വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെക്കുറിച്ച് ആംറെ പറഞ്ഞത് ഞെട്ടിക്കും... കോലിയെയും രോഹിത്തിനെയും പോലെ!!

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇപ്പോള്‍ പന്ത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലെ കരടായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മാറിക്കഴിഞ്ഞു. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന പേരില്‍ ടീമിലെത്തിയ പന്ത് തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു വീണു കൊണ്ടിരിക്കുകയാണ്. പന്തിനു പകരം പുതിയൊരാളെ കണ്ടെത്തേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യ.

ഇന്ത്യക്കു വേണ്ടാത്ത സഞ്ജുവിനെ കേരളത്തിന് വേണം... ടീമിലെത്തി, പക്ഷെ തിളങ്ങിയില്ലഇന്ത്യക്കു വേണ്ടാത്ത സഞ്ജുവിനെ കേരളത്തിന് വേണം... ടീമിലെത്തി, പക്ഷെ തിളങ്ങിയില്ല

ബംഗ്ലാദേശിനെതിരേ അവസാനമായി നടന്ന ടി20 പരമ്പരയില്‍ കൂടി ഫ്‌ളോപ്പായതോടെ ആരാധകര്‍ പന്തിനു നേരെ വാളോങ്ങിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളാണ് താരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അതിനിടെ പന്തിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പ്രവീണ്‍ ആംറെ.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് പന്ത് നടത്തിയത്. ടീമില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരങ്ങളിലൊരാളും പന്തായിരുന്നു. എന്നാല്‍ ഐപിഎല്ലിനായി ഡല്‍ഹി ടീമിനൊപ്പം ചേരുമ്പോള്‍ അത്ര മികച്ച ഫോമിലായിരുന്നില്ല താരം.
ഡല്‍ഹി കോച്ച് റിക്കി പോണ്ടിങും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരും ചേര്‍ന്നാണ് പന്തിനെ ഫോം വീണ്ടെടുക്കാന്‍ സഹായിച്ചതെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായ ആംറെ പറയുന്നു.

പന്തിനെ കയറൂരിവിട്ടു

പന്തിനെ കയറൂരിവിട്ടു

ഐപിഎല്ലിന് മുമ്പ് ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ പന്ത് മോശം സമയത്തിലൂടെയാണ് കടന്നു പോയിരുന്നത്. എന്നാല്‍ ഡല്‍ഹി കോച്ച് പോണ്ടിങ് നല്ല രീതിയിലാണ് പന്തിനെ കൈകാര്യം ചെയ്തത്. താരത്തെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ പോണ്ടിങ് അനുവദിക്കുകയും ചെയ്തതായി ആംറെ വിശദമാക്കി.
സമ്മര്‍ദ്ദത്തെ തുടര്‍ന്നു പന്ത് കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ചെയ്തത്. അതില്‍ വിജയിക്കുകയും ചെയ്തു. ഒരു സമയത്ത് ഒരു മല്‍സരം എന്ന രീതിയില്‍ കാര്യങ്ങള്‍ സിംപിളാക്കിയത് പന്തിനെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തതായി ആംറെ കൂട്ടിച്ചേര്‍ത്തു.

കോലിയെയും രോഹിത്തിനെയും പോലെ...

കോലിയെയും രോഹിത്തിനെയും പോലെ...

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരോടാണ് പന്തിനെ ആംറെ താരതമ്യം ചെയ്തത്. ബാറ്റിങ് വിലയിരുത്തുകയാണെങ്കില്‍ കോലി, രോഹിത് എന്നിവരുടെ അതേ മികവുള്ള ബാറ്റ്‌സ്മാനാണ് പന്ത്. രണ്ടു പേരെയെയും പോലെ ബാറ്റിങില്‍ മികച്ച ടൈമിങ് പന്തിനുണ്ട്.
എന്നാല്‍ ടൈമിങ് പിഴയ്ക്കുന്നുവെന്നതാണ് ഇപ്പോള്‍ പന്തിന്റെ പ്രധാന പ്രശ്‌നം. ടൈമിങ് കൃത്യമാക്കുന്നതിനൊപ്പം ബാറ്റിങില്‍ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും പന്ത് മാറ്റേണ്ടതുണ്ടെന്ന് ആംറെ ചൂണ്ടിക്കാട്ടി.

Story first published: Tuesday, November 12, 2019, 13:57 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X