ഗോകുലത്തിന്‍റെ സ്വപ്നക്കുതിപ്പിന് ബ്രേക്ക്... കീഴടങ്ങിയത് ചാംപ്യന്‍മാര്‍ക്ക് മുന്നില്‍

Written By:

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്‌സി കേരളയുടെ അപരാജിത കുതിപ്പിന് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഐസ്വാള്‍ എഫ്‌സി ബ്രേക്കിട്ടു. എവേ മല്‍സരത്തില്‍ ഐസ്വാള്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ഗോകുലത്തെ തകര്‍ത്തുവിടുകയായിരുന്നു. അവസാന നാലു മല്‍സരങ്ങളിലെയും ഗോകുലത്തിന്റെ അപരാജിത കുതിപ്പ് ഇതോടെ അവസാനിക്കുകയും ചെയ്തു. സീസണില്‍ ഐസ്വാളിന്റെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്. കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷ നേരത്തേ തന്നെ അസ്തമിച്ച ഐസ്വാള്‍ ജയത്തോടെ സീസണിനോട് വിട പറയുകയായിരുന്നു.

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

അഞ്ജുവിന് ഒളിംപിക് മെഡല്‍ ലഭിച്ചേക്കും!! 14 വര്‍ഷങ്ങള്‍ക്കു ശേഷം ട്വിസ്റ്റ്...

1

ഒന്നാംപകുതിയില്‍ ലീഡ് നേടിയ ശേഷമാണ് രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ വഴങ്ങി ഗോകുലം തോല്‍വിയിലേക്കു വീണത്. 25ാം മിനിറ്റില്‍ മഹമ്മൂദ് അല്‍ അജ്മിയാണ് പെനല്‍റ്റിയിലൂടെ ഗോകുലത്തെ മുന്നിലെത്തിച്ചത്. ഒന്നാംപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും കേരള ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ ഐസ്വാള്‍ കളിയിലേത്ത് ശക്തമായി തിരിച്ചുവന്നു. ഇരട്ടഗോള്‍ നേടിയ ലിയോണ്‍സ് ഡൊഡോസ് സിക്കാഹിയാണ് ഐസ്വാളിന്റെ ഹീറോയായത്. 60, 74 മിനിറ്റുകളില്‍ താരം ലക്ഷ്യം കണ്ടതോടെ ആതിഥേയര്‍ 2-1ന് മുന്നിലെത്തി. നാലു മിനിറ്റിനുള്ളില്‍ ഗോകുലത്തിന്റെ സമനില സാധ്യതകള്‍ അവസാനിപ്പിച്ച് ലാല്‍ക്വാപുമാവിയ ഐസ്വാളിന്റെ ഗോള്‍പട്ടിക തികച്ചു.

ഗോകുലത്തിന് ഇനി ഒരു മല്‍സരം കൂടി സീസണില്‍ അവശേഷിക്കുന്നുണ്ട്. മാര്‍ച്ച് ആറിന് ഹോംഗ്രൗണ്ടായ കോഴിക്കോട്ട് നടക്കുന്ന അവസാന കളിയില്‍ കരുത്തരായ മോഹന്‍ ബഗാനാണ് ഗോകുലത്തിന്റെ എതിരാളികള്‍. നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ഗോകുലം ബഗാനെ അട്ടിമറിച്ചിരുന്നു. അന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ചരിത്രവിജയം.

Story first published: Saturday, March 3, 2018, 7:08 [IST]
Other articles published on Mar 3, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍