വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹം സമനിലയില്‍, ഗില്ലിന് ഫിഫ്റ്റി, വിക്കറ്റ് നേടാനാവാതെ ബുംറ

ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സ് ലീഡാണ് ലഭിച്ചത്

gill batting

ലെസ്റ്റര്‍: ഇന്ത്യയും ലെസ്റ്റര്‍ ഷെയറും തമ്മിലുള്ള ചതുര്‍ദിന സന്നാഹ മത്സരം സമനിലയില്‍. ഇന്ത്യന്‍സ് മുന്നോട്ട് വെച്ച 367 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലെസ്റ്റര്‍ ഷെയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയില്‍ നില്‍ക്കവെ സമനിലയില്‍ പിരിയുകയായിരുന്നു. ലെസ്റ്റര്‍ഷെയറിനായി രണ്ടാം ഇന്നിങ്‌സില്‍ ശുബ്മാന്‍ ഗില്‍ (62) അര്‍ധ സെഞ്ച്വറി നേടി. ലൂയിസ് കിംബെറും (58) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഹനുമ വിഹാരി 26 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍സിനായി ആര്‍ അശ്വിന്‍ രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്

നേരത്തേ ഇന്ത്യക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലും ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ രണ്ടാമിന്നങ്‌സില്‍ ലെസ്റ്റര്‍ഷെയറിനു വേണ്ടിയും ബാറ്റിങിന് ഇറങ്ങിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫിഫ്റ്റിയും താരം നേടിക്കഴിഞ്ഞു. 62 റണ്‍സുമായി ഗില്ലും 17 റണ്‍സെടുത്ത നായകന്‍ സാമുവല്‍ ഇവാന്‍സുമാണ് ക്രീസിലുള്ളത്. വളരെ അഗ്രസീവ് ബാറ്റിങാണ് ഗില്‍ കാഴ്ചവയ്ക്കുന്നത്. വെറും 77 ബോളിലാണ് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം താരം 62 റണ്‍സ് അടിച്ചെടുത്തത്.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

kohli

ശ്രേയസ് അയ്യര്‍ (62), രവീന്ദ്ര ജഡേജ (56) എന്നിവരാണ് ഫിഫ്റ്റികളടിച്ച മറ്റുള്ളവര്‍. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായതിന്റെ ക്ഷീണം രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ശ്രേയസ് തീര്‍ക്കുകയായിരുന്നു. 89 ബോളില്‍ 11 ബൗണ്ടറികളോടെയാണ് താരം 62 റണ്‍സെടുത്തത്. ജഡേജയാവട്ടെ 77 ബോളില്‍ 10 ബൗണ്ടറികളോടെ പുറത്താവാതെ 56 റണ്‍സെടുക്കുകയായിരുന്നു. ഭരത് (43), ഗില്‍ (38), ശര്‍ദ്ദുല്‍ ടാക്കൂര്‍ (28), ചേതേശ്വര്‍ പുജാര (22), ഹനുമാ വിഹാരി (20) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ലെസ്റ്റര്‍ഷെയറിനായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായ നവദീപ് സെയ്‌നി മൂന്നും കമലേഷ് നാഗര്‍കോട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റിനു 246 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് പുറത്താവാതെ 70 റണ്‍സെടുത്ത ഭരതായിരുന്നു. കോലി 33 റണ്‍സിനും രോഹിത് 25 റണ്‍സിനും പുറത്തായി. മറുപടിയില്‍ ലെസ്റ്റര്‍ഷെയര്‍ 244 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അവര്‍ക്കു വേണ്ടി റിഷഭ് പന്ത് 76 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍- സാമുവല്‍ ഇവാന്‍സ് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, സാമുവല്‍ ബേറ്റ്സ് (വിക്കറ്റ് കീപ്പര്‍), നതാന്‍ ബൗളി, വില്‍ ഡേവിസ്, ജോയ് എവിസണ്‍, ലൂയിസ് കിംബെര്‍, അബിദിന്‍ സകാന്‍ഡെ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, June 26, 2022, 22:23 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X