വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വഴിമാറാന്‍ സമയമായി? നിരാശപ്പെടുത്തിയ വെറ്ററന്‍മാര്‍... ഇത് അവസാന സീസണ്‍?

സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ വെറ്ററന്‍ താരങ്ങള്‍

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ വീണവരും വാണവരുമുണ്ട്. ചില ടീമുകളും താരങ്ങളും പ്രതീക്ഷ തെറ്റിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ഏറെ പ്രതീക്ഷ മറ്റു ചിലര്‍ നിരാശപ്പെടുത്തുകയാണ്. ലേലത്തില്‍ യുവതാരങ്ങള്‍ക്കൊപ്പം ചില വെറ്ററന്‍ താരങ്ങളെയും വിവിധ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരുന്നു.

ഇവരില്‍ ചില വെറ്ററന്‍ താരങ്ങള്‍ മാത്രമാണ് ടീം ചെലവഴിച്ച പണം പാഴായില്ലെന്നു തെളിയിച്ചത്. മറ്റുള്ളവര്‍ ഫ്‌ളോപ്പാവുകയും ചെയ്തു. ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ അഞ്ചു പ്രധാനപ്പെട്ട വെറ്ററന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഹര്‍ഭജന്‍ സിങ് (ചെന്നൈ)

ഹര്‍ഭജന്‍ സിങ് (ചെന്നൈ)

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമാണ്. കഴിഞ്ഞ 10 സീസണുകളിലും മുംബൈ ഇന്ത്യന്‍സിനായി കളിച്ച ശേഷമാണ് ഭാജി തട്ടകം മാറിയത്. മുബൈക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടനേട്ടങ്ങള്‍ പങ്കാളിയായിട്ടുള്ള അദ്ദേഹം 149 മല്‍സരങ്ങളില്‍ നിന്നും 129 വിക്കറ്റുകളു നേടിയിരുന്നു.
എന്നാല്‍ മുംബൈക്കൊപ്പം നടത്തിയ മാജിക്ക് ചെന്നൈക്കു വേണ്ടി കാഴ്ചവയ്ക്കാന്‍ ഹര്‍ഭജന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ നാലു മല്‍സരങ്ങളിലാണ് ചെന്നൈക്കു വേണ്ടി കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. രണ്ടു വിക്കറ്റ് മാത്രമേ ഭാജിക്കു നേടാനുമായിട്ടുള്ളൂ. ഒരോവറില്‍ ഒമ്പത് റണ്‍സ് വീതം അേേദ്ദഹം വിട്ടുകൊടുക്കുകയും ചെയ്തു. ബാറ്റിങിലും ഭാജി ഫ്‌ളോപ്പാണ്. എട്ടു റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഐപിഎല്ലില്‍ ഭാജിയുടെ ഒരുപക്ഷെ അവസാന സീസണായിരിക്കും ഇത്.

 ബ്രെന്‍ഡന്‍ മക്കുല്ലം (ബാംഗ്ലൂര്‍)

ബ്രെന്‍ഡന്‍ മക്കുല്ലം (ബാംഗ്ലൂര്‍)

ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലവും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്ലായിരിക്കും ഈ സീസണിലേത്. ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് മക്കുല്ലം. കരിയറില്‍ താരത്തിന്റെ അഞ്ചാമത്തെ ഐപിഎല്‍ ടീം കൂടിയാണ് ആര്‍സിബി.
ഐപിഎല്ലിലെ കന്നി സെഞ്ച്വറിയെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് മക്കുല്ലം. പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് 158 റണ്‍സുമായി താരം കളംവാണത്. ഇതുവരെ 106 മല്‍സരങ്ങൡ കളിച്ചിട്ടുള്ള മക്കുല്ലം 2801 റണ്‍സ് നേടിയിട്ടുണ്ട്.
ഈ സീസണില്‍ ആര്‍സിബിക്കുവേണ്ടി വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് മക്കുല്ലത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 47 റണ്‍സും താരം നേടി. ടീം ആഗ്രഹിക്കുന്നതുപോലൊരു പ്രകടനം സീസണില്‍ ഇതുവരെ നടത്താന്‍ മക്കുല്ലത്തിനായിട്ടില്ല.

അമിത് മിശ്ര

അമിത് മിശ്ര

ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായ അമിത് മിശ്രയും ഈ സീസണില്‍ നനഞ്ഞ പടക്കമാണ്. തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു വീഴുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് അദ്ദേഹം. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പോലും മിശ്രയ്ക്കു സാധിച്ചിട്ടില്ല.
ഇതുവരെ ഐപിഎല്ലില്‍ 128 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള വെറ്ററന്‍ സ്പിന്നര്‍ 128 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മൂന്നു തവണ ഹാട്രിക് നേട്ടം കൈവരിച്ച ഏക ബൗളറെന്ന റെക്കോര്‍ഡ് മിശ്രയുടെ പേരിലാണ്. 17 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം.
ഈ സീസണില്‍ ഡല്‍ഹിക്കു വേണ്ടി വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച മിശ്രയ്ക്ക് വിക്കറ്റൊന്നും നേടാനും കഴിഞ്ഞിട്ടില്ല.

കിരോണ്‍ പൊള്ളാര്‍ഡ്

കിരോണ്‍ പൊള്ളാര്‍ഡ്

ക്രിസ് ഗെയ്ല്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് താരമാണ് കിരോണ്‍ പൊള്ളാര്‍ഡ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ സീസണില്‍ നിലനിര്‍ത്തിയ താരങ്ങിലൊരാളും അദ്ദേഹം തന്നെയാണ്. മുമ്പത്തെ സീസണുകളില്‍ മുംബൈക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡിന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ ഇതുവരെ കാണുന്നത്.
കഴിഞ്ഞ സീസണില്‍ മുംബൈയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 385 റണ്‍സാണ് സീസണില്‍ പൊള്ളാര്‍ഡ് അടിച്ചെടുത്തത്.
എന്നാല്‍ ഈ സീസണില്‍ മുംബൈയുടെ ആറു മല്‍സരങ്ങളിലും താരം ടീമിലുണ്ടായിരുന്നെങ്കിലും 63 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. മികച്ച ഓള്‍റൗണ്ടറായ പൊള്ളാര്‍ഡിന് സീസണില്‍ ഇതുവരെ ഒരു പന്തെറിയാന്‍ പോലും അവസരവും ലഭിച്ചിട്ടില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

വന്‍ പ്രതീക്ഷകളോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലേക്കു തിരികെ കൊണ്ടുവന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് സീസണില്‍ നിരാശപ്പെടുത്തി മറ്റൊരു വെറ്ററന്‍ താരം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു തിരിച്ചുവരാനും അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനും ആഗ്രഹിച്ചിരുന്ന യുവി പക്ഷെ ഫോം കണ്ടെത്താനാവാതെ ഉഴറുകയാണ്.
ഈ സീസണില്‍ പഞ്ചാബിന്റെ മുഴുവന്‍ മല്‍സരങ്ങളിലും യുവി പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ വെറും 50 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
നിരവധി കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള പ്രിന്‍സ് ഓഫ് പഞ്ചാബ് എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവിക്ക് കരിയറിന് തിരശീലയിടാന്‍ സമയാമെന്ന സൂചനയാണ് ഐപിഎല്‍ നല്‍കുന്നത്.

ഐപിഎല്‍: റാഷിദ് ഇഫക്ട്, പിന്നെ മധ്യനിരയും... പഞ്ചാബിന്റെ പതനത്തിനു പിന്നില്‍ഐപിഎല്‍: റാഷിദ് ഇഫക്ട്, പിന്നെ മധ്യനിരയും... പഞ്ചാബിന്റെ പതനത്തിനു പിന്നില്‍

ഓട്ടോയില്‍ സാക്ഷാല്‍ ഡിവില്ലിയേഴ്‌സ്!! അമ്പരന്ന് ആരാധകര്‍, പിന്നെ സംഭവിച്ചത്... വീഡിയോഓട്ടോയില്‍ സാക്ഷാല്‍ ഡിവില്ലിയേഴ്‌സ്!! അമ്പരന്ന് ആരാധകര്‍, പിന്നെ സംഭവിച്ചത്... വീഡിയോ

Story first published: Friday, April 27, 2018, 14:23 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X