യൂറോപ്പ ലീഗ്: സൂപ്പര്‍ സാല്‍സ്ബര്‍ഗ്, അവിസ്മരണീയ തിരിച്ചുവരവ്... ആഴ്‌സനല്‍, അത്‌ലറ്റികോ സെമിയില്‍

Written By:

പാരീസ് / മോസ്‌കോ: യുവേഫ ചാംപ്യന്‍സ് ഫുട്‌ബോളിനു പിന്നാലെ യൂറോപ്പ ലീഗിന്റെയും സെമി ഫൈനലിസ്റ്റുള്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനമായി. നാലു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവാണ് സെമിയിലെത്തിയത് എന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടില്‍ നിന്നും ആഴ്‌സനലും സ്‌പെയിനില്‍ നിന്നും അത്‌ലറ്റികോ മാഡ്രിഡും ഫ്രാന്‍സില്‍ നിന്നും ഒളിംപിക് മാഴ്‌സെയും ഓസ്ട്രിയയില്‍ നിന്നും റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമാണ് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തത്.

1

ഇവരില്‍ സാല്‍സ്ബര്‍ഗിന്റെ പ്രകടനമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഒന്നാംംപാദത്തില്‍ ഇറ്റാലിയന്‍ ടീം ലാസിയോയോട് 2-4ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയ ഓസ്ട്രിയന്‍ ടീമിന് ആരും സെമി ഫൈനല്‍ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ സ്വന്തം മൈതാനത്ത് സാല്‍സ്ബര്‍ഗ് ഗംഭീര തിരിച്ചുവരവ് നടത്തി. ലാസിയോയെ 4-1ന് സാല്‍സ്ബര്‍ഗ് മുക്കുകയായിരുന്നു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് നാലു ഗോളുകള്‍ തിരിച്ചടിച്ച് അവര്‍ ലാസിയോയെ സ്തബ്ധരാക്കിയത്. ഇരുപാദങ്ങളിലുമായി 6-5ന്റെ വിജയമാണ് സാല്‍സ്ബര്‍ഗ് ആഘോഷിച്ചത്.

ഗെയിംസ്: നാണംകെട്ട് ഇന്ത്യ, രണ്ട് മലയാളി താരങ്ങളെ പുറത്താക്കി!! ഇര്‍ഫാനും മടക്കടിക്കറ്റ്

ബയേൺ സൂപ്പർ താരങ്ങൾ കരാർ നീട്ടി.. 2019 വരെ ക്ലബ്ബിൽ തുടരും

2

രണ്ടാംപാദത്തില്‍ റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയുമാടി 2-2ന്റെ സമനില വഴങ്ങേണ്ടിവന്നെങ്കിലും ഒന്നാംപദത്തിലെ 4-1ന്റെ ആധികാരിക വിജയം ആഴ്‌സനലിനു തുണയായി. 6-3നാണ് ഇരുപാദങ്ങളിലുമായി ഗണ്ണേഴ്‌സ് എതിരാളികളെ വാരിക്കളഞ്ഞത്. ആദ്യപാദത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനെ 2-0നു തോല്‍പ്പിച്ച അത്‌ലറ്റികോ മാഡ്രിഡ് രണ്ടാംപാദത്തില്‍ 1-0നു ജയിച്ചാണ് സെമിയില്‍ കടന്നത്. ജര്‍മന്‍ ടീം ലെയ്പ്ഷിഗിനെതിരേയായിരുന്നു മാഴ്‌സെയുടെ വിജയം. ഒന്നാംപാദത്തില്‍ 0-1നു തോറ്റ മാഴ്‌സെ രണ്ടാംപാദത്തില്‍ 5-2ന് എതിരാളികളെ തരിപ്പണമാക്കി.

Story first published: Friday, April 13, 2018, 10:36 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍