യൂറോപ്പ ലീഗ്: പീരങ്കിപ്പടയ്ക്ക് മുന്നില്‍ മിലാന്‍ വീണു... ഡോട്മുണ്ടിന് ഷോക്ക്, അത്‌ലറ്റികോ കസറി

Written By:

മിലാന്‍/ ബെര്‍ലിന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരില്‍ എസി മിലാനെ ആഴ്‌സനല്‍ കൊമ്പുകുത്തിച്ചു. മുന്‍ യൂറോപ്യന്‍ ചാംപ്യന്‍മാര്‍ കൂടിയായ മിലാനെ അവരുടെ മൈതാനത്ത് ആഴ്‌സനല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ അതത്‌ലറ്റികോ മാഡ്രിഡ്, മാഴ്‌സെ, ലിയോണ്‍, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ പ്രമുഖ ടീമുകള്‍ ആദ്യപാദത്തില്‍ ജയിച്ചുകയറി.

ക്രിക്കറ്റോ യുദ്ധമോ?; സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയന്‍ ടീമുകളെ സമാധാന ചര്‍ച്ചകള്‍ക്ക് വിളിപ്പിച്ചു

പലരുമായും അവിഹിതബന്ധം; മുഹമ്മദ് ഷമിക്ക് നഷ്ടമായത് കോടികള്‍

1

സീസണില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ആഴ്‌സനലിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് മിലാനെതിരായ വിജയം. ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ മിലാന്റെ വലയിലെത്തിച്ച് പീരങ്കിപ്പട വിജയമുറപ്പിച്ചിരുന്നു. ഹെന്റിക് മിക്കിതാര്‍യന്‍ (15ാം മിനിറ്റ്), ആരോണ്‍ റെംസി (45) എന്നിവരാണ് സ്‌കോറര്‍മാര്‍.
മിലാന്റെ മൈതാനത്ത് നേടിയ ഈ വിജയം രണ്ടാംപാദത്തില്‍ ആഴ്‌സനലിനു വ്യക്തമായ മുന്‍തൂക്കം നല്‍കും.

2

സാല്‍സ്ബര്‍ഗിനോടാണ് ഹോം മാച്ചില്‍ ഡോട്മുണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടത്. ഇരട്ടഗോള്‍ നേടിയ വലോണ്‍ ബെറിഷ സാല്‍സ്ബര്‍ഗിന്റെ വിജയശില്‍പ്പിയായി മാറി. മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ 3-0നു ലോക്കോമോട്ടീവ് മോസ്‌കോയെയും ലിയോണ്‍ 1-0ന് സിഎസ്‌കെഎ മോസ്‌കോയെയും മാഴ്‌സെ 3-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും ലെയ്പ്ഷിഗ് 2-1ന് സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ 2-0ന് വിക്ടോറിയ പ്ലെസനെയും തോല്‍പ്പിച്ചു. ലാസിയോ-ഡയനാമോ കീവ് മല്‍സരം 2-2നു സമനിലയില്‍ പിരിയുകയായിരുന്നു.

Story first published: Friday, March 9, 2018, 9:05 [IST]
Other articles published on Mar 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍