ലിവർപൂളിനായി തിളങ്ങി യുവ താരം.. ആദ്യ സീസണിൽ തന്നെ തകർപ്പൻ പ്രകടനം

Posted By: Desk

ലിവർപൂൾ പ്രതിരോധനിര വരും കാലങ്ങളിൽ ഈ യുവ സ്‌കോട്ടിഷ് താരത്തിന്റെ കൈയിൽ ഭദ്രം.ഈ സീസണിൽ ലിവർപൂളിലെത്തിയ താരമാണ് ഇരുപത്തിനാലുകാരനായ ആൻഡ്രൂ റോബെർട്ട്സൻ.റോബെർട്ട്സനു കൂട്ടായി സതാംപ്ടണിൽ നിന്ന് ക്ലബ്ബ് റെക്കോർഡ് തുകയ്ക്ക് വിർജിൽ വാൻ ഡൈക്കുകൂടി ടീമിലെത്തിയതോടെ ലിവർപൂൾ പ്രതിരോധം ഒരു വന്മതിലായിമാറി. ഹൾ സിറ്റിയിൽ നിന്നാണ് ആൻഡ്രൂ റോബെർട്ട്സൻ ലിവർപൂളിലേക്കെത്തുന്നത്.ഏകദേശം 80 ലക്ഷം യൂറോയ്ക്കാണ് താരം ആൻഫീൽഡിലേക്ക് കാലുകുത്തിയത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കുത്തിക്കുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ ആവേശകരമായ മത്സരത്തിനൊടുവിൽ ലിവർപൂൾ മുട്ടുകുത്തിച്ചിരുന്നു.ആ മത്സരത്തിൽ നിർണ്ണായകമായ പ്രകടനമാണ് യുവ താരം കാഴ്ച്ചവെച്ചത്.കൂടാതെ ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനലിലും തകർപ്പൻ പ്രകടനം നടത്തിയതോടെ സാലയുടെ കൂടെ റോബെർട്ട്സന്റെ പേരും ആരാധകർ വാഴ്ത്തി.

andrewrobertson

2012 ൽ ക്വീൻ പാർക്കിനുവേണ്ടി കളിച്ചു തുടങ്ങിയ റോബെർട്ട്സൻ 2013ൽ ഡ്യൂണ്ഡി യൂണൈറ്റഡിലേക്ക് ചേക്കേറി ആ സീസണിൽ തന്നെ ഹൾ സിറ്റിയിലേക്ക് കുടുമറിയ റോബെർട്ട്സൻ ഹൾ സിറ്റിക്കുവേണ്ടി 99 മത്സരങ്ങൾ കളിച്ചു.മാസത്തിലെ മികച്ച പ്ലെയറിനുള്ള അവാർഡ് രണ്ടുതവണ ഈ താരത്തെ തേടിയെത്തിട്ടുണ്ട്.ലിവെർപൂളിനായി ഇതുവരെ 19 മത്സരങ്ങളിൽ പ്രതിരോധനിര തീർത്തു.ഹൾ സിറ്റിക്കുവേണ്ടിയുള്ള തകർപ്പൻ പ്രകടനം താരത്തെ സ്കോട്ലൻഡ് സീനിയർ ടീമിലേക്ക് എത്തിച്ചു.ഇതുവരെ ദേശീയത്തിനായി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട് റോബെർട്ട്സൻ.

Read more about: football liverpool
Story first published: Friday, April 13, 2018, 17:33 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍