വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവി? ഇന്ത്യന്‍ ടീമിലെത്തുമോ? ചോപ്രയുടെ അഭിപ്രായം

ഏപ്രില്‍ 15ലേക്കു പുതിയ സീസണ്‍ മാറ്റിവച്ചിരുന്നു

മുംബൈ: കൊറോണവൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാാ സീസണ്‍ അനിശ്ചിതത്വത്തിലായതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര കരിയര്‍ കൂടിയാണ് സംശയത്തിലായിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തി ദേശീയ ടീമില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. എന്നാല്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിയിരുന്നു.

dhoni

അതിനിടെ ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണിക്കു ദേശീയ ടീമില്‍ മടങ്ങിയെത്താനുമോയെന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രമുഖ കമന്റേറ്ററും മുന്‍ ഓപ്പണറുമായ ആകാഷ് ചോപ്ര. ധോണിയുടെ ഭാവിയും ഐപിഎല്ലും തമ്മില്‍ ബന്ധമില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ധോണിയെപ്പോലൊരു താരത്തിന് തിരിച്ചുവരവ് അസാധ്യമായ കാര്യമല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും അദ്ദേഹത്തെ ദേശീയ ടീമിലെടുക്കാന്‍ മുറവിളികള്‍ ഉയരും. എന്നാല്‍ എന്താണ് വേണ്ടതെന്നും താന്‍ എന്താണ് ചെയ്യുന്നതെന്നും ധോണിക്കറിയാം. മടങ്ങിവരാന്‍ എന്തു ചെയ്യണമെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടെന്നു ചോപ്ര വിശദമാക്കി.

ഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎ

ഇംഗ്ലീഷ് വെടിക്കെട്ട് താരത്തിന് കൊറോണ? പിഎസ്എല്‍ നിര്‍ത്താന്‍ കാരണം ഇതുതന്നെ... കൂടുതല്‍ പരിശോധനകള്‍ഇംഗ്ലീഷ് വെടിക്കെട്ട് താരത്തിന് കൊറോണ? പിഎസ്എല്‍ നിര്‍ത്താന്‍ കാരണം ഇതുതന്നെ... കൂടുതല്‍ പരിശോധനകള്‍

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും അതു ധോണിയെ ബാധിക്കുമെന്നു കരുതുന്നില്ല. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കുക തന്നെ ചെയ്യും. സെലക്ടര്‍മാര്‍ ധോണിയെ ടീമിലെടുക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം ഇന്ത്യക്കായി ഇനിയും കളിക്കും. പരിചയസമ്പത്തിന് വലിയ വിലയാണുള്ളത്. അതു നിങ്ങള്‍ക്കു സൂപ്പര്‍ മാര്‍ക്കറ്റിലൂടെ വാങ്ങാന്‍ സാധിക്കില്ലെന്നും ചോപ്ര പറഞ്ഞു. ധോണി വളരെയധികം അനുഭവസമ്പത്തുള്ള താരമാണ്. ധോണിയെ ഇന്ത്യക്കു വേണമെങ്കില്‍ ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്നും ചോപ്ര വ്യക്തമാക്കി.

aakash

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് നടന്ന പരമ്പരകളില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി 38 കാരനയ ധോണി സിഎസ്‌കെ ടീമിനൊപ്പം അടുത്തിടെ ചേര്‍ന്നിരുന്നു. എന്നാല്‍ കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്ന് ക്യാംപ് റദ്ദാക്കിയതോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരംപെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

Story first published: Tuesday, March 17, 2020, 17:29 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X