വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍

2010ലെ ഏഷ്യാ കപ്പിനിടെയായിരുന്നു സംഭവം

കറാച്ചി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു കാലത്ത് ക്രിക്കറ്റിലെ ചൂടേറിയ സംസാരവിഷയമായിരുന്നു. ഈ സംഭവം വീണ്ടും ഓര്‍മിച്ചെടുക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. 2010ല്‍ ശ്രീലങ്കയിലെ ദാംബുള്ളയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനിടെയാണ് ഭാജിയും അക്തറും തമ്മില്‍ കളിക്കളത്തില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറിയത്.

IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്

എന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാംഎന്തൊരു ശമ്പളം... കോലിയും രോഹിതും ചേര്‍ന്നാല്‍ പാക് ടീം പോലും ഒപ്പമെത്തില്ല!! കണക്കുകള്‍ കാണാം

അന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ പാകിസ്താനെതിരേ ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു. ഇന്ത്യക്കു രണ്ടു പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ മുഹമ്മദ് ആമിറിനെതിരേ സിക്‌സര്‍ പായിച്ച് ഭാജി നടത്തിയ ആക്രോശവും ആഹ്ലാദപ്രകടനവും ക്രിക്കറ്റ് ആസ്വാദകര്‍ മറന്നുകാണില്ല. യഥാര്‍ഥത്തില്‍ ഭാജിയുടെ അന്നത്തെ ആഹ്ലാദപ്രകടനം മുഴുവന്‍ അക്തറിനുനേരെയായിരുന്നു. കാരണം തൊട്ടുമുമ്പത്തെ ഓവറില്‍ ഇരുവരും തമ്മില്‍ ചൂടേറിയ വാക്‌പോര് നടന്നിരുന്നു. ഇതു തന്നെയാണ് അക്തറിനെ ലക്ഷ്യമിട്ട് ഭാജി ആക്രോശിക്കാനുള്ള പ്രധാന കാരണവും. അന്നത്തെ സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അക്തര്‍.

ഭാജിയെ തല്ലാന്‍ പോയി

ഹര്‍ഭജനോടു അന്നത്തെ മല്‍സരത്തിനുശേഷം കടുത്ത രോഷം തോന്നിയതായി അക്തര്‍ വെളിപ്പെടുത്തി. ഭാജിയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. തല്ലാന്‍ മുറിയിലേക്കു പോവുകയും ചെയ്തു. ലാഹോറില്‍ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കറങ്ങാന്‍ വരികയും ചെയ്തിരുന്നയാളാണ് ഹര്‍ഭജന്‍. തങ്ങളുടെ സംസ്‌കാരവും ഒരുപോലെയാണ്. തന്നെപ്പോലെ അദ്ദേഹവും പഞ്ചാബി സഹോദരനാണ്. എന്നിട്ടും ഭാജി തന്നോട് മോശമായി പെരുമാറി. ഹോട്ടല്‍ മുറിയില്‍ പോയി ഭാജിയോടു തല്ലുണ്ടാക്കാന്‍ അന്നു ആലോചിച്ചിരുന്നു. താന്‍ വരുമെന്ന് ഭാജിക്കു തോന്നുകയും ചെയ്തിരുന്നു. താന്‍ മുറിയിലെത്തിയപ്പോള്‍ ഭാജി അവിടെ ഇല്ലായിരുന്നു. തൊട്ടടുത്ത ദിവസമായപ്പോഴേക്കും തന്റെ കോപം കുറച്ചു അടങ്ങി. ഭാജി തന്നോടു മാപ്പു ചോദിക്കുകയും ചെയ്തതായി അക്തര്‍ പറയുന്നു.

അന്നത്തെ ഏറ്റുമുട്ടലിന്റെ തുടക്കം

ഇന്ത്യ- പാക് മല്‍സരത്തില്‍ ഹര്‍ഭജനും അക്തറും തമ്മിലുള്ള തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കം കളിയുടെ 47ാം ഓവറിലായിരുന്നു. ഈ ഓവറില്‍ അക്തറിനെതിരേ ഭാജി ലോങ് ഓണിലൂടെ തകര്‍പ്പനൊരു സിക്‌സര്‍ പായിച്ചിരുന്നു. ഈ സിക്‌സറിനു ശേഷം അസ്വസ്ഥനായ അക്തര്‍ ഭാജിയുടെ ശരീരം ലക്ഷ്യമിട്ട് ചില ബൗണ്‍സറുകള്‍ എറിയുകയും ചെയ്തു. ഇതു ഇരുവരും തമ്മിലുള്ള വാക്‌പോരിനും വഴിയൊരുക്കി. കളിയുടെ അവസാന ഓവര്‍ വരെ അക്തറും ഹര്‍ഭജനും തമ്മിലുള്ള ഈ വാക്‌പോര് തുടരുകയും ചെയ്തു. മൂന്നു വിക്കറ്റിനായിരുന്നു പാകിസ്താനെ ഇന്ത്യ അന്നു കീഴടക്കിയിരുന്നു.

ഭാജിയുടെ വാക്കുകള്‍

ഹോട്ടല്‍ റൂമിലെത്തി തല്ലുമെന്ന് അക്തര്‍ അന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഹര്‍ഭജന്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഹോട്ടല്‍ മുറിയിലേക്കു വരുമെന്നും തന്നെ തല്ലുമെന്നുമായിരുന്നു അക്തര്‍ ഭീഷണി മുഴക്കിയത്. ആര് ആരെയാണ് തല്ലുകയെന്നു നമുക്ക് കാണാമെന്ന് ഒരിക്കല്‍ താന്‍ അക്തറിനു മറുപടി നല്‍കുകയും ചെയ്തു. അങ്ങനെ തിരിച്ചു പറഞ്ഞെങ്കിലും വല്ലാതെ ഭയം തോന്നിയിരുന്നു.
കാരണം അക്തര്‍ ഹള്‍ക്കിനെപ്പോലെ അസാധാരണമായ ശാരീരിക ശേഷിയുള്ള വ്യക്തിയാണ്. അതിനു മുമ്പ് മുറിക്കകത്ത് വച്ച് തന്നെയും യുവരാജിനെയും അക്തര്‍ തല്ലിയിരുന്നു. അദ്ദേഹം ഭാരമുള്ള, കരുത്തേറിയ ആളായതിനാല്‍ തന്നെ തടഞ്ഞുനിര്‍ത്തുക ബുദ്ധിമുട്ടായിരുന്നുവെന്നും ഹര്‍ഭജന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Story first published: Saturday, May 16, 2020, 18:50 [IST]
Other articles published on May 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X