For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയവര്‍ ഇപ്പോള്‍ ഫൈനലില്‍! ഇന്ത്യക്കും ഇംഗ്ലണ്ടിനും മുട്ടിടിക്കും

പാകിസ്താന്റെ പ്രകടനത്തെ പുകഴ്ത്തി വസീം ജാഫര്‍

ടി20 ലോകകപ്പിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ ഫൈനലിലുമെത്തിയിരിക്കുന്ന പാകിസ്താന്‍ ടീമിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ടൂര്‍ണമെന്റിനിടെയുണ്ടായ അനുകൂല സംഭവ വികാസങ്ങളും അവയെ പാകിസ്താന്‍ എങ്ങനെയാണ് മുതലെടുത്ത് ഇപ്പോള്‍ കപ്പിനരികെ എത്തിയിരിക്കുന്നതും കൗതുകമുണര്‍ത്തുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണറപ്പുകളായിരുന്ന ന്യൂസിലാന്‍ഡിനെതിരേ ഏകപക്ഷീയ വിജയവുമായിട്ടാണ് പാക് ടീം ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഏഴു വിക്കറ്റിനായിരുന്നു ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും വിജയം.

13 വര്‍ഷങ്ങള്‍ക്കു ശേഷം ഫൈനലില്‍

13 വര്‍ഷങ്ങള്‍ക്കു ശേഷം ഫൈനലില്‍

13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലെന്ന ഗ്രാന്റ് സ്റ്റേജില്‍ എത്തിയെന്നത് പാകിസ്താനെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയായിരിക്കും. കാരണം ഒരു ഘട്ടത്തില്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ നാട്ടിലേക്കു പോവുമെന്ന് എല്ലാവരും കരുതിയ ടീമാണ് പാകിസ്താന്‍. ഇത്രയും കുറഞ്ഞ സമയത്തിനിടെ ഈ തരത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്നത് നമ്മള്‍ കണ്ടിട്ടില്ലെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

ബാഗ് പായ്ക്ക് ചെയ്യാനൊരുങ്ങി

ബാഗ് പായ്ക്ക് ചെയ്യാനൊരുങ്ങി

സൂപ്പര്‍ 12ല്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ 12 മാച്ചിനു ശേഷം പാകിസ്താന്‍ ടീമിലെ പല കളിക്കാരും ടീം മാനേജമെന്റിലെ അംഗങ്ങളും നാട്ടിലേക്കു മടങ്ങാന്‍ ബാഗ് പായ്ക്ക് ചെയ്തിരിക്കാമെന്നു വസീം ജാഫര്‍ പറയുന്നു.
പക്ഷെ ഇതേ ദിവസം നടന്ന ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നെതര്‍ലാന്‍ഡ്‌സ് അട്ടിമറി വിജയം കൊയ്യുമെന്ന് ആരാണ് കരുതിയത്. അതിലൂടെ അവര്‍ പാകിസ്താന് സെമിയിലെത്താന്‍ അവസരം നല്‍കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: ഇന്ത്യ പെര്‍ഫക്ടല്ല, മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം!, എന്തൊക്കെയെന്നറിയാം

എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്

എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്

ബംഗ്ലാദേശിനെതിരായ അവസാനത്തെ മല്‍സരം നടക്കുന്ന ദിവസം ഈ ലോകകപ്പില്‍ തങ്ങളുടെ ദൗത്യം പരാജയപ്പട്ടെന്നു പാകിസ്താന്‍ ടീം മനസ്സില്‍ ചിന്തിച്ചിട്ടുണ്ടാവും. പക്ഷെ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം അടിമുടി മാറിമറിഞ്ഞത്. നെതര്‍ലാന്‍ഡ്‌സിന്റെ അട്ടിമറി വിജയവും ബംഗ്ലാദേശിനെതിരേ പാകിസ്താന്‍ ജയവും നേടിയതോടെ അവര്‍ നാടകീയമായി സെമിയിലേക്കു മുന്നേറി. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ വളരെ മികച്ച ക്രിക്കറ്റ് കളിച്ചാണ് പാക് ടീം ജയിച്ചു കയറിയിരിക്കുന്നതെന്നും വസീം ജാഫര്‍ വിലയിരുത്തി.

Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

എതിരാളികള്‍ ഭയക്കും

എതിരാളികള്‍ ഭയക്കും

ഈ തരത്തില്‍ ഒരു ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, അതും കുറഞ്ഞ സമയത്തിനുള്ളില്‍ മാറിമറിയുന്നത് ഞാന്‍ കണ്ടിട്ടില്ല. ശരിയായ സമയത്തു തന്നെ പാകിസ്താന്‍ ടീം അവരുടെ ഏറ്റവും മികച്ച ഫോമിലേക്കു ഉയര്‍ന്നിരിക്കുകയാണ്. അതുകൊണ്ടു ഫൈനലില്‍ പാകിസ്താനെ നേരിടുന്നത് ഏതു ടീമാണെങ്കിലും അവര്‍ക്കു ഭയമുണ്ടാവുമെന്നു വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.

സെമിയിലെ പ്രകടനം

സെമിയിലെ പ്രകടനം

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയാണ് ബാബര്‍ ആസവും സംഘവും വിജയിച്ചുകയറിയത്. ഇത്രയും ആധികാരികമായ ഒരു വിജയം പാകിസ്താന്‍ നേടുമെന്ന് ആരും തന്നെ കണക്കുകൂട്ടിയിരുന്നില്ല. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവികളെ നാലു വിക്കറ്റിനു 152 റണ്‍സെടുക്കാനേ പാക് ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ആഞ്ഞടിക്കാനോ, റണ്‍സ് അതിവേഗം അടിച്ചുകൂട്ടാനെ അനുവദിക്കാതെ കിവി ബാറ്റര്‍മാരെ പാക് ബൗളിങ് നിര വരച്ച വരയില്‍ നിര്‍ത്തി. റണ്‍ചേസിലാവട്ടെ കിവികളുടെ ലോകോത്തര ബൗളിങ് നിരയെ തല്ലിച്ചതച്ച് വിജയം പിടിച്ചെടുക്കുകയും ചെയ്തു.

Story first published: Wednesday, November 9, 2022, 20:44 [IST]
Other articles published on Nov 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+