വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ ടീമിനെ തീരുമാനിച്ചു! വെളിപ്പെടുത്തി ബിസിസിഐ വൃത്തങ്ങള്‍

അടുത്ത മാസമാണ് ടി20 ലോകകപ്പ് നടക്കുന്നത്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തീരുമാനിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത 24 മണിക്കൂറില്‍ നടക്കും. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. അന്തിമ സംഘത്തെ ഉറപ്പിക്കുന്നതിനു മുമ്പ് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ആശയവിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോ, ചൊവ്വാഴ്ച രാവിലെയോ ആയിരിക്കും ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുകയെന്നാണ് വിവരം.

 ഓവല്‍ ടെസ്റ്റിന്റെ ഫലം

ഓവല്‍ ടെസ്റ്റിന്റെ ഫലം

ഓവലില്‍ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലത്തെക്കൂടി ആശ്രയിച്ചായിരിക്കും ലോകകപ്പിനുള്ള ടീമിന്റെ പ്രഖ്യാപനം. ടെസ്റ്റ് നേരത്തേ അവസാനിക്കുകയാണെങ്കില്‍ തിങ്കളാഴ്ച വൈകീട്ട് തന്നെ ലോകകപ്പ് ടീമിനെ പുറത്തുവിടും. മല്‍സരം അവസാനിക്കുന്നത് വൈകുകയാണെങ്കില്‍ ചൊവ്വാഴ്ച രാവിലെയായിരിക്കും ടീമിനെ പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല

ടീമിലെ കളിക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ബിസിസിഐ വൃത്തങ്ങള്‍ തയ്യാറായില്ല. ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് കോലിയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ടീമിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ തന്നെ ടീമിലെ കളിക്കാരെക്കുറിച്ച് ധാരണയിലെത്തിയിരുന്നതായാണ് വിവരം. ലോകകപ്പ് ടീമിലെ 15 പേരില്‍ ഭൂരിഭാഗം പേരെയും നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു. ചിലരുടെ സ്ഥാനത്തില്‍ മാത്രമായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്.

 15 താരങ്ങള്‍ വീതം

15 താരങ്ങള്‍ വീതം

ലോകകപ്പിനായി 15 താരങ്ങളെയാണ് ഓരോ ടീമിലും പരമാവധി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കിയിരിക്കുന്നത്. അധികം താരങ്ങളെ ലോകകപ്പ് സംഘത്തിനൊപ്പം കൂട്ടുകയാണെങ്കില്‍ അവരുചെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്നും ഐസിസി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ 20 പേരുള്‍പ്പെടുന്ന ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ നടക്കാനിരിക്കുന്ന യുഇയില്‍ തന്നെയാണ് ടി20 ലോകകപ്പും നടക്കുന്നത്. താരങ്ങള്‍ ഇവിടെ അതാത് ഫ്രാഞ്ചൈസികളുടെ ബയോ ബബ്‌ളിനുള്ളിലായിരിക്കും. അതുകൊണ്ടു തന്നെ ഈ ബബ്‌ളില്‍ നിന്നും ലോകകപ്പിനുള്ള ടീമിലേക്കു ഉള്‍പ്പെടുത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാണ്.

 ഇംഗ്ലണ്ട്, ലങ്കന്‍ പര്യടനം

ഇംഗ്ലണ്ട്, ലങ്കന്‍ പര്യടനം

ഇംഗ്ലണ്ട് പര്യടനത്തിനായി 25 പേരുള്‍പ്പെട്ട വലിയ സംഘത്തെയായിരുന്നു തിരഞ്ഞെടുത്തത്. ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യ ടീമിലും 25 പേരുണ്ടായിരുന്നു. ടി20 പരമ്പരയിലേക്കു നെറ്റ് ബൗളര്‍മാരെയും ഒപ്പം കൂട്ടേണ്ടി വന്നിരുന്നു. എന്നിട്ടു പോലും പരിക്കും കൊവിഡും കാരണം പ്രതിസന്ധികള്‍ ഇരുടീമുകള്‍ക്കും നേരിടേണ്ടി വന്നു. ലോകകപ്പ് ടീമില്‍ 15ല്‍ കൂടുതല്‍ കളിക്കാര്‍ ഉണ്ടാവും. ടീമിലേക്കു പരിഗണിക്കപ്പെടുന്നവരെല്ലാം ഐപിഎല്‍ ബബ്‌ളിനൊപ്പമുണ്ടാവുമെന്നതിനാല്‍ ലോകകപ്പിന്റെ ബബ്‌ളിലേക്കു മാറുകയെന്നതു പ്രശ്‌നമാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

 ആദ്യ കളി പാകിസ്താനെതിരേ

ആദ്യ കളി പാകിസ്താനെതിരേ

ഒക്ടോബര്‍ 24നു ചിരവൈരികളായ പാകിസ്താനെതിരേയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പിലുണ്ടാവുക. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും.

 ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സാധ്യതാ ടീം

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സാധ്യതാ ടീം

കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍.

റിസര്‍വ് താരങ്ങള്‍-വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, പൃഥ്വി ഷാ, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, September 7, 2021, 13:57 [IST]
Other articles published on Sep 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X