വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, ദ്രാവിഡ്, അഫ്രീഡി... എല്ലാവര്‍ക്കും പിന്‍ഗാമികള്‍!! ഇതിഹാസങ്ങളുടെ വഴിയെ യുവ നക്ഷത്രങ്ങള്‍

ഇതിഹാസ താരങ്ങളുമായി സാമ്യതകളുള്ള കളിക്കാര്‍ ഇപ്പോള്‍ മല്‍സരരംഗത്തുണ്ട്

മുംബൈ: അവിസ്മരണീയ നേട്ടങ്ങളിലൂടെ ലോക ക്രിക്കറ്റില്‍ ഇതിഹാസങ്ങളുടെ നിരയിലേക്കുയര്‍ന്ന നിരവധി സൂപ്പര്‍ താരങ്ങളെ ഇതിനകം കണ്ടു കഴിഞ്ഞു. ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, വസീം അക്രം എന്നിങ്ങെ ആ നിര നീളുകയാണ്. ഇത്തരം ഇതിഹാസങ്ങള്‍ക്കു പിന്‍ഗാമിയാവാന്‍ ശേഷിയുള്ള യുവതാരങ്ങളും പിന്നീടുണ്ടായി. ഇവരില്‍ പലരും സ്ഥിരത നിലനിര്‍ത്താനാവാതെ വിസ്മൃതിയിലേക്കു മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മല്‍സരരംഗത്തുള്ള ചില താരങ്ങള്‍ക്ക് മുന്‍ ഇതിഹാസങ്ങളുമായി ചില സാമ്യതകളുണ്ട്. തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കി മുന്നേറാന്‍ കഴിഞ്ഞാല്‍ ഭാവിയിലെ സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള യുവ നക്ഷത്രങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 റാഷിദ് ഖാന്‍ (ഷാഹിദ് അഫ്രീഡി)

റാഷിദ് ഖാന്‍ (ഷാഹിദ് അഫ്രീഡി)

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡിയോടാണ് അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനെ പലരും ഉപമിക്കുന്നത്. തന്റെ ആരാധനാപാത്രം കൂടിയായ അഫ്രീഡിയുടെ ശൈലിയുമായി ഏറെ സാമ്യമുള്ളതാണ് റാഷിദിന്റെ ബൗളിങെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാവും.
അഫ്രീഡിയെപ്പോലെ വേഗം കൂട്ടിയും കുറച്ചും ഒരുപോലെ പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ റാഷിദിനാവും. മാത്രമല്ല സ്റ്റംപ് ടു സ്റ്റംപ് ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന റാഷിദിന്റെ ഗൂഗ്ലിയും എതിരാളികള്‍ക്കു ഭീഷണിയാണ്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ ചില വെടിക്കെട്ട് പ്രകടനങ്ങളും റാഷിദിന് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഇതേ ഫോമില്‍ തുടരാനായാല്‍ 19 കാരനായ റാഷിദിന് ഒരുപക്ഷെ അഫ്രീഡിയുടെ നേട്ടങ്ങളെപ്പോലും പിന്നിലാക്കാന്‍ സാധിച്ചേക്കും.

പൃഥ്വി ഷാ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)

പൃഥ്വി ഷാ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നാട്ടുകാരന്‍ കൂടിയാണ് ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷാ. സച്ചിനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിലെത്തിയ കഥയാണ് പൃഥ്വിക്കു പറയാനുള്ളത്.
സ്‌കൂള്‍ ക്രിക്കറ്റില്‍ 330 പന്തില്‍ 546 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡിട്ടാണ് പൃഥ്വി തന്റെ വരവറിയിക്കുന്നത്. പിന്നീട് 17ാം വയസ്സില്‍ ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോരും പൃഥ്വി തകര്‍ത്തിരുന്നു.
സച്ചിന്റെ ഷോട്ടുകളുമായി ഏറെ സാമ്യതകളുള്ളതാണ് പൃഥ്വിയുടെ ബാറ്റിങ്. സച്ചിനെപ്പോലെ ക്രിക്കറ്റ് നിഖണ്ഡുവിലെ ഏതു ഷോട്ടും അനായാസം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പായിക്കാനുള്ള മിടുക്ക് പൃഥ്വിക്കുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

ക്വിന്റണ്‍ ഡികോക്ക് (ആദം ഗില്‍ക്രിസ്റ്റ്)

ക്വിന്റണ്‍ ഡികോക്ക് (ആദം ഗില്‍ക്രിസ്റ്റ്)

ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന് പുനര്‍ നിര്‍വചിച്ച താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റിനു മുന്നിലും പിന്നിലും ഇതുപോലെ അപകടകാരിയായ മറ്റൊരു താരം പിന്നീടുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ഗില്‍ക്രിസ്റ്റിന്റെ പിന്‍ഗാമിയാവാന്‍ കെല്‍പ്പുള്ള താരമാണ്.
ഗില്ലിയെപ്പോലെ ഏതു പന്തിലും നിര്‍ഭയം ഷോട്ടുകളുതിര്‍ക്കാനുള്ള അപാരമായ കരുത്ത് ഡികോക്കിനുണ്ട്. മൂന്നു ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയുടെ തുറുപ്പുചീട്ടായ ഡികോക്ക് വിക്കറ്റ് കീപ്പിങിലും കേമനാണ്.

അഭിഷേക് ശര്‍മ (യുവരാജ് സിങ്)

അഭിഷേക് ശര്‍മ (യുവരാജ് സിങ്)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും യുവരാജ് സിങിന്റെ പേരുണ്ടാവും. വെടിക്കെട്ട് ബാറ്റിങിലൂടെയും സ്പിന്‍ ബൗളിങിലൂടെയും മാത്രമല്ല കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങിലൂടെയും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച താരമായിരുന്നു യുവി. ഇപ്പോള്‍ യുവിയുടെ പിന്‍ഗാമിയായി മാറാന്‍ ശേഷിയുള്ള താരത്തെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നു. 17 കാരനായ അഭിഷേക് ശര്‍മയാണ് അടുത്ത യുവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരം.
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി അരങ്ങേറിയ അഭിഷേക് ബാംഗ്ലൂരിനെതിരായ കളിയിലെ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. യുവിയെപ്പോലെ തികച്ചും അനായാസം ഏതു ഷോട്ടുകളിലും കളിക്കാന്‍ കെല്‍പ്പുള്ള അഭിഷേക് പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ്. മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടയാണ് ഈ കൗമാര താരം

ഹസീബ് ഹമീദ് (രാഹുല്‍ ദ്രാവിഡ്)

ഹസീബ് ഹമീദ് (രാഹുല്‍ ദ്രാവിഡ്)

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാവാന്‍ മിടുക്കുള്ള താരം നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാരനല്ല. ഇംഗ്ലണ്ടിന്റെ ഹസീബ് ഹമീദാണ് ജൂനിയര്‍ ദ്രാവിഡെന്ന് പേര് വീണ താരം. 2016ല്‍ 19ാം വയസ്സില്‍ ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഹസീബിന്റെ അരങ്ങേറ്റം. പര്യടനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി താരം മാറി.
്ദ്രാവിഡുമായുള്ള ശൈലിയിലെ സാമ്യം കൊണ്ട് വന്‍മതിലെന്നാണ് ഇംഗ്ലീഷുകാര്‍ ഹസീബിനെ വിശേഷിപ്പിക്കുന്നത്. എത്ര മികച്ച ബൗളിങ് നിരയെയും ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങിലൂടെ മൂര്‍ച്ച കുറച്ച് ഷോട്ട് കളിക്കാനുള്ള അപാര മനസാന്നിധ്യം തന്നെ ഹസീബിനുണ്ട്.

റിഷഭ് പന്ത് (ബ്രെന്‍ഡന്‍ മക്കുല്ലം)

റിഷഭ് പന്ത് (ബ്രെന്‍ഡന്‍ മക്കുല്ലം)

ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരവും വിക്കറ്റ്കീപ്പറുമായിരുന്ന ബ്രെന്‍ഡന്‍ മക്കുല്ലത്തെപ്പോലെ എതിര്‍ ടീം ബൗളര്‍മാരോട് ഒരു ദയയും കാണിക്കാത്ത താരമാണ് ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഇത്തവണത്തെ ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടി പന്ത് ഇതു തെളിയിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍, സ്റ്റൈലിഷ് പ്ലെയര്‍ പുരസ്‌കാരങ്ങളും പന്തിനെ തേടിയെത്തി.
വന്‍ പ്രതീക്ഷ നല്‍കുന്ന പന്തിനെ ഇതേ ഫോം ദേശീയ ടീമിന്റെ ജഴ്‌സിയിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ മക്കുല്ലമായി യുവതാരം മാറുമെന്നുറപ്പ്.

കാഗിസോ റബാദ (ഡെയ്ല്‍ സ്‌റ്റെയ്ന്‍)

കാഗിസോ റബാദ (ഡെയ്ല്‍ സ്‌റ്റെയ്ന്‍)

പേസ് ഇതിഹാസം ഷോണ്‍ പൊള്ളോക്കിന്റെ വിരമിക്കലിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനു ലഭിച്ച അടുത്ത പേസ് സൂപ്പര്‍ താരമായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കനായ സ്റ്റെയ്ന്‍ എതിര്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്‌നമായി മാറുകയും ചെയ്തു. തകര്‍പ്പന്‍ ഔട്ട് സ്വിങറുകളായിരുന്നു സ്റ്റെയ്‌നിന്റെ പ്രധാന ആയുധം.
എന്നാല്‍ പരിക്കും മറ്റും സ്റ്റെയ്‌നിന്റെ കരിയറിനു തന്നെ അന്ത്യം കുറിച്ചതോടെ മറ്റൊരു പേസ് വിസ്മയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇപ്പോള്‍ കാഗിസോ റബാദയെന്ന പേസറിലൂടെ അവരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. 20ാം വയസ്സില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന്റെ കുന്തമുനയായി റബാദ മാറിക്കഴിഞ്ഞു. നിലവില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം.

ശുഭ്മാന്‍ ഗില്‍ (വിരാട് കോലി)

ശുഭ്മാന്‍ ഗില്‍ (വിരാട് കോലി)

ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഗില്ലിന്റെ ബാറ്റിങ് മികവായിരുന്നു. 124 ആയിരുന്നു ലോകകപ്പില്‍ ഗില്ലിന്റെ ശരാശരി. ഈ പ്രകടനം ഐപിഎല്ലിന്റെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിക്കുകയും ചെയ്തു.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ശൈലിയുമായി ഏറെ സാമ്യമുള്ളതാണ് ഗില്ലിന്റെ ബാറ്റിങ്. ഇരുവരുടെയും ഷോട്ടുകള്‍ തമ്മില്‍ ഞെട്ടിക്കുന്ന സാമ്യങ്ങള്‍ തന്നെ ഉള്ളതായി ശ്രദ്ധിച്ചാല്‍ വ്യക്തമാവും. കോലിക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു വരെയെത്താന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം.

കടുവകളെ 'തീര്‍ത്തു', ഇനി ഇന്ത്യ? വീണ്ടും റാഷിദ് മാജിക്ക്... അഫ്ഗാന് പരമ്പര, ചരിത്രനേട്ടം കടുവകളെ 'തീര്‍ത്തു', ഇനി ഇന്ത്യ? വീണ്ടും റാഷിദ് മാജിക്ക്... അഫ്ഗാന് പരമ്പര, ചരിത്രനേട്ടം

Story first published: Wednesday, June 6, 2018, 12:04 [IST]
Other articles published on Jun 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X