വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

14,000വും കടന്നു, ടി20യിലെ ബോസ് ഗെയ്ല്‍ തന്നെ! കംഗാരുക്കളെ കശാപ്പ് ചെയ്ത് വിന്‍ഡീസ്

67 റണ്‍സ് ഗെയ്ല്‍ അടിച്ചെടുത്തു

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഈ ഫോര്‍മാറ്റില്‍ 14,000 റണ്‍സ് തികച്ച ലോകത്തിലെ ആദ്യ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ സെന്റ് ലൂസിയയില്‍ നടന്ന മൂന്നാം ടി20യില്‍ ഫിഫ്റ്റി നേടിയതോടെയാണ് ഗെയ്ല്‍ ചരിത്രനേട്ടം കുറിച്ചത്.

Chris Gayle Reaches 14000 Runs In T20 Cricket; Becomes The First Batsman To Do So

മല്‍സരത്തില്‍ വിന്‍ഡീസ് ആറു വിക്കറ്റിന്റെ ആധികാരിക വിജയവും ആഘോഷിച്ചിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 3-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതു ഗെയ്‌ലായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ കിരീടം നിലനിര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഓസീസിനെതിരായ പരമ്പര വിജയത്തോടെ വിന്‍ഡീസ് നല്‍കിയത്.

 സിക്‌സറടിച്ച് ആഘോഷിച്ചു

സിക്‌സറടിച്ച് ആഘോഷിച്ചു

ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയ്‌ക്കെതിരേ ലോങ് ഓണിലൂടെ സിക്‌സറടിച്ചായിരുന്നു ഗെയ്ല്‍ 14,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഒമ്പതാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്കെയായിരുന്നു ഈ സിക്‌സര്‍. 431 ടി20 മല്‍സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ ലോകം കാത്തിരുന്ന ഈ നേട്ടത്തിലെത്തിയത്. 146 സ്‌ട്രൈക്ക് റേറ്റില്‍ 22 സെഞ്ച്വറികളും 86 ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം 14,000 എന്ന മാന്ത്രികസംഖ്യ കടന്നത്.
14,000 റണ്‍സെന്ന അപൂര്‍വ്വനേട്ടത്തിനൊപ്പം ഐസിസിയുടെ ഫുള്‍ടൈം മെമ്പര്‍മാരായ ടീമുകളില്‍ നിന്നും ടി20 ഫിഫ്റ്റിയടിച്ച പ്രായം കൂടിയ താരമായും 41കാരനായ ഗെയ്ല്‍ മാറി.

 2016നു ശേഷം ആദ്യ ഫിഫ്റ്റി

2016നു ശേഷം ആദ്യ ഫിഫ്റ്റി

2016നു ശേഷം ടി20യില്‍ വിന്‍ഡീസിനു വേണ്ടി ആദ്യത്തെ ഫിഫ്റ്റി കൂടിയാണ് ഓസീസിനെതിരേ ഗെയ്ല്‍ നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹം 38 ബോളില്‍ ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 67 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു.
തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകള്‍ക്കു ശേഷമാണ് ഗെയ്ല്‍ മൂന്നാം ടി20യില്‍ പഴയ താളം വീണ്ടെടുത്തത്. ആദ്യ രണ്ടു ടി20കളില്‍ 4, 13 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന തൊട്ടുമുമ്പത്തെ മൂന്നു ടി20കളില്‍ 8, 5, 11 എന്നിങ്ങനെ സ്‌കോറുകളുമായി ഗെയ്ല്‍ നിരാശപ്പെടുത്തിയിരുന്നു.

 പൊള്ളാര്‍ഡിന് സമര്‍പ്പിച്ച് ഗെയ്ല്‍

പൊള്ളാര്‍ഡിന് സമര്‍പ്പിച്ച് ഗെയ്ല്‍

ഓസ്‌ട്രേലിയക്കെതിരായ ഫിഫ്റ്റി വിന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡിനാണ് ഗെയ്ല്‍ സമര്‍പ്പിച്ചത്. മോശം ഫോമിലും പൊള്ളാര്‍ഡ് തന്നിലര്‍പ്പിച്ച വിശ്വാസത്തിനു അദ്ദേഹം നന്ദി പറഞ്ഞു.
ബാറ്റിങില്‍ ഞാന്‍ റണ്ണെടുക്കാനാവാതെ വിഷമിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഇന്നു എനിക്കു കുറച്ചു റണ്‍സെടുക്കാനായത് ഏറെ സന്തോഷം നല്‍കുന്നു. ഈ ഫിഫ്റ്റിയും നാഴികക്കല്ലുമെല്ലാം പൊള്ളാര്‍ഡിനും ടീമംഗങ്ങള്‍ക്കുമാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. പൊള്ളാര്‍ഡ് മോശം സമയത്തും എനിക്കൊപ്പം ഉറച്ചുനിന്നു. ഈ ടീമില്‍ എന്റെ സ്ഥാനം എവിടെയാണെന്നു അദ്ദേഹം മനസ്സിലാക്കിത്തന്നതായും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

 വിന്‍ഡീസിന് ഹാട്രിക്ക് ജയം

വിന്‍ഡീസിന് ഹാട്രിക്ക് ജയം

കരുത്തരായ ഓസീസിനുമേല്‍ ടി20യില്‍ ഹാട്രിക്ക് വിജയം കൂടിയാണ് വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 141 റണ്‍സിലൊതുക്കാന്‍ വിന്‍ഡീസിനു സാധിച്ചു. മോയ്‌സസ് ഹെന്റിക്വസ് (33), നായകന്‍ ആരോണ്‍ ഫിഞ്ച് (30), ആഷ്ടണ്‍ ടേര്‍ണര്‍ (24), മാത്യു വെയ്ഡ് (23) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
മറുപടിയില്‍ ഗെയ്‌ലിന്‍െ സംഹാരതാണ്ഡവം 14.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. നിക്കോളാസ് പൂരനാണ് (32) മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Tuesday, July 13, 2021, 12:55 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X