വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്ല്‍ എങ്ങനെ 14,000 എത്തി? ആദ്യ മൂന്നു നാഴികക്കല്ലും ഐപിഎല്ലില്‍, കൂടുതലും ആര്‍സിബിക്കൊപ്പം!

ഓസീസിനെതിരേയാണ് 14,000 കടന്നത്

ടി20 ഫോര്‍മാറ്റില്‍ ഒരുപക്ഷെ ഭാവിയില്‍ മറ്റൊരു ക്രിക്കറ്റര്‍ക്കും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചത്. കുട്ടി ക്രിക്കറ്റില്‍ 14,000 റണ്‍സെന് അവിശ്വസനീയ റെക്കോര്‍ഡാണ് യൂനിവേഴ്‌സല്‍ ബോസ് കുറിച്ചത്.

Chris Gayle എങ്ങനെ 14,000 റൺസിലെത്തി? | Oneindia Malayalam

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയിലായിരുന്നു ഗെയ്ല്‍ 14,000 തികച്ച ലോകത്തിലെ ആദ്യ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് കുറിച്ചത്. കളിയില്‍ 38 ബോളില്‍ 67 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ടി20യില്‍ 14,000 റണ്‍സിലേക്കുള്ള ഗെയ്‌ലിന്റെ യാത്ര എങ്ങനെയായിരുന്നുവെന്ന് നമുക്കൊന്നു പരിശോധിക്കാം.

 1000 തികയ്ക്കുന്നത് ഐപിഎല്ലില്‍

1000 തികയ്ക്കുന്നത് ഐപിഎല്ലില്‍

2010ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കവെയായിരുന്നു ഗെയ്ല്‍ കരിയറിലെ ആദ്യത്തെ നാഴികക്കല്ലായ 1000 റണ്‍സ് പിന്നിടുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മാര്‍ച്ച് 29നു നടന്ന കളിയിലായിരുന്നു ഇത്. ആയിരത്തിലെത്താന്‍ 35 ഇന്നിങ്‌സുകള്‍ മാത്രമേ ഗെയ്‌ലിനു വേണ്ടിവന്നുള്ളൂ.
തൊട്ടടുത്ത വര്‍ഷം മെയ് 15ന് റോയല്‍ ചാലഞ്ചേഴ്‌സിനായി അദ്ദേഹം 2000 പൂര്‍ത്തിയാക്കി. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയായിരുന്നു ഇത്. 64 ഇന്നിങ്‌സുകളിലാണ് നേട്ടം. 2012ല്‍ ആര്‍സിബി കുപ്പായത്തില്‍ തന്നെ 87 ഇന്നിങ്‌സുകളില്‍ ഗെയ്ല്‍ 3000വും കടന്നു. എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു.

 4000 ന്യൂസിലാന്‍ഡിനെതിരേ

4000 ന്യൂസിലാന്‍ഡിനെതിരേ

4000 റണ്‍സ് ഗെയ്ല്‍ ടി20യില്‍ തികച്ചത് ദേശീയ ടീമിന്റെ ജഴ്‌സിയിലായിരുന്നു. 2012 ജൂണ്‍ 30ന് നടന്ന വിന്‍ഡീസ്- ന്യൂസിലാന്‍ഡ് മല്‍സരത്തിലായിരുന്നു ഇത്. 107 ഇന്നിങ്‌സുകളാണ് 4000 റണ്‍സിലെത്താന്‍ യൂനിവേഴ്‌സല്‍ ബോസിനു വേണ്ടിവന്നത്.
5000, 6000, 7000 റണ്‍സുകള്‍ ഗെയ്ല്‍ തികച്ചത് ഐപിഎല്ലിനിടെയായിരുന്നു. 2013ല്‍ ആര്‍സിബിക്കായി ഡിസിക്കെതിരേ 5000വും (132 ഇന്നിങ്‌സ്) 14ല്‍ ആര്‍സിബിക്കു വേണ്ടിത്തന്നെ പഞ്ചാബിനെതിരേ 6000വും (162 ഇന്നിങ്‌സ്) 15ല്‍ ആര്‍സിബിക്കൊപ്പം കെകെആറിനെതിരേ 7000 റണ്‍സും (192 ഇന്നിങ്‌സ്) വിന്‍ഡീസ് ഇതിഹാസം തികച്ചു.

 10000ത്തിലെത്തിയത് ഐപിഎല്ലില്‍

10000ത്തിലെത്തിയത് ഐപിഎല്ലില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലാവാസിനൊപ്പമായിരുന്നു ഗെയ്ല്‍ 8000 (213 ഇന്നിങ്‌സ്) പൂര്‍ത്തിയാക്കിയത്. സെന്റ് ലൂസിയ സൂക്‌സിനെതിരേയായിരുന്നു മല്‍സരം.
16ല്‍ ആര്‍സിബി കുപ്പായത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഐപിഎല്ലില്‍ ഗെയ്ല്‍ 9000 കടന്നു. വേണ്ടി വന്നത് 249 ഇന്നിങ്‌സുകള്‍. തൊട്ടടുത്ത വര്‍ഷം ആര്‍സിബിക്കൊപ്പം തന്നെ ഗുജറാത്ത് ലയണ്‍സിനെതിരായ കളിയില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലും ഗെയ്ല്‍ പിന്നിട്ടു. 285 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം നാലക്കത്തിലെത്തിയത്.

 വ്യത്യസ്ത ടീമുകള്‍ക്കൊപ്പം

വ്യത്യസ്ത ടീമുകള്‍ക്കൊപ്പം

10,000ത്തിനു ശേഷം ഗെയ്‌ലിന്റെ സുപ്രധാന നാഴികക്കല്ലുകളൊന്നും ഐപിഎല്ലില്‍ ആയിരുന്നില്ല. 11,000 റണ്‍സ് അദ്ദേഹം തികച്ചത് 2017ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര് റൈഡേഴ്‌സിനായി കളിക്കുന്നതിനിടെയായിരുന്നു. 314 ഇന്നിങ്‌സുകളിലാണ് 11,000ത്തിലെത്തിയത്.
18ല്‍ അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ബാള്‍ക്ക് ലെജന്റ്‌സിനായി കളിക്കവെ 12,000 റണ്‍സും ഗെയ്ല്‍ തികച്ചു. 19ലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് യൂനിവേഴ്‌സല്‍ ബോസ് 13,000ത്തിലെത്തുന്നത്. ജമൈക്ക തലാവാസിന്റെ കുപ്പായത്തിലായിരുന്നു ഈ നേട്ടം. കളിച്ചത് 381 ഇന്നിങ്‌സുകളായിരുന്നു.

Story first published: Tuesday, July 13, 2021, 14:04 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X