IPL 2026: ഹാർദിക് മുംബൈ വിടുന്നു! ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തു, ഐപിഎല്ലിൽ വമ്പൻ ട്രാൻസ്ഫറിന് സാധ്യത!
ഐപിഎൽ 2026 സീസൺ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണ്ണമായി തുടരുന്നതിനിടെ, നായകൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന വാർത്തകൾ കായിക ലോകത്ത് സജീവമാകുന്നു. ഇപ്പോൾ ഇതാ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിനെ ഇൻസ്റ്റയിൽ അൺ ഫോളോ ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ എല്ലാ ചേരിയിലും മുഴങ്ങി കേൾക്കുന്നത്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ ഹാർദിക് വിട്ടുനിന്നതും സൂര്യകുമാർ യാദവ് ടീമിനെ നയിച്ചതും ഈ അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നു.
ഹാർദിക്കിന്റെ മോശം ഫോമും മുംബൈയുടെ വീഴ്ചയും
ഈ സീസണിൽ നായകൻ എന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും ഹാർദിക് പാണ്ഡ്യ പരാജയമായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് വെറും 146 റൺസും 4 വിക്കറ്റും മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആർസിബിക്കെതിരായ നിർണ്ണായക മത്സരത്തിൽ പരിക്കു മൂലം അദ്ദേഹം പുറത്തിരുന്നതും മുംബൈ പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായതും ടീം മാനേജ്‌മെന്റിനെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി സൂര്യകുമാറിനെയോ രോഹിത് ശർമ്മയെയോ വീണ്ടും ചുമതലയേൽപ്പിക്കാൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

ഹാർദിക് അടുത്തത് എങ്ങോട്ട്? സാധ്യതകൾ ഇങ്ങനെ:
ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ നാല് ടീമുകൾ മുന്നിലുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു:
ഗുജറാത്ത് ടൈറ്റൻസ് (GT): താൻ കിരീടം നേടിക്കൊടുത്ത പഴയ ടീമിലേക്ക് ഹാർദിക് മടങ്ങാനുള്ള സാധ്യത ഏറെയാണ്. നിലവിൽ സ്ഥിരതയാർന്ന ഒരു ഇന്ത്യൻ ഓൾറൗണ്ടറെ തിരയുന്ന ഗുജറാത്തിന് ഹാർദിക് മികച്ച ഓപ്ഷനാണ്. അങ്ങിനെയെങ്കിൽ അടുത്ത വർഷത്തെ മെഗാ ലേലത്തിൽ ശുഭ്മാൻ ഗില്ലിനെ അവർ റിലീസ് ചെയ്തേക്കും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB): ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ആർസിബിക്കും അത്യാവശ്യമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ ഹാർദിക്കിനെപ്പോലൊരു പവർ ഹിറ്റർ വരുന്നത് ആർസിബിയുടെ മധ്യനിരയെ ശക്തമാക്കും.
ഡൽഹി ക്യാപിറ്റൽസ് (DC): കെ.എൽ രാഹുലിനൊപ്പം മധ്യനിരയിൽ കളി നിയന്ത്രിക്കാൻ അനുഭവസമ്പത്തുള്ള ഒരു താരം വേണമെന്ന് ഡൽഹി ആഗ്രഹിക്കുന്നുണ്ട്. ഹാർദിക്കിന്റെ ഓൾറൗണ്ട് മികവ് ഡൽഹിക്ക് ഗുണകരമാകും. മാത്രമല്ല, അക്സർ പട്ടേലിന്റെ ഫോമില്ലായ്മയും ക്യാപ്റ്റൻസിയിലെ പിഴവുകളും ഹാർദികിലേക്ക് വഴി തുറക്കുന്നുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ് (CSK): സഞ്ജു സാംസണിന്റെ വരവോടെ ബാറ്റിങ് യൂണിറ്റ് ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും ഓൾറൗണ്ട് മികവ് കാണിക്കാൻ പാകത്തിനുള്ള ഒരു താരം ഇന്ന് ചെന്നൈയ്ക്കില്ല. പ്രത്യേകിച്ച് ജഡേജയെ പോലൊരു മാച്ച് വിന്നർ ഇല്ലാത്ത സാഹചര്യത്തിൽ.
സോഷ്യൽ മീഡിയയിലെ 'അൺഫോളോ' വിവാദം
ആർസിബിക്കെതിരായ മത്സരത്തിന് പിന്നാലെയാണ് ഹാർദിക് മുംബൈയെ അൺഫോളോ ചെയ്തു എന്ന സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത്. എന്നാൽ ഫാക്ട് ചെക്കുകൾ പ്രകാരം അദ്ദേഹം ഇപ്പോഴും മുംബൈയെ ഫോളോ ചെയ്യുന്നുണ്ട്. എങ്കിലും സീസൺ അവസാനത്തോടെ മെഗാ ലേലത്തിന് മുന്നോടിയായി ഹാർദിക് ടീം വിടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications