Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WC 2026: മെസ്സിയും റോണോയും ഇനി നമ്മുടെ വീട്ടിലേക്ക്!! ഒറ്റ മാസം കൂടി, ലോകം പന്തിലേക്ക് ചുരുങ്ങും

ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാന്‍ ഇനി കൃത്യം ഒരു മാസം മാത്രം. ഇതാദ്യമായി മൂന്ന് രാജ്യങ്ങള്‍ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്നു. മെക്‌സിക്കോയും കാനഡയും അമേരിക്കയും. മെക്‌സിക്കോ ഇത് മൂന്നാംതവണയാണ് ലോകകപ്പിന് വേദിയാകുന്നത്. മുമ്പ് 1970ലും 86ലും മെക്‌സിക്കോയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്.

മൂന്ന് വട്ടം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാണ് മെക്‌സിക്കോ. മുമ്പ് 1994ല്‍ ലോകകപ്പിന് വേദിയായിട്ടുള്ള അമേരിക്ക രണ്ടാംതവണയാണ് ആതിഥേയരാകുന്നത്. കാനഡ ഇതാദ്യമായും.

ARGETINA

ഒന്നിലധികം രാജ്യങ്ങള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നതും ഒരു നീണ്ട ഇടവേളക്ക് ശേഷമാണ്. ഉദ്ഘാടന മത്സരം നടക്കുന്നത് മെക്‌സിക്കോയിലാണ്. ഫൈനല്‍ ഉള്‍പെടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത് അമേരിക്കയിലും.

48 രാജ്യങ്ങളാണ് ഇക്കുറി ഫുട്‌ബോളിന്റെ വിശ്വവേദിയില്‍ മത്സരിക്കുക. 32 ടീമുകള്‍ എന്നിടത്ത് നിന്നാണ് ഇപ്പോള്‍ 48ടീം എന്ന നിലയിലെത്തിയിരിക്കുന്നത്. കുറകാവോ, കേപ് വര്‍ദെ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവര്‍ ഇതാദ്യമായി യോഗ്യത നേടി. കഴിഞ്ഞ കുറി ആതിഥേയരുടെ റോള്‍ ഉള്ളത് കൊണ്ട് ലോകകപ്പില്‍ പന്ത് തട്ടിയ ഖത്തര്‍ ഇക്കുറി യോഗ്യത നേടി തന്നെ മത്സരിക്കാനെത്തിയിട്ടുണ്ട്.

കോംഗോ, ഹെയ്തി, ഇറാഖ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നോര്‍വെ, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷമാണ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നത്. മുന്‍ചാമ്പ്യന്‍മാരായ ഇറ്റലി തുടര്‍ച്ചയായി മൂന്നാംതവണയും ലോകകപ്പിനെത്തില്ല. കഴിഞ്ഞ ലോകകപ്പിനുണ്ടായിരുന്ന കാമറൂണും കോസ്റ്റാറിക്കയും ഡെന്‍മാര്‍ക്കും പോളണ്ടും സെര്‍ബിയയും വെയ്ല്‍സും ഇക്കുറി എത്തില്ല.

ഇനി പറയും വിധമാണ് ഗ്രൂപ്പുകള്‍-

ഗ്രൂപ്പ് A

മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, ചെക്ക് റിപ്പബ്ലിക്ക്

ഗ്രൂപ്പ് B

കാനഡ, ബോസ്‌നിയ ഹെര്‍സഗോവിന, ഖത്തര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്

ഗ്രൂപ്പ് C

ബ്രസീല്‍, മൊറാക്കോ, ഹെയ്തി, സ്‌കോട്‌ലന്‍ഡ്

ഗ്രൂപ്പ് D

അമേരിക്ക, പരാഗ്വെ, ഓസ്‌ട്രേലിയ, തുര്‍ക്കി

ഗ്രൂപ്പ് E

ജര്‍മനി, കുറകാവോ, ഐവറി കോസ്റ്റ്, ഇക്വഡോര്‍

ഗ്രൂപ്പ് F

നെതര്‍ലന്‍ഡ്‌സ് , ജപ്പാന്‍, സ്വീഡന്‍, ടുണീഷ്യ

ഗ്രൂപ്പ് G

ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ്

ഗ്രൂപ്പ് H

സ്‌പെയിന്‍, കേപ് വെര്‍ദെ, സൗദി അറേബ്യ, ഉറു?ഗ്വെ

ഗ്രൂപ്പ് I

ഫ്രാന്‍സ്, സെനഗല്‍, ഇറാഖ്, നോര്‍വെ

ഗ്രൂപ്പ് J

അര്‍ജന്റീന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍

ഗ്രൂപ്പ് K

പോര്‍ച്ചുഗല്‍ , കോംഗോ, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ

ഗ്രൂപ്പ് L

ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ

Trionda അഥവാ ട്രയോന്‍ഡ എന്ന് പേരിട്ടിരിക്കുന്ന അഡിഡാസ് ഫുട്‌ബോളാണ് ഇക്കുറി ഉപയോ?ഗിക്കുന്നത്. മൂന്ന് ആതിഥേയരെ സൂചിപ്പിക്കുന്നതാണ് ട്രയോ എന്ന വാക്ക്. Onda എന്ന സ്പാനിഷ് / പോര്‍ച്ചുഗീസ് വാക്കിന് അര്‍ത്ഥം അലകളെന്നും. ആരാധകരുടെ ആവേശത്തിമിര്‍പ്പിനെ പ്രതിഫലിപ്പിക്കുന്ന വാക്ക്. ചുവപ്പ്, പച്ച, നീല നിറങ്ങളുണ്ട്.

CRISTIANO RONALDO

കാനഡയെ സൂചിപ്പിക്കുന്ന മേപ്പിള്‍ ഇലയുണ്ട്, മെക്‌സിക്കോയെ പ്രതിനിധീകരിച്ച് കഴുകനുണ്്. അമേരിക്കയുടെ പ്രതീകമായി അഞ്ച് മുനയുള്ള നക്ഷത്രമുണ്ട്. പോരാഞ്ഞ് വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പിന്റെ സൂചനകളായി സ്വര്‍ണവര്‍ണവുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ വെറും പന്തല്ല ട്രയോന്‍ഡ എന്നര്‍ത്ഥം.

ടീമുകളുടെയും സംഘാടകരുടെയും തയ്യാറെടുപ്പുകള്‍ക്കും കാല്‍പന്ത് കളിക്കാരുടെ കാത്തിരിപ്പിനും ആവേശം പകര്‍ന്ന് പാട്ടുമായി ഷക്കീറയും തയ്യാറായിക്കഴിഞ്ഞു. വാക്ക വാക്കയും ലാ ലാ ലായുമായി എല്ലാവരേയും ആനന്ദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഷക്കീറയുടെ പുതിയ പാട്ട് ദായ് ദായ് ആണ്.

കൊളംബിയന്‍ ഗായികക്കൊപ്പം പാട്ടില്‍ കൈകോര്‍ക്കുന്നത് നൈജീരീയന്‍ ഗായകന്‍ ബുര്‍ണ ബോ ആണ്. 16വര്‍ഷത്തിന് ശേഷമാണ് ഷക്കീറ ലോകകപ്പ് ആന്തവുമായി എത്തുന്നത്.നാല് വര്‍ഷത്തെ കാത്തിരിപ്പ് ഒരു മാസത്തിലേക്ക് ചുരുങ്ങുമ്പോള്‍ ആരാധകരുടെ ആവേശമേറുന്നു. ഇനി ഓരോ ദിവസവും അവര്‍ക്ക് പറന്ന് പോകും.

Story first published: Monday, May 11, 2026, 13:07 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+