വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ പെരുമാറ്റം അതിരുവിട്ടോ? വിമര്‍ശകര്‍ ഇത് കൂടി അറിയണം... പ്രതികരിച്ചത് സോത്തി

രണ്ടാം ടെസ്റ്റിലെ പെരുമാറ്റത്തിന്റെ പേരില്‍ കോലി പഴി കേട്ടിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കാണികള്‍ക്കും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെയും നേരെ അസഭ്യം പറഞ്ഞതാണ് കോലിയെ പ്രതിക്കൂട്ടിലാക്കിയത്. പിന്നീട് ഇതേക്കുറിച്ച് മല്‍സരശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോലി പ്രകോപിതനാവുകയും ചെയ്തിരുന്നു.

കോലിക്കു സംഭവിച്ചതെന്ത്? സെവാഗും നേരിട്ടത് ഇതേ പ്രശ്‌നം! മറികടക്കാന്‍ വഴി ഉപദേശിച്ച് കപില്‍കോലിക്കു സംഭവിച്ചതെന്ത്? സെവാഗും നേരിട്ടത് ഇതേ പ്രശ്‌നം! മറികടക്കാന്‍ വഴി ഉപദേശിച്ച് കപില്‍

ഇപ്പോഴിതാ കോലിയുടെ പെരുമാറ്റത്തെക്കുറിച്ച് ആദ്യമായി ഒരു ന്യൂസിലാന്‍ഡ് താരം പ്രതികരിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയിലെ പ്ലെയര്‍ ഓഫ് സീരീസായി തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ടിം സോത്തിയാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

കോലിയെ പിന്തുണച്ചു

ഒരു റേഡിയോ ചാനലിനോടു സംസാരിക്കവെയായിരുന്നു കോലിയുടെ പെരുമാറ്റത്തെക്കുറിച്ച് സോത്തി പ്രതികരിച്ചത്. കോലിയെ വിമര്‍ശിക്കുകയല്ല മറിച്ച് പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
വളരെ ആവേശത്തോടെ കളിക്കളത്തില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് കോലി. മാത്രമല്ല എല്ലായ്‌പ്പോഴും വളരെ ഊര്‍ജസ്വലനായാണ് അദ്ദേഹം കാണപ്പെടാറുള്ളത്. എല്ലായ്‌പ്പോഴും കഴിവിന്റെ പരമാവധി കളിക്കളത്തില്‍ പുറത്തെടുക്കാനും കോലി ശ്രമിക്കാറുണ്ടെന്നു സോത്തി പറഞ്ഞു.

എന്താണ് സംഭവിച്ചത്?

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കോലിയെ ഇത്രയുമധികം വിമര്‍ശിക്കാന്‍ മാത്രം എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും സോത്തി വ്യക്തമാക്കി. കോലി കാണികളോടോ, വില്ല്യംസണോടോ എന്താണ് പറഞ്ഞതെന്നു അറിയില്ല. ഇരുടീമുകളും വളരെയധികം മല്‍സരബുദ്ധിയോടെയാണ് ഈ പരമ്പരയില്‍ കളിച്ചതെന്നും സോത്തി ചൂണ്ടിക്കാട്ടി.

പ്രകോപിതനായി കോലി

മല്‍സരശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനു കോലി പൊട്ടിത്തെറിച്ചിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു മനസ്സിലാക്കിയ ശേഷം കൂടുതല്‍ നല്ല ചോദ്യവുമായി ഇനി വരണം. പകുതി ചോദ്യവും, പകുതി വിവരങ്ങളും മാത്രം മനസ്സിലാക്കി ഇവിടേക്കു വരരുത്. ഇനി വിവാദമുണ്ടാക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ ഇതല്ല അതിനു പറ്റിയ സ്ഥലം. മാച്ച് റഫറിയുമായി താന്‍ സംസാരിച്ചിരുന്നതായും എന്താണോ സംഭവിച്ചത് അതില്‍ പ്രശ്‌നമൊന്നുമില്ലെന്നും കോലി മറുപടി നല്‍കിയിരുന്നു.

Story first published: Tuesday, March 3, 2020, 12:57 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X