വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഭാവി ഇവരുടെ 'കൈയില്‍'... ദക്ഷിണാഫ്രിക്കയെ തീര്‍ക്കാന്‍ രണ്ടു പേര്‍ തുണയ്ക്കണം

അശ്വിനും ജഡേജയുമാണ് ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

By Manu

കേപ്ടൗണ്‍: ടീം ഇന്ത്യ ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യ വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നം പൂവണിയിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇന്ത്യ. ഇവിടെ പല മുന്‍ ഇതിഹാസ താരങ്ങളുള്‍പ്പെട്ട ഇന്ത്യന്‍ ടീമും പര്യടനം നടത്തിയിട്ടുണ്ടെങ്കിലും പരമ്പര നേട്ടം കൈവരിക്കാനായിട്ടില്ല.

2017ല്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പാഡണിയുന്നത്. ബൗളര്‍മാരുടെ പ്രകടനമാവും പരമ്പരയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച അഞ്ചു പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഈ പട്ടികയിലെ നാലു മികച്ച പ്രകടനവും നിലവിലെ ടീമിലുള്ള രണ്ടു പേരുടെ വകയാണെന്നതാണ് ശ്രദ്ധേയം.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

2013ല്‍ ജൊഹാന്നസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ പേസര്‍ സഹീര്‍ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിലായിരുന്നു സഹീറിന്റെ മിന്നും ബൗളിങ്.
ഒന്നാമിന്നിങ്‌സില്‍ 88 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് മുന്‍ പേസര്‍ പിഴുതത്. വിരാട് കോലി 119 റണ്‍സോടെ മിന്നിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 280ല്‍ അവസാനിച്ചിരുന്നു. ഇതോടെ ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്കു നിര്‍ണായകമായി മാറി. നാലു വിക്കറ്റുമായി സഹീര്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ആതിഥേയരെ 244 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

2013ല്‍ ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ നാണംകെട്ട പരാജയമേറ്റുവാങ്ങിയപ്പോഴും സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സില്‍ 138 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ജഡേജ പിഴുതത്. ഇന്ത്യയുടെ ഒന്നാമിന്നിങ് സ്‌കോറായ 334നു മറുപടിയില്‍ ആതിഥേയര്‍ 500 റണ്‍സിലധികം നേടിയെങ്കിലും ജഡേജയുടെ ആറു വിക്കറ്റ് നേട്ടം ഇന്ത്യക്ക് ആശ്വാസമായി.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ കുറഞ്ഞ സ്‌കോറിനു പുറത്തായതോടെ നേരത്തേ മികച്ച ലീഡുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക 58 റണ്‍സെന്ന വിജയലസക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു.

ആര്‍ അശ്വിന്‍, ജഡേജ

ആര്‍ അശ്വിന്‍, ജഡേജ

2015ല്‍ മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെയും ജഡേജയുടെയും പ്രകടനങ്ങള്‍ ഉജ്ജ്വലമായിരുന്നു. ഈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി അശ്വിന്‍ 90 റണ്‍സ് മാത്രം വഴങ്ങി എട്ടു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ജഡേജ 76 റണ്‍സിന് എട്ടു വിക്കറ്റുകള്‍ നേടി.
ഇരുവരുടെയും മാസ്മരിക ബൗളിങ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 108 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ 218 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദര്‍ശകരെ 109 റണ്‍സില്‍ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

2015ല്‍ നാഗ്പൂരില്‍ നടന്ന ടെസ്റ്റിലും അശ്വിന്റെ സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക കടപുഴകിയിരുന്നു. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സില്‍ 79 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. ദക്ഷിണാഫ്രിക്കന്‍ നിരയിലെ എട്ടു താരങ്ങള്‍ക്ക് രണ്ടക്കം പോലും തികയ്ക്കാനായില്ല.
രണ്ടിന്നിങ്‌സുകളിലായി അശ്വിന്റെ സമ്പാദ്യം 12 വിക്കറ്റുകളായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ അനായാസമായി ജയിച്ചു കയറുകയും ചെയ്തു.

 ജഡേജ

ജഡേജ

ജഡേജയുടെ ഈ പ്രകടനവും 2015ല്‍ തന്നെയായിരുന്നു. ദില്ലി ടെസ്റ്റിലാണ് ജഡേജയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക കടപുഴകി വീണത്. ഈ ടെസ്റ്റിലും ജയിച്ച് ഇന്ത്യയെ പരമ്പര തൂത്തുവാരാന്‍ സഹായിച്ചത് ജഡേജയായിരുന്നു.
തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത താരം സന്ദര്‍ശകരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്.
481 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളിങ് നിര വരിഞ്ഞുകെട്ടുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.

Story first published: Wednesday, January 3, 2018, 16:21 [IST]
Other articles published on Jan 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X