Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്കു ധോണി ഹീറോയല്ല, ശരിക്കും വില്ലന്‍!! ക്യാപ്റ്റനായിരിക്കെ ടീമിലെ ചീട്ട് കീറി; താരങ്ങളാര്?

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാന്‍മാരായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ സ്ഥാനം. 20007 മുതല്‍ 17 വരെ ധോണിക്കു കീഴില്‍ വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ തേരോട്ടമാണ് ലോക ക്രിക്കറ്റില്‍ കണ്ടത്. ഇതിനിടെ മൂന്നു ഐസിസി ട്രോഫികളും ഇന്ത്യ അക്കൗണ്ടിലേക്കു ചേര്‍ക്കുകയും ചെയ്തു.

നിരവധി ക്രിക്കറ്റര്‍നാരുടെ തലവര തന്നെ മാറ്റിയ നായകന്‍ കൂടിയാണ് ധോണി. അദ്ദേഹത്തിന്റെ ഉറച്ച പിന്തുണയിലൂടെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന വിരാട് കോലിയടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ധോണി ക്യാപ്റ്റനായിരിക്കെ മുട്ടന്‍ പണി കിട്ടിയ കളിക്കാരും മറുഭാഗത്തുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. അദ്ദേഹം മതിയായ അവസരങ്ങള്‍ നല്‍കാത്തതു കാരണം കരിയര്‍ എങ്ങുമെത്താതെ പോയ താരങ്ങളം അറിയാം.

IRFAN PATHAN

ഇര്‍ഫാന്‍ പഠാന്‍

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് (Irfan Pathan). മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നായിരുന്നു ഒരു സമയത്തു ഇര്‍ഫാന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കാരണം മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യാനുമുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു.

2003ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേയലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ ബൗള്‍ഡാക്കിയ ശേഷമാണ് ഇടംകൈയന്‍ പേസറായ ഇര്‍ഫാനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. മുന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനുമെല്ലാം പ്രിയപ്പെട്ട താരമായും അദ്ദേഹം മാറി.

2007ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ചാംപ്യന്‍ാരായപ്പോള്‍ ഇര്‍ഫാന്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ 2009 മുതല്‍ അദ്ദേഹം ടീമിന് അകത്തും പുറത്തുമായി തുടര്‍ന്നു.

ഇതോടെ 2011ലെ ലോകകപ്പിലും അവസരം ലഭിച്ചില്ല. അന്നത്തെ ക്യാപ്റ്റനായ ധോണിയുടെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതോടെ ഇര്‍ഫാന്‍ പിന്നീട് ടീമില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനുമായി.

റോബിന്‍ ഉത്തപ്പ

വെടിക്കെട്ട് ഓപ്പണിങ് ബാറ്ററും പാതി മലയാളിയുമായ വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയാവുമെന്നു ഒരു സമത്തു പലരും ചൂണ്ടിക്കാട്ടിയ താരമാണ് അദ്ദേഹം. പക്ഷെ ഉത്തപ്പയുടെ കരിയര്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.

2006ല്‍ ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ 86 റണ്‍സുമായി കസറിയതോടെയാണ് ഉത്തപ്പ ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമായും അദ്ദേഹം മാറിയിരുന്നു. 2007ലെ ഏകദിന, ടി20 ലോകകപ്പുകളിലും ഉത്തപ്പ ഇടം നേടിയിരുന്നു.

പക്ഷെ 2010 മുതല്‍ അദ്ദേഹത്തിന്റെ സമയം മോശമായി തുടങ്ങി. ധോണിന നയിച്ച ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി താരം തുടര്‍ന്നു. ഇതു കാരണം 2011ലെ ഏകദിന ലോകകപ്പിലും ഇടം ലഭിച്ചില്ല.

ROBIN UTHAPPA

ഐപിഎല്ലില്‍ ഈ സമയങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഉത്തപ്പ ഒരു സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. പക്ഷെ ധോണിയില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്തതു കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും അവഗണിക്കപ്പെട്ടു. 2015നു ശേഷം ഉത്തപ്പയെ പിന്നീടൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടതുമില്ല.

മുനാഫ് പട്ടേല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തു ജയ്‌സ്പ്രീത് ബുംറയോളം ഇംപാക്ടുണ്ടാക്കിയ ഫാസ്റ്റ് ബൗളറായിരുന്നു മുനാഫ് പട്ടേല്‍. പക്ഷെ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ പോലും അവസരം കിട്ടാതെ അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. 2006ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിവെയാണ് 22കാരനായ മുനാഫ് ഇന്ത്യന്‍ ടീമിലെത്തിയത്.

2007ലെ ഏകദിന ലോകകപ്പ് ടീമില്‍ അദ്ദേഹുള്‍പ്പെട്ടിരുന്നു. കൂടാതെ 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം ചൂടിയ ലോകകപ്പിലും മുനാഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ശ്രദ്ധേമായ ചില പ്രകടനങ്ങളും അദ്ദേഹം നടത്തി. പക്ഷെ പിന്നീട് മുനാഫ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പതിയെ മാഞ്ഞുപോവുകയായിരുന്നു.

Story first published: Monday, May 11, 2026, 16:00 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+