വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനെ ഇന്ത്യയുടെ നാലാമനാക്കണമെന്ന് ഹര്‍ഭജന്‍, വേണ്ടെന്ന് യുവരാജും

Yuvraj Singh Gives Hilarious Reply To Harbhajan Singh’s Suggestion To Solve India’s No. 4 Woes

മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്നലെ ഒരിക്കല്‍ക്കൂടി സാക്ഷിയായി. ദക്ഷിണാഫ്രിക്കന്‍ എ ടീം ബൗളര്‍മാരെ തലങ്ങും വിലങ്ങുമാണ് സഞ്ജു അതിര്‍ത്തി പറത്തിയത്. 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു, എന്തുകൊണ്ട് സഞ്ജുവിന് ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിക്കൂടാ? സംഗതി ശരിയാണെന്ന് ഗൗതം ഗംഭീറും ഏറ്റുപിടിച്ചു.

യുവരാജ് പറഞ്ഞത് ഇങ്ങനെ

എന്നാല്‍ ഇത്രയും കാലം നാലാം ബാറ്റ്‌സ്മാനായിരുന്ന യുവരാജിന് അഭിപ്രായം മറ്റൊന്നാണ്. ഇന്ത്യയുടെ മുന്‍നിര ശക്തമാണ്. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ആവശ്യമേ ടീമിനില്ലെന്നാണ് നര്‍മ്മം കലര്‍ത്തി യുവി മറുപടി നല്‍കിയത്. എന്തായാലും നാലാം നമ്പറില്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തില്‍ സഞ്ജുവിന് കൂടി അവസരം നല്‍കണമെന്ന ആവശ്യം ഇന്നലത്തെ കളിയോടെ കൂടുതല്‍ ശക്തമായി.

തകർപ്പൻ പ്രകടനം നടത്തി സഞ്ജു

സഞ്ജുവിന്റെ മികവാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 20 ഓവറില്‍ 200 റണ്‍സ് കടത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമാകട്ടെ, 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും ഒന്നടങ്കം കൂടാരം കയറി. 36 റണ്‍സിനാണ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യ പിടിച്ചുവാങ്ങിയത്. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യറും ഭേദപ്പെട്ട ബാറ്റിങ് ഇന്നലെ കാഴ്ച്ചവെച്ചിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് ശ്രേയസ് കളിച്ചത്. ആദ്യതവണ 71 റണ്‍സും രണ്ടാം മത്സരത്തില്‍ 65 റണ്‍സും താരം കുറിക്കുകയുണ്ടായി. ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി ശ്രേയസിനെ പരിഗണിക്കാനുള്ള സാധ്യത ഇപ്പോള്‍ ഏറെ. നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും താരത്തിലുള്ള ആത്മവിശ്വാസം അറിയിച്ചുകഴിഞ്ഞു.

ടെസ്റ്റിലും പ്രശ്നങ്ങൾ

നേരത്തെ, ലോകകപ്പില്‍ കെഎല്‍ രാഹലിനെയും വിജയ് ശങ്കറിനെയും നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യ മാറി മാറി പരീക്ഷിച്ചിരുന്നു. പക്ഷെ ഫലം കണ്ടില്ല. ഇതേസമയം, ടെസ്റ്റിലെ നാലാമന്‍ ആരാവണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ആശയക്കുഴപ്പമില്ല. നായകന്‍ കോലി തന്നെ ഈ ഉത്തരവാദിത്വം നിറവേറ്റാനുണ്ട്. എന്നാല്‍ ടെസ്റ്റില്‍ അനുയോജ്യമായൊരു ഓപ്പണിങ് സഖ്യം ഇന്ത്യയ്ക്കില്ലെന്നതാണ് മറ്റൊരു തലവേദന.

ഷാറൂഖ് ഖാന്റെ ടീമിനൊപ്പം ഡ്രസിങ് റൂമില്‍, പുലിവാല് പിടിച്ച് ദിനേശ് കാര്‍ത്തിക്

നിരാശപ്പെടുത്തി രാഹുൽ

പൃഥ്വി ഷായ്ക്ക് വിലക്കുള്ള സാഹചര്യത്തില്‍ വീന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുല്‍ – മായങ്ക് അഗര്‍വാള്‍ ജോഡിയാണ് ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിട്ടത്. മായങ്ക് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും കെഎല്‍ രാഹുല്‍ ഇവിടെയും നിരാശപ്പെടുത്തി. 44, 38, 13, 6 എന്നിങ്ങനെയാണ് കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ രാഹുലിന്റെ സ്‌കോര്‍.

ഷമി, ഇങ്ങനെ കയറിപ്പോരുന്നത് ശരിയാണോ? ചോദ്യവുമായി ആരാധകര്‍

വിക്രം റാത്തോർ പറയുന്നത്

ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോറും ഇക്കാര്യം തന്നെ ഇന്നലെ സൂചിപ്പിക്കുകയുണ്ടായി. ടെസ്റ്റില്‍ മികച്ചൊരു ഓപ്പണിങ് ജോഡിയില്ലെന്നത് ടീമിന്റെ ആശങ്കയാണ്. ഏകദിന മത്സരങ്ങളിലാകട്ടെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും നിരാശപ്പെടുത്തുന്നു — വിക്രം റാത്തോര്‍ പറഞ്ഞു.

റാത്തോറിന്റെ അഭിപ്രായത്തില്‍ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ക്ക് വൈകാതെ മുതല്‍ക്കൂട്ടാവും. ഈ രണ്ടു താരങ്ങളിലും വലിയ പ്രതീക്ഷ പുതിയ ബാറ്റിങ് പരിശീലകനുണ്ട്.

Story first published: Saturday, September 7, 2019, 14:43 [IST]
Other articles published on Sep 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X