വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? അറിയാം കാരണങ്ങള്‍

തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി യുഗത്തിന് അപ്രതീക്ഷിതമായി തിരശീല വീണിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെയും ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് ടെസ്റ്റില്‍ ഇനി നായകസ്ഥാനത്തു താന്‍ തുടരില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന്റെ നിരാശ മാറുന്നതിനു മുമ്പാണ് കോലിയുടെ രാജി പ്രഖ്യാപനവും വന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കോലിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഒരുപാട് വിമര്‍ശനങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമെല്ലാം അദ്ദേഹത്തിനു കടന്നുപോവേണ്ടി വന്നു. ഒടുവില്‍ അത് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനമൊഴിയലില്‍ എത്തുകയും ചെയ്തിരിക്കുകയാണ്. പക്ഷെ ഇത്ര പെട്ടെന്നു ടെസ്റ്റില്‍ നായകസ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്തൊക്കെ ആയിരിക്കം ടെസ്റ്റില്‍ കോലിയുടെ രാജിയിലേക്കു നയിച്ച കാരണങ്ങളെന്നു പരിശോധിക്കാം.

 ബിസിസിഐയുമായുള്ള ബന്ധത്തിലെ വിള്ളല്‍

ബിസിസിഐയുമായുള്ള ബന്ധത്തിലെ വിള്ളല്‍

ബിസിസിഐയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ തന്നെയാണ് വിരാട് കോലിയെ ക്യാപ്റ്റന്‍സി ഒഴിയാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നു പറയാന്‍ കഴിയും. ഏകദിന ക്യാപ്റ്റന്‍സി വിവാദത്തിനു ശേഷമാണ് കോലിയും ബിസിസിഐയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായത്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ അറിയിക്കാതെ പുറത്താക്കിയതിലുള്ള രോഷവും നിരാശയുമെല്ലാം കോലിക്കുണ്ടായിരുന്നു.
ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് കോലിയെ നേരത്തേ തന്നെ അറിയിച്ചിരുന്നുവെന്നും ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്നും ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നുവെന്നുമായിരുന്നു സൗരവ് ഗാംഗുലിയുടെ വിശദീകരണം. എന്നാല്‍ ഇവ രണ്ടും കോലി പിന്നീട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തള്ളിയിരുന്നു. ടീം പ്രഖ്യാപനത്തിന് കുറച്ച് മുമ്പ് മാത്രമാണ് സെലക്ടര്‍മാര്‍ തന്നെ വിളിച്ചതെന്നും ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം കോലിയുമായി ബിസിസിഐ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. അന്നു നടത്തിയ പ്രസ്താവനകളുടെ പേരില്‍ കോലിക്കെതിരേ നടപടിയെടുക്കാനും ബിസിസിഐ ആലോചിച്ചിരുന്നു. ബിസിസിഐ വാളോങ്ങുന്നതിനു മുമ്പ് തന്നെ കോലി സ്വയം വഴിമാറുക്കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ടീമിനകത്ത് ഒറ്റപ്പെട്ടു

ടീമിനകത്ത് ഒറ്റപ്പെട്ടു

ഇന്ത്യന്‍ ടീമിനകത്തു തന്നെ സമീപകാലത്തായി വിരാട് കോലി ഒറ്റപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളുമെല്ലാം ടീമിലെ ചില സീനിയര്‍ താരങ്ങള്‍ അസംതൃപ്തരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങള്‍ കോലിക്കെതിരേ ബിസിസിഐയ്്ക്കു പരാതി നല്‍കിയിരുന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മോശം പ്രകടനങ്ങളുടെ പേരില്‍ കോലി പരസ്യമായി വിമര്‍ശിക്കുന്നത് പല മുതിര്‍ന്ന താരങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഇവയെല്ലാം ചിലരെ അദ്ദേഹത്തിനെതിരേ നീങ്ങാന്‍ പ്രേരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനകത്തു തന്നെ കോലിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി രണ്ടു ഗ്രൂപ്പുകള്‍ തന്നെ രൂപപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നുള്ള പുറത്താക്കല്‍

ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നുള്ള പുറത്താക്കല്‍

ഇന്ത്യന്‍ ക്രിക്കറ്റിനു വളരെയെറെ സംഭാവനകള്‍ നല്‍കിയിട്ടും തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ബിസിസിഐ 'ചവിട്ടി പുറത്താക്കിയത്' വിരാട് കോലിയെ മാനസികമായി വളരെയധികം ഉലച്ചിരുന്നു. നേരത്തേ ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും നയിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ടീമിനെ തീര്‍ച്ചയായും ഒരു ഐസിസി കിരീടത്തിലേക്കെങ്കിലും നയിക്കണമെന്നു കോലി അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.
പക്ഷെ തന്നെ മുന്‍കൂട്ടി അറിയിക്കുകയോ, ചര്‍ച്ച പോലും നടത്തുകയോ ചെയ്തതാതെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു നീക്കിയത് കോലിക്കു വലിയ ഷോക്കായിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് തനിക്കു പകരക്കാരനായെത്തിയ രോഹിത് ശര്‍മയെ അഭിനന്ദിക്കാനോ, പിന്തുണയ്ക്കാനോ അദ്ദേഹം തയ്യാറുമല്ലായിരുന്നു. പിന്നീട് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും മനസ്സില്‍ തട്ടിയല്ല താനിതു പറയുന്നതെന്നു കോലിയുടെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.

 ശാസ്ത്രിയുടെ പടിയിറങ്ങല്‍

ശാസ്ത്രിയുടെ പടിയിറങ്ങല്‍

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ താങ്ങും തണലുമായിരുന്നു മുന്‍ കോച്ച് രവി ശാസ്ത്രി. ഇരുവരും തമ്മിലുള്ള ബന്ധം അത്രയേറെ ദൃഢമായിരുന്നു. സമാനമായി ചിന്തിക്കുന്ന, ഏറെക്കുറെ സ്വഭാവത്തിലും സാമ്യതകളുള്ള രണ്ടു വ്യക്തികളായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ കോലിയും ശാസ്ത്രിയും തമ്മില്‍ ശക്തമായ ബന്ധമാണുണ്ടായിരുന്നത്.
ഇരുവരും ഒന്നിച്ചുണ്ടായിരുന്നപ്പോള്‍ ബിസിസിഐയ്ക്കു പോലും ഇടപൊന്‍ പേടിയായിരുന്നുവെന്നാണ് സംസാരം. കാരണം ഉറച്ച നിലപാടുള്ള, ശക്തമായി പ്രതികരിക്കുന്നവരായിരുന്നു കോലിയും ശാസ്ത്രിയും. എന്നാല്‍ കരാര്‍ കഴിഞ്ഞ് ടി20 ലോകകപ്പിനു ശേഷം ശാസ്ത്രി പടിയിറങ്ങിയത് കോലിയെ ദുര്‍ബലനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കാനുള്ള ബിസിസിഐയുടെ കടുത്ത തീരുമാനവും വന്നത്. ടീമിലെ ശക്തി ക്ഷയിച്ചു തുടങ്ങുന്നുവെന്ന് ഇതോടെ ബോധ്യമായ കോലി ഒടുവില്‍ ടെസ്റ്റിലും സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

Story first published: Saturday, January 15, 2022, 22:20 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X