Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: '60-65 വിജയ സാധ്യത അവര്‍ക്ക്', ഇന്ത്യയുടെ വിധി പ്രവചിച്ച് അഫ്രീദി

shahid afridi

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ സെമിയില്‍ ന്യൂസീലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് നേര്‍ക്കുനേര്‍ പോരടിക്കുന്നത്. രണ്ട് പോരാട്ടവും ഒന്നിനൊന്ന് സൂപ്പറായതിനാല്‍ പ്രവചിക്കുക പോലും പ്രയാസം. ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തെയാണ് കൂടുതല്‍ ആകാംക്ഷയോടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഇംഗ്ലണ്ടിനെ മറികടക്കുക പ്രയാസം തന്നെയാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നു. എങ്കിലും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നു. ഇതിനോടകം പലരും ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയികളെ പ്രവചിച്ചിട്ടുണ്ട്. കൂടുതലാളുകളും ഇന്ത്യക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് നിരാസരക്കാരല്ല. ഇപ്പോഴിതാ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി.

ഇംഗ്ലണ്ടിന് മുന്‍തൂക്കം

ഇംഗ്ലണ്ടിന് മുന്‍തൂക്കം

ഇന്ത്യയും ഇംഗ്ലണ്ടും തുല്യശക്തികളാണ്. രണ്ട് ടീമുകളും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്നു. മുന്‍പത്തെ പ്രകടനങ്ങളും മികച്ചതാണ്. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇംഗ്ലണ്ടിന് 60-65 ശതമാനം വിജയസാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ ടീം ബാലന്‍സ് മികച്ചതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്‍സുണ്ട്. സ്പിന്നര്‍മാരും മികവ് കാട്ടുന്നു. വലിയ മത്സരമായതിനാല്‍ തെറ്റുകള്‍ കുറവ് വരുത്തുന്ന ടീമിനാണ് വിജയ സാധ്യത. വിജയത്തിനായി ടീമിലെ 11 പേരും അധ്വാനിക്കേണ്ടതായുണ്ട് - അഫ്രീദി പറഞ്ഞു. ഇംഗ്ലണ്ടിന്റെ നിലവിലെ ഫോം പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ മാച്ച് വിന്നര്‍മാരുടെ വലിയ നിരയാണ് ഇംഗ്ലണ്ട്.

Also Read : T20 World Cup 2022: ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ ടോപ് ക്ലാസ്, ധോണിയോളം കേമന്‍, മൂന്ന് കാരണങ്ങളിതാ

കോലിയും സൂര്യയും തിളങ്ങണം

കോലിയും സൂര്യയും തിളങ്ങണം

ഇന്ത്യയുടെ വിജയ സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാവുക രണ്ട് പേരുടെ പ്രകടനമാണ്. അത് മികച്ച ഫോമിലുള്ള വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ്. രണ്ട് പേരും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. രണ്ട് പേരും മൂന്ന് ഫിഫ്റ്റികള്‍ വീതം നേടിക്കഴിഞ്ഞു. റണ്‍വേട്ടയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് കോലിയും സൂര്യയും. രണ്ട് പേരും നിലവിലെ ഫോം തുടരേണ്ടത് ഇന്ത്യക്ക് ഫൈനലില്‍ സീറ്റ് നേടാന്‍ വളരെ നിര്‍ണ്ണായകമാണ്.

ഓപ്പണിങ് മോശം

ഓപ്പണിങ് മോശം

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മോശം ഫോമില്‍ കളിക്കുന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യം. നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണര്‍മാരെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ളവരാണ്. എന്നാല്‍ രണ്ട് പേര്‍ക്കും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. രാഹുല്‍ ഫോമിലേക്കെത്തിയെന്ന് പറയുമ്പോഴും പവര്‍പ്ലേ മുതലാക്കുന്നതില്‍ പരാജയമാണ്. ആദ്യ ഓവര്‍ മിക്ക മത്സരങ്ങളിലും മെയ്ഡനാണ്. എന്നാല്‍ സെമിയില്‍ ഇതേ പ്രകടനം ഇന്ത്യ നടത്തിയാല്‍ ഫൈനല്‍ ബര്‍ത്ത് നേടുക കടുപ്പമായിരിക്കും.

Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ബൗളിങ് നിരയില്‍ പ്രതീക്ഷ

ബൗളിങ് നിരയില്‍ പ്രതീക്ഷ

ഇന്ത്യയുടെ ബൗളിങ് നിരയില്‍ പ്രതീക്ഷകളേറെ. ജസ്പ്രീത് ബുംറയില്ലാതെ ടി20 ലോകകപ്പിനിറങ്ങിയ ഇന്ത്യ തകര്‍ച്ച നേരിടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് അവസരത്തിനൊത്ത് ഉയര്‍ന്നു. 10 വിക്കറ്റുകള്‍ ഇതിനോടകം താരം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ പവര്‍പ്ലേയില്‍ ഡോട്ട് ബോളുകൊണ്ട് മികവ്കാട്ടുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയുമെല്ലാം മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കൈയടി നേടുന്നു.

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളുടെ ഫോം

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളുടെ ഫോം

ഇംഗ്ലണ്ട് നിരയില്‍ പ്രമുഖരായ നിരവധി താരങ്ങളുണ്ട്. ഒട്ടുമിക്ക താരങ്ങളും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. എന്നാല്‍ നിലവിലെ താരങ്ങളുടെ ഫോമാണ് പ്രശ്‌നം. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരെല്ലാം വലിയൊരു പ്രകടനം കാഴ്ചവെക്കുന്നില്ല. ഇവരെ സെമിയിലും തടുത്തുനിര്‍ത്താന്‍ സാധിക്കാത്ത പക്ഷം ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ പരുങ്ങലിലാവുമെന്നുറപ്പ്.

Story first published: Wednesday, November 9, 2022, 11:58 [IST]
Other articles published on Nov 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+