ചാമ്പ്യന്‍സ് ലീഗില്‍ കോടികളുടെ നഷ്ടം; ചെല്‍സി കോച്ച് അന്റോണിയോ കോന്റെ പുറത്തേക്ക്

Posted By: rajesh mc

ലണ്ടന്‍: നടപ്പു സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം തുലാസിലായതോടെ കോച്ച് അന്റോണിയോ കോന്റെ പുറത്തേക്കെന്ന് സൂചന. ചാമ്പ്യന്‍സ് ലീഗില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ കോടികളുടെ സാമ്പത്തിക നഷ്ടമാണ് ടീമിനുണ്ടാവുക. ജയം ഉറപ്പിക്കാവുന്ന ചില കളികളില്‍ തോല്‍വി വഴങ്ങിയത് ടീം മാനേജ്‌മെന്റിന് അതൃപ്തി ഉണ്ടാക്കിയതോടെ കോച്ചിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച നടക്കുന്ന പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ന്യൂകാസിലിനെ നേരിടാന്‍ ഒരുങ്ങുന്ന ചെല്‍സിക്ക് ജയം അനിവാര്യമാണ്. അതോടൊപ്പം ലിവര്‍പൂള്‍, ബ്രിങ്ടണ്‍ എഫ്‌സിയോട് പരാജയപ്പെടുകകൂടി ചെയ്താല്‍ മാത്രമേ ചെല്‍സി ചാമ്പ്യന്‍സ് ലീഗിന് അര്‍ഹത നേടുകയുള്ളൂ. ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത.

conte

അതേസമയം, സീസണില്‍ ക്ലബ്ബ് മോശമല്ലാത്ത പ്രകടനമാണ് നടത്തിയതെന്ന് കോച്ച് അവകാശപ്പെടുന്നു. 2015-16 സീസണില്‍ ടീം പത്താം സ്ഥാനത്തായകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുശേഷം ചുമതലയേറ്റ കോന്റെ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം കഴിയുമ്പോള്‍ ടീമിന്റെ സ്ഥാനം വീണ്ടും പിറകിലായി.

ആറു ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിനുവേണ്ടി കടുത്ത മത്സരത്തിലായിരുന്നെന്ന് കോന്റെ പറഞ്ഞു. ഇതാദ്യമായല്ല ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാതിരിക്കുന്നത്. ടീമിനൊപ്പം കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്. പത്താം സ്ഥാനത്തായ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. അഞ്ചാം സ്ഥാനത്ത് ടീം ഫിനിഷ് ചെയ്താല്‍ അത് പത്താം സ്ഥാനത്തേക്കാള്‍ മികച്ചതാണെന്ന് കരുതാനാണ് ഇഷ്ടമന്നും അദ്ദേഹം പറഞ്ഞു.

Story first published: Sunday, May 13, 2018, 9:36 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍