വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് നിങ്ങള്‍ കരുതുന്നതിലുമപ്പുറം!- ക്യാപ്റ്റനെന്നാല്‍ ഇതാണ്, വാനോളം പുകഴ്ത്തി കാര്‍ത്തിക്

സ്ഥിരം ടി20 ക്യാപ്റ്റനായി രോഹിത് ജയത്തോടെ തുടങ്ങിയിരുന്നു

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിജയത്തോടെ തന്നെ തുടങ്ങാനായതിന്റെ ആഹ്ലാദത്തിലാണ് രോഹിത് ശര്‍മ. ന്യൂസിലാന്‍ഡിനെതിരേ ജയ്പൂരില്‍ നടന്ന ആദ്യ ടി20യില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രോഹിത്തും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും ഒരുമിച്ചുള്ള ആദ്യത്തെ മല്‍സരം കൂടിയയായിരുന്നു ഇത്. യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിലേക്കു നായകസ്ഥാനമെത്തിയത്.

നേരത്തേ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായിരുന്നപ്പോഴും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഇരുന്നപ്പോഴുമെല്ലാം ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഹിറ്റ്മാന്‍. 2018ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകന്‍ രോഹിത്തായിരുന്നു. കൂടാതെ ഐപിഎല്ലില്‍ മുംബൈയെ അഞ്ചു തവണ ജോതാക്കളാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കൂടുതല്‍ തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ നായകനെന്ന റെക്കോര്‍ഡും രോഹിത്തിന് അവകാശപ്പെട്ടതാണ്. എന്താണ് രോഹിത്തിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നേരത്തേ ഒരുമിച്ച് കളിച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്.

 ഗെയിമിലെ നല്ല വിദ്യാര്‍ഥി

ഗെയിമിലെ നല്ല വിദ്യാര്‍ഥി

ഫീല്‍ഡിനു പുറത്തുള്ള തയ്യാറെടുപ്പില്‍ രോഹിത് ശര്‍മ നല്ല സൂക്ഷ്മത പുലര്‍ത്താറുണ്ട്. ഗെയിമില്‍ അദ്ദേഹം മികച്ചൊരു വിദ്യാര്‍ഥിയാണ്, നന്നായി ഹോം വര്‍ക്ക് ചെയ്താണ് ഓരോ മല്‍സരത്തിനും തയ്യാറെടുക്കുന്നത്. പൊരുത്തപ്പെടലുകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നു, കൂടാതെ തന്ത്രപരമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

 യുവതാരങ്ങളുമായി നല്ല ബന്ധം

യുവതാരങ്ങളുമായി നല്ല ബന്ധം

എല്ലാ യുവതാരങ്ങളുമായി രോഹിത്തിന് വളരെ നല്ല ബന്ധമാണുള്ളത്. അതു അദ്ദേഹത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കിടയിലെ ഒരാള്‍ എന്ന നിലയിലാണ് രോഹിത്തിനെ മറ്റുള്ളവര്‍ കാണുന്നത്, അദ്ദേഹത്തിനു ഇതിനു അസാധാരണ കഴിവുമുണ്ട്. രോഹിത്തിന്റെ വിജയരഹസ്യങ്ങളിലൊന്നും ഇതു തന്നെയാണ്. സീനിയര്‍ താരങ്ങള്‍ക്കു രോഹിത്തിനെ ഇഷ്ടമാണ്, അതുപോലെ തന്നെ യുവ താരങ്ങളും അദ്ദേഹത്തിലേക്കു ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതായും കാര്‍ത്തിക് വിലയിരുത്തി.

 പരാജയം മനസ്സിലാക്കും, സഹാനുഭൂതിയും

പരാജയം മനസ്സിലാക്കും, സഹാനുഭൂതിയും

പരാജയങ്ങളെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളാനുമുള്ള കഴിവും സഹാനുഭൂതിയുമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതെന്നു കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
തന്ത്രപരമായി രോഹിത് വളരെയധികം മികച്ച ക്യാപ്റ്റന്‍ തന്നെയാണ്. വളരെ ശാന്തപ്രകൃതവുമാണ്. ഒരുപാട് പരാജയങ്ങള്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ നേരിട്ടതിനാല്‍ തന്നെ ബാറ്റര്‍മാരോടും ക്രിക്കറ്റര്‍മാരോടും വളരെയധികം സഹാനുഭൂതിയും രോഹിത്തിനുണ്ട്. കണ്ണീരൊഴുക്കിയിരുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നും താന്‍ പിന്നിട്ട വഴികളെക്കുറിച്ച് അദ്ദേഹത്തിനു നല്ല ഓര്‍മയുമുണ്ട്. രോഹിത്തിന്റെ കരിയറിലെ തുടക്കം വളരെ കടുപ്പമേറിയതായിരുന്നു, ടീമില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. രോഹിത് ടീമിനെ നയിക്കുമ്പോള്‍ നിങ്ങള്‍ക്കിതു കാണാന്‍ കഴിയും, യുവതാരങ്ങള്‍ക്ക് അദ്ദേഹം ഒരുപാട് സമയം നല്‍കാറുണ്ട്. സഹാനുഭൂതിയെന്നത് ലീഡര്‍മാര്‍ മനസ്സിലാക്കേണ്ട വളരെ ശക്തമായ വാക്കാണ്, രോഹിത്തില്‍ അതു വേണ്ടുവോളമുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ആദ്യ ടി20യില്‍ ത്രസിപ്പിക്കുന്ന ജയം

ആദ്യ ടി20യില്‍ ത്രസിപ്പിക്കുന്ന ജയം

ന്യൂസിലാന്‍ഡിനെതിരേ ജയ്പൂരില്‍ നടന്ന ആദ്യ ടി20 മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ടോസ് ഭാഗ്യവും രോഹിത്തിനോടൊപ്പം നിന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 164 എന്ന മികച്ച ടോട്ടല്‍ ന്യൂസിലാന്‍ഡ് പടുത്തുയര്‍ത്തി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന്‍ (63) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു കിവീസിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ ഇന്ത്യ ഡെത്ത് ഓവറുകളില്‍ പതറിയെങ്കിലും രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു വിജയം സ്വന്തമാക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് (62), രോഹിത് (48) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്.

Story first published: Thursday, November 18, 2021, 11:11 [IST]
Other articles published on Nov 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X