Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാല് പന്തില്‍ നാല് വിക്കറ്റ്.. മലിംഗ കൊടുങ്കാറ്റില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു

പല്ലെക്കലെ: നാല് പന്തില്‍ നാല് വിക്കറ്റുമായി ലസിത് മലിംഗ പന്തുകൊണ്ട് മായാജാലം കാട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്ക്ക് ആവേശ ജയം. 37 റണ്‍സിനാണ് ആതിഥേയരായ ശ്രീലങ്ക വിജയിച്ചത്. ശ്രീലങ്ക മുന്നോട്ടുവെച്ച 126 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസീലന്‍ഡ് 16 ഓവറില്‍ 88 റണ്‍സിന് കൂടാരം കയറി. നാല് ഓവറില്‍ വെറും ആറ് റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റാണ് മലിംഗ പിഴുതത്. ട്വന്റി20യില്‍ തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് മലിംഗ.

നേരത്തെ 2007ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മലിംഗ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് നേടിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പം ട്വന്റി20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ബൗളറെന്ന ബഹുമതിയും മലിംഗ സ്വന്തം പേരിലാക്കി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ കോളിന്‍ മണ്‍റോയെ (12) ക്ലീന്‍ബൗള്‍ഡ് ചെയ്താണ് മലിംഗ ചരിത്രനേട്ടത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ ഹാമിഷ് റൂതര്‍ഫോര്‍ഡിനെ (0) മലിംഗ എല്‍ബിയില്‍ കുരുക്കി.

lasith malinga

അഞ്ചാം പന്തില്‍ കളിന്‍ ഡി ഗ്രാന്റ്‌ഹോമിന്റെ വിക്കറ്റ് തെറിപ്പിച്ച മലിംഗ ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്‌ലറെ (0)എല്‍ബിയിലും കുരുക്കി.നായകന്‍ ടിം സൗത്തി (28*),മിച്ചല്‍ സാന്റ്‌നര്‍ (16) എന്നിവരുടെ പ്രകടനമാണ് 88 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് സന്ദര്‍ശകരെയെത്തിച്ചത്.അഖില ധനഞ്ജയ രണ്ടും സണ്ടകന്‍, വാനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മലിംഗയ്ക്ക് പിന്തുണയേകി. നേരത്തെ ധനുഷ്‌ക ഗുണതിലക (30),നിരോഷന്‍ ഡിക്വെല്ല (24),ലഹിരു മധുഷനക (20),വാനിന്‍ഡു ഹസരങ്ക(14) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മലിംഗയാണ് കളിയിലെ താരം. ടിം സൗത്തി പരമ്പരയിലെ താരവും.ആദ്യ രണ്ട് മത്സരവും വിജയിച്ച ന്യൂസീലന്‍ഡ് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി.

Story first published: Saturday, September 7, 2019, 9:04 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+