IPL 2026: സഞ്ജുവും സംഘവും പ്ലേ ഓഫിലെത്തുമോ? പ്ലേ ഓഫ് കണക്കുകൾ മാറിമറിയുന്നു; ആർക്കൊക്കെ ടിക്കറ്റ് കിട്ടും?
ഐപിഎൽ 19-ാം സീസണിലെ 54 മത്സരങ്ങൾ പിന്നിടുമ്പോൾ പ്ലേ ഓഫ് ചിത്രം കൂടുതൽ വ്യക്തമാകുകയാണ്. റായ്പൂരിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 166 റൺസ് പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കൃണാൽ പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗും (73) ഭുവനേശ്വർ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ആർസിബിക്ക് തുണയായത്. ഈ ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ആർസിബി ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച അവർക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ കൂടി വിജയിച്ചാൽ ഔദ്യോഗികമായി യോഗ്യത ഉറപ്പാക്കാം. എന്നാൽ തോൽവിയോടെ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2026-ൽ നിന്ന് പുറത്തായ ആദ്യ ടീമുകളിലൊന്നായി മാറി.
ചെന്നൈ സൂപ്പർ കിംഗ്‌സാകട്ടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിലൂടെ അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗും (23 പന്തിൽ 65) ജാമി ഓവർട്ടന്റെ ബൗളിങ് പ്രകടനവുമാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. സഞ്ജു സാംസൺ 28 റൺസ് നേടി മികച്ച തുടക്കം നൽകിയിരുന്നു. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. പ്ലേ ഓഫിലെത്താൻ ചെന്നൈയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന ലഖ്‌നൗവിനെതിരായ രണ്ടാം മത്സരവും ഗുജറാത്തിനെതിരായ പോരാട്ടവും ചെന്നൈയെ സംബന്ധിച്ചിടത്തോളം 'ഫൈനലുകൾ' ആണ്.

പോയിന്റ് പട്ടികയിലെ മറ്റ് സമവാക്യങ്ങൾ പരിശോധിക്കുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും 14 പോയിന്റോടെ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇവർക്കും ഒരു വിജയം കൂടി മതിയാകും പ്ലേ ഓഫ് ഉറപ്പിക്കാൻ. എന്നാൽ പഞ്ചാബ് കിംഗ്‌സിനാണ് നിലവിൽ ഏറ്റവും കൂടുതൽ മുൻതൂക്കമുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബിന് ബാക്കിയുള്ള നാല് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചാൽ സുരക്ഷിതമായി ആദ്യ നാലിൽ ഇടം പിടിക്കാം. രാജസ്ഥാൻ റോയൽസിനും ചെന്നൈയെപ്പോലെ തന്നെ 12 പോയിന്റാണുള്ളത്. നെറ്റ് റൺറേറ്റിലെ മുൻതൂക്കം ചെന്നൈയെ അഞ്ചാം സ്ഥാനത്തെത്തിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ശേഷിക്കുന്ന നാല് മത്സരങ്ങളും വമ്പൻ മാർജിനിൽ വിജയിക്കേണ്ടി വരും.
ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർക്കും മുംബൈയ്‌ക്കൊപ്പം ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് വഴി തെളിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിലെ മത്സരങ്ങൾ ഐപിഎല്ലിലെ ആദ്യ നാല് ടീമുകൾ ആരൊക്കെയാണെന്ന് കൃത്യമായി വെളിപ്പെടുത്തും. ഇന്ന് നടക്കാനിരിക്കുന്ന ഡൽഹി പഞ്ചാബ് മത്സരം പഞ്ചാബിന്റെ സാധ്യതകളിലേക്ക് കൂടുതൽ വെളിച്ചം വീശും പഞ്ചാബ് ഈ മത്സരം ജയിക്കുകയാണെങ്കിൽ പ്ലേ ഓഫ് ചിത്രങ്ങൾ ഏകദേശം തീരുമാനമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications