വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ 'തല്ലുകാര്‍'.... ഇവരെ കരുതിയിരിക്കുക, ഡെയ്ഞ്ചറസ് ടോപ്പ് ത്രീ

ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവര്‍ക്കു ശക്തമായ ബാറ്റിങ് നിരയാണുള്ളത്

IPL 2018 - ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമുകൾ | Oneindia Malayalam

ദില്ലി: ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ഐപിഎല്ലില്‍ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമുകളാണ് കിരീടസാധ്യതയില്‍ എല്ലായ്‌പ്പോഴും മുന്നിട്ടുനില്‍ക്കാറുള്ളത്. മികച്ച ബൗളര്‍മാരുടെ അഭാവമുണ്ടായാലും ബാറ്റിങിന്റെ മാത്രം കരുത്തില്‍ നിരവധി ടീമുകള്‍ മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ട്.

ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണിലും ശക്തമായ ബാറ്റിങ് ലൈനപ്പുമായാണ് എട്ടു ഫ്രാഞ്ചൈസികളും പോരിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും ശക്തമായ ബാറ്റിങ് നിരയുള്ള മൂന്നു ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്ലിന്റെ എല്ലാ സീസണിലും ശക്തമായ ബാറ്റിങ് നിരയെ അണിനിരത്തിയിട്ടുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ സീസണിലും പതിവ് തെറ്റിച്ചില്ല. ബൗളര്‍മാരേക്കാള്‍ ബാറ്റിങിന് പ്രാധാന്യം നല്‍കുന്ന ബാംഗ്ലൂരിനു വേണ്ടി പുതിയ സീസണിലും സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ നിലനിര്‍ത്തിയില്ലെങ്കിലും ഈ കുറവ് നികത്താന്‍ ശേഷിയുള്ളതാണ് ബാംഗ്ലൂരിന്റെ ബാറ്റിങ്‌നിര. ഗെയ്‌ലിനു പകരം വെടിക്കെട്ട് താരങ്ങളായ ബ്രെന്‍ഡന്‍ മക്കുല്ലം, ക്വിന്റണ്‍ ഡികോക്ക് എന്നിവരെയാണ് ബാംഗ്ലൂര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.
നിരവധി ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള മക്കുല്ലം ഐപിഎല്ലിനെ ആദ്യ സെഞ്ച്വറിക്ക് അവകാശി കൂടിയാണ്. ഡികോക്ക് ആവട്ടെ ഡല്‍ഹിക്കു വേണ്ടി നേരത്തേ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
ക്യാപ്റ്റന്‍ വിരാട് കോലി, ദക്ഷിംണാഫ്രിക്കന്‍ സ്റ്റാര്‍ എബി ഡിവില്ലിയേഴ്‌സ് എന്നിവരും ബാംഗ്ലൂരിന്റെ കരുത്ത് ഇരട്ടിയാക്കും. വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ താരങ്ങളായ മനന്‍ വോറ, മന്‍ദീപ് സിങ്, പാര്‍ഥിവ് പട്ടേല്‍ എന്നിവരെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരാണ്.

സണ്‍റൈസേഴ്‌സ് ഹൈദരബാദ്

സണ്‍റൈസേഴ്‌സ് ഹൈദരബാദ്

മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്ലിലെ പുതുമുഖങ്ങളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മികച്ച ബാറ്റിങ് ലൈനപ്പുള്ള മറ്റൊരു ടീം. കഴിഞ്ഞ രണ്ടു സീസണുകളിലും ബൗളിങ് മികവ് കൊണ്ടാണ് ഹൈദരാബാദ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ പുതിയ സീസണില്‍ ശക്തമായ ബാറ്റിങ് നിരയുമായാണ് ഹൈദരാബാദിന്റെ വരവ്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറെ സീസണിനു മുമ്പ് തന്നെ ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ശിഖര്‍ ധവാനെയും പിന്നീട് അവര്‍ ടീമിനൊപ്പം നിര്‍ത്തി.
ഹൈദരാബാദിനു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന താരമാണ് വാര്‍ണര്‍. ധവാനാവട്ടെ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരവുമാണ്. കഴിഞ്ഞ സീസണ്‍ വരെ ഓപ്പണര്‍മാരായ വാര്‍ണറിനെയും ധവാനെയും അമിതമായി ആശ്രയിക്കുന്ന ശൈലിയാണ് ഹൈദരാബാദ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ട്.
മനീഷ് പാണ്ഡെ, ദീപക് ഹൂഡ, കെയ്ന്‍ വില്ല്യംസണ്‍, യുസഫ് പത്താന്‍, ഷാക്വിബ് അല്‍ ഹസന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിര തന്നെയാണ് ഹൈദരാബാദിനുള്ളത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഇതുവരെ ഐപിഎല്ലിന്റെ ഫൈനലില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ലാത്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പതിനൊന്നാം സീസണില്‍ എല്ലാ ദുഷ്‌പേരും മായ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിന്റെ ഭാഗമായാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഗൗതം ഗംഭീറിനെ ഡല്‍ഹി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പ്രഥമ സീസണില്‍ ഡല്‍ഹി നിരയിലുണ്ടായിരുന്ന ഗംഭീറിന്റെ തിരിച്ചുവരവ് കൂടിയാണിത്.
ന്യൂസിലന്‍ഡിന്റെ അടുത്ത മക്കുല്ലമെന്നു വിശേഷിപ്പിക്കപ്പെടുന്ന കോളിണ്‍ മണ്‍റോ, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരും ഡല്‍ഹിയെ കൂടുതല്‍ അപകടകാരികളാക്കും.

തന്റെ 'കോളേജിലെ ടോപ്പറാണ് ധോണി'... താരതമ്യത്തിന് അര്‍ഹനല്ലെന്ന് ഇന്ത്യയുടെ പുതിയ ഹീറോ കാര്‍ത്തിക്തന്റെ 'കോളേജിലെ ടോപ്പറാണ് ധോണി'... താരതമ്യത്തിന് അര്‍ഹനല്ലെന്ന് ഇന്ത്യയുടെ പുതിയ ഹീറോ കാര്‍ത്തിക്

കൊച്ചിയോ, തിരുവനന്തപുരമോ? തീരുമാനമായില്ല... വിദഗ്ധാഭിപ്രായം തേടുന്നുകൊച്ചിയോ, തിരുവനന്തപുരമോ? തീരുമാനമായില്ല... വിദഗ്ധാഭിപ്രായം തേടുന്നു

Story first published: Wednesday, March 21, 2018, 15:01 [IST]
Other articles published on Mar 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X