Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈ 2027ല്‍ എവിടെ മാറണം? ക്യാപ്റ്റനായി രണ്ടിലൊരാള്‍!! പുറത്താക്കേണ്ടത് ഇവരെ

ഈ ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കടലാസിലെ കരുത്ത് നോക്കിയാല്‍ മറ്റൊരു ടീമും അവര്‍ക്കൊപ്പമെത്തില്ല. പക്ഷെ കളിക്കളത്തിലേക്കു വന്നപ്പോള്‍ എംഐ വെറും കടലാസ് പുലികളായി മാറി. മൂന്നു കളികള്‍ ബാക്കിനില്‍ക്കെയാണ് അവര്‍ പുറത്തായിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ എഡിഷനില്‍ പ്ലേഓഫിലെത്താന്‍ മുംബൈയ്ക്കായിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം എംഐയില്‍ നിന്നും ഏവരും പ്രതീക്ഷിച്ചെങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചത്. ബാറ്റിങിലും ബൗളിങിലു അവര്‍ ഒരുപോലെ പരാജയമായി തീര്‍ന്നു.

HARDIK PANDYA

ഈ സീസണിലെ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനിങ് ആരംഭിക്കുകയാണ് ഇനി മുംബൈ ചെയ്യേണ്ടത്. ഇപ്പോഴത്തെ ടീമില്‍ വലിയ അഴിച്ചുപണി തന്നെ അവര്‍ക്കു ആവശ്യമായി വരികയും ചെയ്യും.

പക്ഷെ മിനി താരലേലമാണ് ഇനി വരാനിരിക്കുന്നത് എന്നതിനാല്‍ ഒരുപാട് ഓപ്ഷനുകളും ലേലത്തില്‍ മുംബൈയ്ക്കു മുന്നിലുണ്ടാവില്ല. 2027ല്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തുന്നതിനായി ഇപ്പോഴത്തെ മുംബൈ ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇനി വരുത്തേണ്ടതെന്നു നമുക്കു പരിശോധിക്കാം.

മുംബൈ ചെയ്യേണ്ടതെന്ത്?

ഈ സീസണിലെ ഐപിഎല്‍ അവസാനിക്കുന്നതോടെ മുംബൈ ഇന്ത്യന്‍സ് ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം കോച്ചിങ് സംഘത്തെ പൂര്‍ണമായി ഒഴിവാക്കുകയെന്നതാണ്. നിലവിലെ മുഖ്യ കോച്ചായ മഹേല ജയവര്‍ധനെയ്ക്കു പകരം കുറേക്കൂടി അനുഭവസമ്പത്തുള്ള ഒരാളെയാണ് എംഐയ്ക്കു ആവശ്യം.

പുതിയ കോച്ചിന്റെ വരവോടെ കൂടുകല്‍ ഫ്രഷായ ഐഡിയകള്‍ വരുന്നതിനൊപ്പം മുംബൈയുടെ ശൈലിയിലും നമുക്കു മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കോച്ചിങ് സംഘത്തെ നീക്കുന്നതിനൊപ്പം തന്നെ നായക സ്ഥാനത്തു നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും മുംബൈ മാറ്റിയേ തീരൂ.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്നു നയിക്കാനോ, പ്രചോദിപ്പിക്കാനോ അദ്ദേഹത്തിനായിട്ടില്ല. മാത്രമല്ല മുംബൈ സംഘത്തിലെ ടീമംഗങ്ങള്‍ക്കിടയില്‍ അത്ര മതിപ്പും ഹാര്‍ദക്കിനെ കുറിച്ചില്ല. കുറേക്കൂടി എല്ലാവര്‍ക്കും സ്വീകാര്യനും അതോടൊപ്പം ഇംപാക്ടുണ്ടാക്കുകയും ചെയ്യുന്നയാളെയാണ് അടുത്ത വര്‍ഷം മുംബൈയ്ക്കു നായകനായി വേണ്ടത്.

ഇപ്പോഴത്തെ സ്‌ക്വാഡില്‍ ക്യാപ്റ്റന്‍സിയിലേക്കു പ്രധാനമായും രണ്ടു ഓപ്ഷനുകള്‍ മാത്രമേ എംഐക്കുള്ളൂ. ഒരാള്‍ വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ടി20 ടീം നായകനുമായ സൂര്യകുമാര്‍ യാദവാണ്. മറ്റൊരാള്‍ മുംബൈയുടെ ഭാവി പോസ്റ്റര്‍ ബോയ് ആയേക്കാവുന്ന യുവതാരം തിലക് വര്‍മയുമാണ്. ഈ രണ്ടു പേര്‍ക്കും പോസിറ്റീവുകളും നെഗറ്റീവുകളുമുണ്ട്.

HARDIK Mahela Jayawardene

അനുഭവസമ്പത്തും താരങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമാണ് സ്‌കൈയുടെ പ്ലസ് പോയിന്റ്. എന്നാല്‍ പ്രായവും ബാറ്റിങ് ഫോമില്‍ സംഭവിച്ചിട്ടുള്ള വന്‍ ഇടിവും അദ്ദേഹത്തിനു തിരിച്ചടിയായി മാറുന്ന ഘടകങ്ങളാണ്.

തിലകിന്റെ കാര്യമെടുത്താല്‍ യുവത്വവും ഓള്‍റൗണ്ട് മികവുമെല്ലാം പ്രധാന പോസിറ്റീവുകളാണ്. അടുത്ത അഞ്ചോ, പത്തോ വര്‍ഷത്തേക്ക് എംഐയെ നയിക്കാന്‍ തിലകിനാവും. പക്ഷെ ഐപിഎല്‍ പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനു തീരെയില്ല.

2027ലെ സീസണിനു മുന്നോടിയായി മുംബൈ ചെയ്യേണ്ട അടുത്ത കാര്യം സ്‌കൗട്ടിങിലൂടെ വിവിധ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങളെ കണ്ടെത്തി അവരെ ടീമിലെത്തിക്കുകയെന്നതാണ്. അതോടൊപ്പം ഇപ്പോള്‍ സംഘത്തിലുള്ള പഴയ പടക്കുതിരകളെ ഒഴിവാക്കുകയും വേണം.

മുന്‍ നായകന്‍ രോഹിത് ശര്‍മ, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ക്വിന്റണ്‍ ഡികോക്ക്, കേശവ് മഹാരാജ് എന്നിവര്‍ ഇതിലുള്‍പ്പെടും. മായങ്ക് മാര്‍ക്കണ്ഡെ, ദീപക് ചാഹര്‍, റോബിന്‍ മിന്‍സ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഡാനിഷ് മലേവാര്‍ എന്നിവരെയും മുംബൈ റിലീസ് ചെയ്യേണം.

Story first published: Monday, May 11, 2026, 14:17 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+