Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാറൂഖ് ഖാന്റെ ടീമിനൊപ്പം ഡ്രസിങ് റൂമില്‍, പുലിവാല് പിടിച്ച് ദിനേശ് കാര്‍ത്തിക്

മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍, ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന് പുലിവാലു പിടിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനിടെ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ ദിനേശ് കാര്‍ത്തിക്കിനെ കണ്ട സംഭവത്തില്‍ താരത്തോട് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ അണിനിരത്തുന്ന ടീമാണ് ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സ്.

വിശദീകരണം ആവശ്യപ്പെട്ടു

കഴിഞ്ഞ ദിവസം കിറ്റ്‌സ് & നെവിസുമായുള്ള മത്സരത്തിനിടെയാണ് ട്രിബാങ്കോയുടെ ഡ്രസിങ് റൂമില്‍ വെച്ച് കാര്‍ത്തിക്കിനെ ക്യാമറ പിടികൂടിയത്. സംഭവത്തില്‍ താരത്തോട് ബിസിസിഐ മേധാവി രാഹുല്‍ ജോഹ്രി വിശദീകരണം ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. അനുമതി കൂടാതെ വിദേശ ലീഗ് മത്സരങ്ങളുടെ ഭാഗമായതിനാല്‍ താരത്തിന്റെ വാര്‍ഷിക കരാര്‍ റദ്ദാക്കാന്‍ ബിസിസിഐക്ക് പൂര്‍ണ അധികാരമുണ്ട്.

അനുമതിയില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ദിനേശ് കാര്‍ത്തിക്. ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 32 ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിലും കാര്‍ത്തിക് ടീമിനൊപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിസിഐയുടെ അനുമതിയില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സ് സംഘത്തിനൊപ്പം ദിനേശ് കാര്‍ത്തിക് ചേര്‍ന്നത്.

നാല് പന്തില്‍ നാല് വിക്കറ്റ്.. മലിംഗ കൊടുങ്കാറ്റില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു

ബിസിസിഐയുടെ കേന്ദ്ര കരാര്‍ പ്രകാരം വിദേശത്തു നടക്കുന്ന സ്വകാര്യ ലീഗുകളില്‍ പങ്കെടുക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുവാദമില്ല. സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അനുമതി കൂടാതെ കരീബിയന്‍ ലീഗിന്റെ ഭാഗമായതിന് കാര്‍ത്തിക് നിരുപാധികം മാപ്പു പറയുമെന്നാണ് സൂചന. കാരണം സെപ്തംബര്‍ 24 മുതല്‍ വിജയ് ഹസാരെ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കുകയാണ്. കരാര്‍ റദ്ദാക്കിയാല്‍ തമിഴ്‌നാടിന് വേണ്ടി കളിക്കാന്‍ താരത്തിന് കഴിയില്ല.

ലോകകപ്പിലും നിരാശ

നേരത്തെ ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചെങ്കിലും അവസരം വിനിയോഗിക്കാന്‍ കാര്‍ത്തിക്കിനായില്ല. രണ്ടു മത്സരങ്ങളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടില്‍ താരം കുറിച്ചത്. ബൗളിങ് അനകൂല സാഹചര്യങ്ങളില്‍ കാര്‍ത്തിക്കിനുള്ള പോരായ്മകള്‍ ലോകകപ്പ് മത്സരങ്ങള്‍ തുറന്നുകാട്ടി. ലോകകപ്പ് ടീമില്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയ തീരുമാനവും മുന്‍പ് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Story first published: Saturday, September 7, 2019, 13:04 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+