വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണ ദുര്‍ബലരായ ടീം! റയലിനെ സഹായിച്ചത് ബാഴ്‌സ തന്നെ- വിമര്‍ശിച്ച് മെസ്സി

ലാ ലിഗ കിരീടം റയല്‍ കൈക്കലാക്കിയിരുന്നു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനു അടിയറവ് വച്ചതിന് പിന്നാലെ ബാഴ്‌സലോണയെ വിമര്‍ശിച്ച് ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി. ഹാട്രിക് കിരീടം തേടിയിറങ്ങിയ ബാഴ്‌സയ്ക്കു ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അനായാസം ജയിക്കാമായിരുന്ന മല്‍സരങ്ങളില്‍പ്പോലും അവര്‍ തോല്‍വിയും സമനിലയുമെല്ലാം വഴങ്ങുകയും ചെയ്തു.

ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ബാഴ്‌സയില്‍ നിന്നും റയല്‍ കിരീടം തിരിച്ചുപിടിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന മല്‍സസരത്തില്‍ വിയ്യാറയലിനെ 2-1ന് തോല്‍പ്പിച്ചതോടെ റയലിന്റെ കിരീടധാരണം ഉറപ്പാവുകയായിരുന്നു. മറ്റൊരു കളിയില്‍ ബാഴ്‌സ 1-2ന് ഒസാസുനയോടു തോല്‍ക്കുകയും ചെയ്തു.

ദുര്‍ബലരായ ടീം

ദുര്‍ബലരായ ടീം

ഒസാസുനയ്‌ക്കെതിരായ മല്‍സരത്തിലെ തോല്‍വിക്കു ശേഷം സംസാരിക്കവെയാണ് മെസ്സി ബാഴ്‌സയെ വിമര്‍ശിച്ചത്. ബാഴ്‌സ വളരെ ദുര്‍ബലരായ ടീമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരുന്നു ഈ മല്‍സരം. ഞങ്ങള്‍ വളരെ ദുര്‍ബലരും സ്ഥിരതയുമില്ലാത്ത ടീമാണ് ഞങ്ങള്‍. എല്ലാ മല്‍സരങ്ങളും ജയിച്ച് മാഡ്രിഡ് അവരുടെ റോള്‍ ഭംഗിയാക്കി. ഇതു തീര്‍ച്ചയായും പ്രശംസനീയമാണ്. എന്നാല്‍ അവരെ ലീഗില്‍ ജയിപ്പിക്കാന്‍ ഞങ്ങളും സഹായിച്ചിട്ടുണ്ട്. എങ്ങനെയാണ് തങ്ങള്‍ കളിച്ചത് എന്നതിനെക്കുറിച്ച് വിമര്‍ശനാത്മകമായി ടീം കാണണം. കളിക്കാരില്‍ തുടങ്ങി ക്ലബ്ബിലെ എല്ലാവരും ഇതേക്കുറിച്ച് ചിന്തിക്കണമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ലീഗ് നേടില്ല

ചാംപ്യന്‍സ് ലീഗ് നേടില്ല

ബാഴ്‌സ ജയിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഈ മല്‍സരത്തില്‍ ഒന്നാം പകുതിയില്‍ ഞങ്ങളേക്കാള്‍ മികച്ച ടീം ഒസാസുനയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷമാണ് ഞങ്ങള്‍ രണ്ടാം പകുതിയില്‍ പ്രതികരിച്ചതെന്നും മെസ്സി പറഞ്ഞു. ഫ്രീകിക്കില്‍ നിന്നായിരുന്നു മെസ്സി ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്. സീസണില്‍ അദ്ദേഹത്തിന്റെ 23ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.
ഇങ്ങനെ കളിച്ചാല്‍ ബാഴ്‌സയ്ക്കു യുവേഫ ചാംപ്യന്‍സ് ലീഗ് നേടാന്‍ ഒരു സാധ്യതയുമില്ലെന്നു താന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ലാ ലിഗ പോലും നേടാന്‍ ഇപ്പോള്‍ കഴിയാതെ വരികയും ചെയ്തു. ഇനി കഴിഞ്ഞതിനെക്കുറിച്ചെല്ലാം മറക്കുകയാണ് വേണ്ടത്. ക്ലീനായ ഒരു മനസ്സോടെ മുന്നോട്ട് ചിന്തിക്കണമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നാപ്പോളിക്കെതിരേയാണ് ബാഴ്‌സ ഇനി കളിക്കുക. ആഗസ്റ്റ് എട്ടിനാണ് ഈ മല്‍സരം. ആദ്യപാദത്തില്‍ ബാഴ്‌സ 1-1ന്റെ സമനില വഴങ്ങിയിരുന്നു. ഇങ്ങനെ കളിച്ചാല്‍ നാപ്പോളിയോടു ബാഴ്‌സ പരാജയപ്പെടും. ചാംപ്യന്‍സ് ലീഗില്‍ ഇനി പൂജ്യത്തില്‍ നിന്നും തുടങ്ങുകയാണ് വേണ്ടത്. ഇതുവരെയുണ്ടായ പിഴവിന് സ്വയം പഴിക്കുക മാത്രമേ ചെയ്യാന്‍ സാധിക്കൂയെന്നും മെസ്സി വ്യക്തമാക്കി.

തപ്പിത്തടഞ്ഞ് ബാഴ്സ,ലോണ

തപ്പിത്തടഞ്ഞ് ബാഴ്സ,ലോണ

കൊവിഡിനെ തുടര്‍ച്ച് മാര്‍ച്ച് മധ്യത്തോടെയാണ് ലാ ലിഗ മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. അന്ന് റയലിനേക്കാള്‍ രണ്ടു പോയിന്റ് മുന്നിലായി ബാഴ്‌സയായിരുന്നു ലീഗില്‍ ഒന്നാമത്. ലീഗ് പുനരാരംഭിച്ച ശേഷം റയല്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാഴ്‌സ തപ്പിത്തടഞ്ഞു. തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ ജയിത്താണ് സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ കിരീടത്തിന് അവകാശികളായത്. ലീഗ് പുനരാരംഭിച്ച ശേഷം മൂന്നു കളികളിലാണ് ബാഴ്‌സയ്ക്കു സമനില വഴങ്ങേണ്ടി വന്നത്. ഈ അവസരം മുതലെടുത്ത് റയല്‍ മുന്നേറുകയും ചെയ്തു. അവസാനമായി കഴിഞ്ഞ മല്‍സരത്തില്‍ ഒസാസുനയോട് തോല്‍ക്കുക കൂടി ചെയ്തതോടെ ബാഴ്‌സ നാണം കെടുകയും ചെയ്തു. 2018 നവംബറിനു ശേഷം ഹോം ഗ്രൗണ്ടില്‍ ബാഴ്‌സയ്ക്കു നേരിട്ട ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇത്.

Story first published: Friday, July 17, 2020, 10:39 [IST]
Other articles published on Jul 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X