Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

ഹാട്രിക് വിജയവുമായി അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചതിനു പിറകെ ബാറ്റിങ് ലൈനപ്പില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍. സിഎസ്‌കെയുടെ മുന്‍നിര ബാറ്റിങ് ഇനിയും കിടിലനാക്കി മാറ്റാനുള്ള ചില വഴികളാണ് മുന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായ അദ്ദേഹം നിര്‍ദശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹോഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനാണ് ചെന്നൈ കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ 12 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കും ഉയര്‍ന്നിരുന്നു. ഇനി ശേഷിച്ച മൂന്നു മാച്ചില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാം.

RUTURAJ GAIKWAD

സിഎസ്‌കെ വരുത്തേണ്ട മാറ്റമെന്ത്?

ഈ സീസണില്‍ ഇതുവരെയുള്ള മുഴുവന്‍ മല്‍സരങ്ങളിലും ഒരേ ഓപ്പണിങ് കോമ്പിനേഷനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ് സിഎസ്‌കെയുടെ സ്ഥിരം ഓപ്പണിങ് ജോടികള്‍. പക്ഷെ ഈ കോംബോം മാറ്റണമെന്നാണ് ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

റുതുരാജിനെ ഓപ്പണിങില്‍ നിന്നും മാറ്റി വെടിക്കെട്ട് ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 'ഉര്‍വില്‍ പട്ടേല്‍ ഈ സ്റ്റൈലില്‍, ഫോമില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ അവനെ തീര്‍ച്ചയായും ഓപ്പണറാക്കണമെന്നു ഞാന്‍ പറയും.

മുമ്പായിരുന്നെങ്കില്‍ ഞാന്‍ ഇതിനോടു യോജിക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ പറയുന്നത് റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് വിട്ട് താഴേക്കു വരണമെന്നാണ്. സഞ്ജു സാംസണ്‍, ഉര്‍വില്‍, റുതുരാജ് ഈ ബാറ്റിങ് ഓര്‍ഡറിനു പവര്‍പ്ലേയില്‍ തന്നെ കളി ജയിക്കാന്‍ കഴിയും.

URVIL PATEL

മധ്യനിരയ്ക്കു അനുഭവസമ്പത്ത് കുറവാണ്. ഡെവാള്‍ ബ്രെവിസിന് തന്റെ ടെംപോയെക്കുറിച്ച് ഇപ്പോളും ഉറപ്പില്ല. സഞ്ജുവിനും ഉര്‍വിലിനും വളരെ ഫ്രീയായി അറ്റാക്ക് ചെയ്യാന്‍ സാധിക്കുമ്പോള്‍ റുതുരാജിന് അവസാനം വരെ സിഎസ്‌കെയ്ക്കായി ബാറ്റ് ചെയ്യാനും കഴിയും. കാരണം ഈ തരത്തിലുള്ള ബാറ്റിങ് നമ്മള്‍ സ്ഥിരമായി കാണാറില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ചെപ്പോക്കില്‍ നടന്ന കളിയില്‍ സിഎസ്‌കെ വളരെ ഗംഭീരമായ ക്രിക്കറ്റ് തന്നെ കാഴ്ചവച്ചു. എങ്കിലും 18 പോയിന്റ് നേടി പ്ലേഓഫിലേ്ക്കു യോഗ്യത നേടണമെങ്കില്‍ ചില ഏരിയകളില്‍ കൂടി ചെന്നൈ മെച്ചപ്പെടാനുണ്ട്'- അശ്വിന്‍ വിശദമാക്കി.

അതേസമയം, ഈ സീസണില്‍ സിഎസ്‌കെയ്ക്കു ഇനി ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടും എവേ മാച്ചുകളാണ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ഒരു കളി മാത്രമേ അവര്‍ക്കു ബാക്കിയുള്ളൂ. വെള്ളിയാഴ്ച ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് സിഎസ്‌കെയുടെ അടുത്ത മല്‍സം.

18നു ചെന്നൈയില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദുമായി അവര്‍ കൊമ്പുകോര്‍ക്കും. 21ന് അവസാന ലീഗ് മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. ജിടിയുടെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മല്‍സരം.

Story first published: Monday, May 11, 2026, 12:28 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+