വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഫിനിഷിങില്‍ ഡിക്കെയില്‍ അമിതപ്രതീക്ഷ വേണ്ട! ഭാജി പറയുന്നു

ഈ വര്‍ഷമാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരികെ വന്നത്

dhoni

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റിനു വ്യക്തതക്കുറവുണ്ട്. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിക്കറ്റ് കാത്തത് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കായിരുന്നു. വിക്കറ്റ് കീപ്പിങിനൊപ്പം ഫിനിഷറുടെ ദൗത്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഫിനിഷിങില്‍ ഡിക്കെയ്ക്കു കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.

Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'Also Read: T20 World Cup 2022: രോഹിത് ക്യാപ്റ്റനായതോടെ അത് മറന്നു! ബാറ്റ് കൊണ്ട് വെറുതെ 'തുഴയുന്നു'

സിംബാബ്‌വെയുമായുള്ള അവസാന സൂപ്പര്‍ 12 മാച്ചില്‍ കാര്‍ത്തിക്കിനു വിശ്രമം നല്‍കി റിഷഭ പന്തിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ ബാറ്റിങില്‍ ദയനീയ പരാജയമായി മാറി. ഇതോടെ സെമിയില്‍ ഇംഗ്ലണ്ടിനെതിരേ കാര്‍ത്തിക്കിനെ തിരികെ വിളിക്കുമെന്നാണ് സൂചന. കാര്‍ത്തിക്, റിഷഭ് ഇവരില്‍ ആരു വേണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

എനിക്കു ചോയ്‌സില്ല

എനിക്കു ചോയ്‌സില്ല

ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരുടെ കാര്യത്തില്‍ തനിക്കു പ്രത്യേക ചോയ്‌സില്ലെന്നു ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. ഞാന്‍ തീരുമാനം രാഹുല്‍ ദ്രാവിഡിനു വിടും. അദ്ദേഹത്തിനു റിഷഭ് പന്തിനെ ഇഷ്ടമാണ്. പക്ഷെ എനിക്കു കുറച്ചു കൂടി താല്‍പ്പര്യം ദിനേശ് കാര്‍ത്തിക്കിനോടാണ് ഈ ലോകകപ്പില്‍ ആദ്യത്തെ മല്‍സരങ്ങളിലെല്ലാം അദ്ദേഹമായിരുന്നു കളിച്ചത്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമല്ല. വളരെ കടുപ്പമേറിയ ബാറ്റിങ് പൊസിഷനാണ് ഇതെന്നും ഭാജി ചൂണ്ടിക്കാട്ടി.

ധോണിയും യുവിയുമാവില്ല

ധോണിയും യുവിയുമാവില്ല

എംഎസ് ധോണിയും യുവരാജ് സിങുമെല്ലാം നേരത്തേ നടത്തിയതു പോലെയുള്ള പ്രകടനങ്ങള്‍ ഫിനിഷിങില്‍ ദിനേശ് കാര്‍ത്തികില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കരുത്. നിങ്ങള്‍ അവരുമായിട്ടാണ് ഇപ്പോള്‍ ഡിക്കെയെ താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ധോണിയും യുവിയുമെല്ലാം ഗെയിമിലെ ചാംപ്യന്‍മാരായിരുന്നു.
ഡിക്കെയും മഹാനായ ക്രിക്കറ്റര്‍ തന്നെയാണ്. ഈയൊരു തലത്തിലേക്കു എത്തുന്നതിനായി അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. സെമി ഫൈനലില്‍ കാര്‍ത്തികിനെയാവണം ഇന്ത്യ ഇറക്കേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ എങ്കിലും ഒരു ഇടംകൈയന്‍ ബാറ്ററെയും ടീമില്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Also Read: T20 World Cup 2022: ഇന്ത്യ പെര്‍ഫക്ടല്ല, മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം!, എന്തൊക്കെയെന്നറിയാം

രോഹിത്തിന്റെ ഫോം

രോഹിത്തിന്റെ ഫോം

ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ മോശം ഫോമിനെക്കുറിച്ചും ഹര്‍ഭജന്‍ സിങ് സംസാരിച്ചു. തന്റെ യഥാര്‍ഥ മികവ് ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കാന്‍ രോഹിത്തിനു ലഭിക്കുന്ന അവസരമാരിയിക്കും ഇത്. നേരത്തേ ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ പാകിസ്താനു വേണ്ടി ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും പെര്‍ഫോം ചെയ്തത് നമ്മള്‍ കണ്ടതാണെന്നും ഹര്‍ഭജന്‍ സിങ് വിലയിരുത്തി.
ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസില്‍ പാകിസ്താന്‍ ഏഴു വിക്കറ്റിനു ജയിച്ച മാച്ചില്‍ റിസ്വാന്‍ 57ഉം ബാബര്‍ 53ഉം റണ്‍സെടുത്തിരുന്നു. സൂപ്പര്‍ 12ല്‍ റണ്ണെടുക്കാന്‍ പാടുപെട്ട ഇരുവരും സെമിയില്‍ തങ്ങളുടെ യഥാര്‍ഥ ഫോമിലേക്കുയരുകയായിരുന്നു.

രോഹിത് വലിയ താരം

രോഹിത് വലിയ താരം

രോഹിത് ശര്‍മ ഒരു സാധാരണ ക്രിക്കറ്ററല്ല. അദ്ദേഹം വളരെ വലിയ താരം തന്നെയാണ്. രോഹിത് ടീമിനു വേണ്ടി മികച്ച സ്‌കോറുകള്‍ നേടണമെന്നു നമ്മളെല്ലാം ആഗ്രഹിക്കുന്നു. അദ്ദേഹം സ്‌കോര്‍ ചെയ്യുമ്പോള്‍ വ്യത്യസ്തമായ ഒരു പ്രതലത്തിലാണോ ബാറ്റ് ചെയ്യുന്നതെന്നു നമുക്ക് തോന്നും. ബാറ്റ് ചെയ്യാന്‍ എത്ര ബുദ്ധിമുട്ടേറിയ പിച്ചായാലും അവിടെ വളരെ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷി രോഹിത്തിനുണ്ടെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.

Also Read: നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയവര്‍ ഇപ്പോള്‍ ഫൈനലില്‍! ഇന്ത്യക്കും ഇംഗ്ലണ്ടിനും മുട്ടിടിക്കും

ഫോമിലെത്താന്‍ ശ്രമിക്കുന്നുണ്ട്

ഫോമിലെത്താന്‍ ശ്രമിക്കുന്നുണ്ട്

ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ ഏറ്റവും മികച്ച ഫോമിലേക്കു മടങ്ങിയെത്താനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അദ്ദേഹം അതിനു വേണ്ടി ശ്രമിക്കുകയും നന്നായി പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ കാര്യങ്ങള്‍ ഇതുവരെ രോഹിത് പ്രതീക്ഷിച്ചതു പോലെ നടന്നിട്ടില്ല.
എന്നാല്‍ സെമി ഫൈനലിലും ഇതു തന്നെയാവും സംഭവിക്കുകയെന്ന് ഇതിനു അര്‍ഥമില്ല. സെമിയില്‍ രോഹിത്തിന്റെ ദിവസമായിരിക്കാം. അദ്ദേഹത്തിന്റെ ദിവസമെത്തിയാല്‍ ഇന്ത്യയായിരിക്കും കളി വിജയിക്കുകയെന്നും ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 10, 2022, 11:33 [IST]
Other articles published on Nov 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X