ആ ഒരൊറ്റ പന്ത് മതി, അവന്‍ വീഴും! സൂര്യകുമാറിനെ വീഴ്ത്താനുള്ള തന്ത്രം റെഡിയെന്ന് ബട്ട്‌ലര്‍
ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ആരൊക്കെയുണ്ടാകും എന്നറിയാനുള്ള സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. പാക്കിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലാണ് ഇന്നത്തെ സെമി ഫൈനല്‍. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. നാല് ടീമും കരുത്തരാണെന്നിരിക്കെ ആരൊക്കെ ഫൈനല്‍ ടിക്കറ്റ് നേടുമെന്നത് കണ്ടറിയണം. വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന് കളമൊരുങ്ങുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം തീപാറുന്നതായിരിക്കുമെന്നുറപ്പാണ്. എല്ലാ മേഖലയിലും ഒരുപോലെ ശക്തരാണ് ഇംഗ്ലണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് നാളെ ജയിക്കണമെങ്കില്‍ വിയര്‍ക്കണം. എന്നാല്‍ ഇന്ത്യയെ തടയുക എന്നത് ഇംഗ്ലണ്ടിനും എളുപ്പമായിരിക്കില്ല. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ തകര്‍പ്പന്‍ ഫോമിലുള്ള സൂര്യ കുമാര്‍ യാദവാണ് ഇംഗ്ലണ്ടിന്റെ ഉറക്കം കളയുന്നത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ തന്നെ സൂര്യ കുമാര്‍ യാദവ് തങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റിലെ മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന സൂര്യയെ തടയാനായി ഇംഗ്ലണ്ട് മാനേജുമെന്റ് പ്രത്യേക മീറ്റിംഗ് തന്നെ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
Also Read:T20 World Cup 2022: '60-65 വിജയ സാധ്യത അവര്‍ക്ക്', ഇന്ത്യയുടെ വിധി പ്രവചിച്ച് അഫ്രീദി
''അവനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവന്‍ ഗംഭീരമായിട്ടാണ് കളിച്ചത്. പക്ഷെ അവനെ നേരിടാനുള്ള പ്ലാന്‍ ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകും. അത് നടക്കുമെന്ന് കരുതുന്നു'' എന്നാണ് സൂര്യയെ നേരിടുന്നതിനെക്കുറിച്ച് ബട്ട്‌ലര്‍ പറഞ്ഞത്. ഇംഗ്ലണ്ട് പരിശീലകന്‍ മാത്യു മോട്ട്, സഹ പരിശീലകന്‍ കാള്‍ ഹോപ്കിന്‍സന്‍, മൈക്കിള്‍ ഹസി, ഡേവിഡ് സാക്കര്‍ തുടങ്ങിയവരും നായകന്‍ ബട്ട്‌ലറും ബെന്‍ സ്‌റ്റോക്‌സും സൂര്യയെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ പ്രത്യേക മീറ്റിംഗ് നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

''അവന്റെ കളി കാണാന്‍ ഭംഗിയുണ്ടായിരുന്നു. ഒരുപാട് ഷോട്ടുകളുള്ള ബാറ്ററാണ്. പക്ഷെ ഒരൊറ്റ പന്ത് മതി ഒരാളെ പുറത്താക്കാന്‍. അത് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'' എന്നും ബട്ട്‌ലര്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ തന്ത്രം എന്തായിരിക്കുമെന്നും അത് ഫലിക്കുമോ എന്നൊക്കെ നാളെ കണ്ടറിയാം. ഇന്ത്യയെ സംബന്ധിച്ച് നായകന്‍ രോഹിത് ശര്‍മയുടെ ഫോമില്ലായ്മയും രാഹുലിന്റെ പതിഞ്ഞ തുടക്കവും ഭീഷണിയായി നില്‍ക്കുമ്പോള്‍ സൂര്യ കുമാറിന്റേയും വിരാട് കോലിയുടേയും പ്രകടനം ഏറെ നിര്‍ണായകമാണ്.

ഈ വര്‍ഷം ട്വന്റി-20യില്‍ നിന്നും 1000 ലധികം റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് സൂര്യ കുമാര്‍ യാദവ്. ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതാണ് സൂര്യ. കോലിയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യ കുമാര്‍ യാദവ്. 186.54 എന്ന സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ് എത്ര വലിയ ബൗളിംഗ് നിരയേയും ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ സൂര്യ വീഴ്ത്തുക എന്നത് തന്നെയായിരിക്കും ഇംഗ്ലണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്നത് ഉറപ്പാണ്.

പാക്കിസ്ഥാനും ന്യൂസിലാന്‍ഡും തമ്മില്‍ ഇന്ന് നടക്കുന്ന സെമി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ ആധിപത്യത്തോടെ കളിച്ചാണ് കിവീസ് സെമിയിലെത്തിയത്. അതേസമയം പാക്കിസ്താന്‍ ആകട്ടെ തുടക്കത്തില്‍ രണ്ട് കളി പരാജയപ്പെട്ട ശേഷമാണ് സെമി യോഗ്യത നേടുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത്. മറുവശത്തുള്ള ഇംഗ്ലണ്ടാണ് കരുത്തുറ്റ പ്രകടനത്തിലൂടെയാണ് സെമി യോഗ്യത നേടിയത്. നാളെ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ കനത്ത പോരാട്ടം കാണാമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications