വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കൊപ്പം 2011ലെ ലോകകപ്പുയര്‍ത്തി- പക്ഷെ ഇപ്പോഴും കളി തുടരുന്നത് മൂന്ന് പേര്‍ മാത്രം!

ശ്രീലങ്കയെയായിരുന്നു ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് വിജയം. അന്നു സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ വിശ്വവിജയികളായത്. 1982ല്‍ കപില്‍ ദേവിനു കീഴില്‍ ലോകകപ്പ് നേടിയ ശേഷം ഇന്ത്യയുടെ ആദ്യത്തെ കിരീടനേട്ടം കൂടിയായിരുന്നു ഇത്.

1

സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള ഒരുപിടി മികച്ച താരങ്ങള്‍ 2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി കളി നിര്‍ത്തിയത് മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ കൂടിയായ ശ്രീശാന്തായിരുന്നു. അന്നത്തെ 15 അംഗ ലോകകപ്പ് സംഘത്തില്‍ ഇനിയും വിരമിക്കാത്ത മൂന്നു പേര്‍ മാത്രമേയുള്ളൂ. ഇവര്‍ ആരൊക്കെയാണന്നറിയാം.

 വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി 2011ലെ ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായിരുന്നുവെന്നത് ഒരുപക്ഷെ പലര്‍ക്കും അറിയില്ലായിരിക്കാം. അദ്ദേഹത്തിന്റെ കരിയിറിന്റെ തുടക്ക കാലമായിരുന്നു അത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇംപാക്ടുണ്ടാക്കിയ കളിക്കാരനാണ് കോലി. അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ക്കു അദ്ദേഹത്തെ മാറ്റിനിര്‍ത്താനും സാധിച്ചില്ല.
സുരേഷ് റെയ്‌നയെപ്പോലെ അനുഭവസമ്പത്തുള്ളവരുണ്ടായിട്ടും കോലിക്കു ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചു.

3

ആദ്യ കളിയില്‍ തന്നെ അപരാജിത സെഞ്ച്വറുമായി ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ടൂര്‍ണമെന്റില്‍ 35 ശരാശരിയില്‍ 282 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. പിന്നീടുള്ള ലോകകപ്പുകളിലെല്ലാം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിലുമുണ്ടാവുമെന്നതുറപ്പാണ്.

4

മൂന്നു ഫോര്‍മാറ്റുകളിലും കോലി ഇപ്പോള്‍ നായകസ്ഥാനത്തില്ലെങ്കിലും ടീമിലെ അവിഭാജ്യ ഘടകം തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. ഏകദിന നായകസ്ഥാനത്തു നിന്നും കോലിയെ പിന്നാലെ നീക്കുകയായിരുന്നു. അവസാനമായി ഈ വര്‍ഷം ടെസ്റ്റില്‍ നിന്നും അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് 2011ലെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവുകയും ഇപ്പോഴും കളി തുരുകയും ചെയ്യുന്ന മറ്റൊരു താരം. അശ്വിനും മുന്‍ ഇതിഹാസ ഓഫ് സ്പിന്നറുമായ ഹര്‍ഭജന്‍ സിങുമായിരുന്നു അന്നത്തെ ലോകകപ്പ് സംഘത്തിലെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ലോകകപ്പില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അശ്വിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ നേടുകയും ചെയ്തു.

6

ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലായിരുന്നു അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ഈ മല്‍സരത്തില്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്, ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവരുടെ വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും അശ്വിന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. ഇടയ്ക്കു കുറച്ചു വര്‍ഷങ്ങളള്‍ വൈറ്റ് ബോള്‍ ടീമുകളില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ തിരിച്ചുവന്ന അശ്വിന്‍ മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും ടി20, ഏകദിന ടീമുകൡലെ സാന്നിധ്യമായി മാറുകയായിരുന്നു.

പിയൂഷ് ചൗള

പിയൂഷ് ചൗള

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പും 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരമാണ് സ്പിന്നര്‍ പിയൂഷ് ചൗള. 2011ലെ ഏകദിന ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഇവയില്‍ നിന്നും നാലു വിക്കറ്റുകള്‍ നേടുകയും ചെയ്തു.

8

2012ലാണ് 33 കാരനായ ചൗള അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു ഇത്. പിന്നീടൊരിക്കലും അദ്ദേഹത്തിനു ദേശീയ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചില്ല. എങ്കിലും ചൗള അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.
മോശം ഫോമിലൂടെ കടന്നുപോവുന്ന ചൗള അടുത്തിടെ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ആരും വാങ്ങാതെ തഴയപ്പെടുകയായിരുന്നു. 2021ലെ കഴിഞ്ഞ സീസണില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗായിരുന്നു. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ.

Story first published: Sunday, March 13, 2022, 22:51 [IST]
Other articles published on Mar 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X