വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ടൂര്‍ണമെന്റിന്റെ താരമാവാന്‍ ഇവര്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്ക് സാധ്യത!

അഞ്ചു കളിക്കാരെ അറിയാം

cover image

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു ശനിയാഴ്ച തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയും ശക്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു കിവികളുടെ ചിറകരിഞ്ഞായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ കംഗാരുപ്പട കന്നി ലോകകിരീടത്തില്‍ മുത്തമിട്ടത്.

Also Read: T20 World Cup 2022: ബൗളിങില്‍ ഇന്ത്യ ഇവരെ പുറത്താക്കും! ടി20യില്‍ ഇനി കണ്ടേക്കില്ലAlso Read: T20 World Cup 2022: ബൗളിങില്‍ ഇന്ത്യ ഇവരെ പുറത്താക്കും! ടി20യില്‍ ഇനി കണ്ടേക്കില്ല

സൂപ്പര്‍ 12ലേക്കു എട്ടു ടീമുകളാണ് നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു പേരെ ക്വാളിഫയറിലൂടെയാണ് തീരുമാനിക്കുക. ഇതിനകം സൂപ്പര്‍ 12 ഉറപ്പാക്കിയ ഒരു ടീം നെതര്‍ലാന്‍ഡ്‌സാണ്. കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച ഏക ടീമും അവര്‍ മാത്രമാണ്. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമാണ്. അവരില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള ഒരാള്‍. നേരത്തേ രണ്ടു ലോകകപ്പുകളില്‍ അദ്ദേഹം ഈ അവാര്‍ഡിനു അര്‍ഹനായിട്ടുണ്ട്. ഈ റെക്കോര്‍ഡുള്ള ഏക താരവും കോലിയാണ്. 2014ലെ ടി20 ലോകകപ്പില്‍ അദ്ദേഹം നാലു ഫിഫ്റ്റികളക്കം 319 റണ്‍സെടുത്തിരുന്നു.

ഏഷ്യാ കപ്പില്‍ സെഞ്ച്വറി

ഏഷ്യാ കപ്പില്‍ സെഞ്ച്വറി

2016ലെ ടൂര്‍ണമെന്റിലെയും മികച്ച താരം കോലിയായിരുന്നു. അഞ്ചു കളിയില്‍ 273 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. നിലവില്‍ ടി20യില്‍ 109 മല്‍സരങ്ങളില്‍ നിന്നും 3712 റണ്‍സ് കോലിയുടെ പേരിലുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേ പുറത്താവാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും അദ്ദേഹം. ഏഷ്യാ കപ്പിലൂടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കു കോലി മടങ്ങിയെത്തിക്കഴിഞ്ഞു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ സാധ്യതയുള്ള മറ്റൊരാള്‍. യുഎഇയില്‍ നടന്ന കഴിഞ്ഞ എഡിഷന്‍ ഓസീസിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റിയടക്കം 289 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. അന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതും വാര്‍ണറായിരുന്നു.
ക്രീസില്‍ നിലയുറപ്പിച്ചാല്‍ തനിച്ചു മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന ബാറ്ററാണ് അദ്ദേഹം. ഇത്തവണ ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ വാര്‍ണര്‍ മിന്നിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: T20 World Cup 2022: വേഗമേറിയ ബോള്‍- സാധ്യത ഇവര്‍ക്ക്, ഉമ്രാനെ വീഴ്ത്തിയ പേസര്‍ ഫേവറിറ്റ്!

കാഗിസോ റബാഡ

കാഗിസോ റബാഡ

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ നിരയാണ് അദ്ദേഹത്തിന്റെ സ്ഥാനം. പേസും ബൗണ്‍സുമുളള ഓസീസ് പിച്ചുകളില്‍ റബാഡയുടെ ബൗളിങിനു മൂര്‍ച്ച കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ടി20 ലോകകപ്പില്‍ യുഎഇയിലെ സ്ലോ പിച്ചുകളില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നായി എട്ടു വിക്കറ്റുകള്‍ റബാഡ വീഴ്ത്തിയിരുന്നു. പക്ഷെ സൗത്താഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

സ്പിന്‍ ബൗളിങില്‍ നിലവില്‍ ടി20 ഫോര്‍മാറ്റിലെ സൂപ്പര്‍ സ്റ്റാറാണ് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. ദേശീയ ടീമിന്റെ കുപ്പായത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ പയറ്റിത്തെളിഞ്ഞ റാഷിദ് ഈ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടേക്കും. ഏതു തരം പിച്ചിലും ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ടു ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയും.
കഴിഞ്ഞ ടി20 ലോകകപ്പില്‍ അഫ്ഗാനു വേണ്ടി മിന്നുന്ന പ്രകടനമാണ് റാഷിദ് നടത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 6.10 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

Also Read: ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

ട്രെന്റ് ബോള്‍ട്ട്

ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമന്റ് പുരസ്‌കാരത്തിനു സാധ്യതയുള്ള അഞ്ചാത്തെയാള്‍. ന്യൂബോള്‍ കൊണ്ട് പവര്‍പ്ലേയില്‍ മാജിക്ക് സൃഷ്ടിക്കാന്‍ ബോള്‍ട്ടിനു കഴിയും. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മികച്ച സ്വിങ് ബൗളിങിലൂടെ അദ്ദേഹം ബാറ്റര്‍ാരെ വെള്ളം കുടിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കായിരുന്നു ബോള്‍ട്ട് വഹിച്ചത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളെടുത്ത അദ്ദേഹം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയായിരുന്നു.

Story first published: Wednesday, October 19, 2022, 18:11 [IST]
Other articles published on Oct 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X