വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഡ്രീം ഫൈനല്‍ വരുന്നു! കിവികളുടെ ചിറകരിഞ്ഞ് പാക് എത്തി, ഇന്ത്യയുടെ ഊഴം

ഏഴു വിക്കറ്റിനാണ് പാകിസ്താന്റെ വിജയം

സിഡ്‌നി: ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഡ്രീം ഫൈനലിനു വേദിയൊരുങ്ങുന്നു. ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് പാകിസ്താന്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇനി ഇന്ത്യയുടെ ഊഴമാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യയും ഫൈനലിലെത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ കിവികള്‍ക്കെതിരേ വളരെ ഏകപക്ഷീയ വിജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. ഏഴു വിക്കറ്റിന്റെ വിജയമാണ് ബാബര്‍ ആസവും സംഘവും നേടിയെടുത്തത്. ആദ്യം ബൗളിങില്‍ ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കിയ അവര്‍ പിന്നീട് ബാറ്റിങിലും കിവികളെ നിസ്സഹായരാക്കി റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

153 റണ്‍സ് വിജയലക്ഷ്യം

153 റണ്‍സ് വിജയലക്ഷ്യം

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ന്‍ വില്ല്യംസണ്‍ വലിയൊരു വിജയലക്ഷ്യം പാകിസ്താന് മുന്നില്‍ വയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. പക്ഷെ പാകിസ്താന്റെ ഉജ്ജ്വല ബൗളിങിനും ഫീല്‍ഡിങിനും മുന്നില്‍ കിവികള്‍ ശരിക്കും വെള്ളം കുടിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് 20 ഓവറില്‍ അവര്‍ക്കു നേടാനായത്.
റണ്‍ചേസില്‍ മുഹമ്മദ് റിസ്വാന്‍ (57), നായകന്‍ ബാബര്‍ ആസം (53) എന്നിവരുടെ ഫിഫ്റ്റികള്‍ പാക് വിജയത്തിനു അടിത്തറയിട്ടു. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു. 45 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് റിസ്വാന്റെ ഇന്നിങ്‌സ്. ബാബര്‍ 39 42 ബോളില്‍ ഏഴു ബൗണ്ടറികളുമടിച്ചു. മുഹമ്മദ് ഹാരിസാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. ഷാന്‍ മസൂദും (3) ഇഫ്തിഖാര്‍ അഹമ്മദും (0) ചേര്‍ന്ന് 19.1 ഓവറില്‍ മൂന്നു വിക്കറ്റിനു പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു.

വിജയമുറപ്പാക്കി ബാബര്‍- റിസ്വാന്‍ ജോടി

വിജയമുറപ്പാക്കി ബാബര്‍- റിസ്വാന്‍ ജോടി

ശക്തമായ ബൗളിങ് ലൈനപ്പുള്ള ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്റെ വിജയമുറപ്പാക്കിയത് ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ സഖ്യത്തിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടായിരുന്നു. ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയുമുള്‍പ്പെട്ട കിവി ബൗളിങ് ആക്രമണത്തെ പവര്‍പ്ലേയില്‍ രണ്ടു പേരും നന്നായി കൈകാര്യം ചെയ്തു.
പവര്‍പ്ലേയില്‍ 55 റണ്‍സ് ഈ ജോടി അടിച്ചെടുത്തിരുന്നു. 10 ഓവറില്‍ 87 റണ്‍സ് പാക് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ടീം സ്‌കോര്‍ 105 റണ്‍സില്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. അപ്പോഴേക്കും പാകിസ്താന്‍ കളി വരുതിയിലാക്കിയിരുന്നു. റിസ്വാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Also Read: T20 World Cup 2022: ഇന്ത്യ പെര്‍ഫക്ടല്ല, മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം!, എന്തൊക്കെയെന്നറിയാം

രക്ഷകനായി മിച്ചെല്‍

രക്ഷകനായി മിച്ചെല്‍

ഡാരില്‍ മിച്ചെലിന്റെ (53*) അപരാജിത ഫിഫ്റ്റിയാണ് ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു 152 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 35 ബോളുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. നായകന്‍ കെയ്ന്‍ വില്ല്യംസണാണ് (46) കിവികളുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 42 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമാണ് അദ്ദേഹം നേടിയത്. തുടരെ രണ്ടാം സെമിയിലാണ് മിച്ചെല്‍ ഫിഫ്റ്റി കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് സെമിയിലും മിച്ചെല്‍ ഫിഫ്റ്റിയടിച്ചിരുന്നു.
ഫിന്‍ അലെന്‍ (4), ഡെവന്‍ കോണ്‍വേ (21), ഗ്ലെന്‍ ഫിലിപ്‌സ് (6) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല. മിച്ചെലിനൊപ്പം ജെയിംസ് നീഷാം (16) പുറത്താവാതെ നിന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി രണ്ടും മുഹമ്മദ് നവാസ് ഒരു വിക്കറ്റുമെടുത്തു.

Also Read: ആ ഒരൊറ്റ പന്ത് മതി, അവന്‍ വീഴും! സൂര്യകുമാറിനെ വീഴ്ത്താനുള്ള തന്ത്രം റെഡിയെന്ന് ബട്ട്‌ലര്‍

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജുനിയര്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.

Story first published: Wednesday, November 9, 2022, 17:10 [IST]
Other articles published on Nov 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X