വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കുറഞ്ഞ ഓവര്‍ നിരക്കുമില്ല, പിഴയുമില്ല- വൈറലായി ഓസീസിന്റെ പുതിയ തന്ത്രം

ശനിയാഴ്ചയാണ് സൂപ്പര്‍ 12 തുടങ്ങുന്നത്

ക്രിക്കറ്റില്‍ ഭൂരിഭാഗം ടീമുകളെയും പലപ്പോഴും വലയ്ക്കുന്ന ഒരു കാര്യമാണ് കുറഞ്ഞ ഓവര്‍ നിരക്കും അതിനെ തുടര്‍ന്നുള്ള പിഴയടക്കമുള്ള ശിക്ഷാ നടപടികളും. തങ്ങളുടെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ക്കു ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ള ടീമുകള്‍ ഓവറുകള്‍ പൂര്‍ത്തിയാക്കിയേ തീരൂ. ഇതിനാവാതെ വരുമ്പോഴാണ് ടീം ക്യാപ്റ്റനും കളിക്കാര്‍ക്കുമെതിരേ മാച്ച് റഫറി ശിക്ഷ വിധിക്കുന്നത്. മാച്ച് ഫീയുടെ നിശ്ചിത തുക ഇതു കാരണം പിഴയായി ഒടുക്കേണ്ടതായി വരും. കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ക്കിക്കുകയാണെങ്കില്‍ ക്യാപ്റ്റനു വിലക്കുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കും മാച്ച് റഫറി നീങ്ങും.

Also Read: T20 World Cup 2022: പാക്കിസ്ഥാനെതിരെ ഇന്ത്യ കളിപ്പിക്കേണ്ടത് അശ്വിനെയാണ്; കാരണങ്ങള്‍ ഇതാ!Also Read: T20 World Cup 2022: പാക്കിസ്ഥാനെതിരെ ഇന്ത്യ കളിപ്പിക്കേണ്ടത് അശ്വിനെയാണ്; കാരണങ്ങള്‍ ഇതാ!

ഫീല്‍ഡിങിലും നിയന്ത്രണം

ഫീല്‍ഡിങിലും നിയന്ത്രണം

ഓവര്‍ റേറ്റ് നിയന്ത്രണങ്ങളെക്കുറിച്ച് നിയമാവലിയൂടെ 13.8ാമത്തെ ഖണ്ഡികയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതു പ്രകാരം ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ആദ്യ ബോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തോ, പുനര്‍ക്രമീകരിച്ച സമയത്തോ ടീമിനു എറിയാന്‍ കഴിഞ്ഞിരിക്കണം. അവര്‍ അത്തരമൊരു സാഹചര്യത്തില്‍ അല്ലെങ്കില്‍ ഇന്നിങ്‌സിലെ ശേഷിച്ച ഓവറുകളില്‍ 30 വാര സര്‍ക്കിളിനു പുറത്തു ഒരു ഫീല്‍ഡറെ കുറച്ചു മാത്രമേ ആ ടീമിനു നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് ഐസിസിയുടെ നിയമാവലിയില്‍ പറയുന്നത്. ഇവയ്ക്കു പുറമെയാണ് മല്‍സരശേഷമുള്ള പിഴയടക്കമുള്ള മറ്റു നടപടികള്‍.

Also Read: T20 World Cup 2022: വേഗമേറിയ ബോള്‍- സാധ്യത ഇവര്‍ക്ക്, ഉമ്രാനെ വീഴ്ത്തിയ പേസര്‍ ഫേവറിറ്റ്!

ഓസീസ് തന്ത്രം

ഓസീസ് തന്ത്രം

എന്നാല്‍ ഇത്തരം നൂലാമാലകളെല്ലാം ഒഴിവാക്കാന്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഒരു പുതിയ തന്ത്രം തയ്യാറാക്കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ. അവര്‍ തന്നെയാണ് ഇതേക്കുറിച്ച് ലോകത്തെ ഇക്കാര്യം ഒരു വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ് ഓവറുകള്‍ മല്‍സരത്തില്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നാണ് ഓസ്‌ട്രേലിയ അവകാശപ്പെടുന്നത്.
ഈ തന്ത്രം ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇനി ടി20 ലോകകപ്പിലും ഇതു തുടരാന്‍ തന്നെയാണ് കംഗാരുപ്പടയുടെ നീക്കം.

ബൗണ്ടറി ലൈനിന് പുറത്ത് ഫീല്‍ഡിങ്

ബൗണ്ടറി ലൈനിന് പുറത്ത് ഫീല്‍ഡിങ്

എതിര്‍ ടീം ബൗണ്ടറികളും സിക്‌സറുമെല്ലാം പറത്തുമ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാത്ത ഒരു ഓസീസ് താരം പെട്ടെന്നു തന്നെ ബൗണ്ടറി ലൈനിന് അരികിലേക്ക് ഓടിയെത്തി ബോള്‍ ഫീല്‍ഡ് ചെയ്ത ശേഷം ടീമംഗങ്ങള്‍ക്കു പാസ് ചെയ്യുകയെന്നതാണ് ഓസീസ് പയറ്റിയിരിക്കുന്ന പുതിയ തന്ത്രം. ഇതേക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവച്ച വീഡിയോയില്‍ ഓസീസ് താരം ആഷ്ടണ്‍ ആഗര്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: T20 World Cup 2022: ബൗളിങില്‍ ഇന്ത്യ ഇവരെ പുറത്താക്കും! ടി20യില്‍ ഇനി കണ്ടേക്കില്ല

പവര്‍പ്ലേയില്‍ ഗുണം ചെയ്യും

പവര്‍പ്ലേയില്‍ ഗുണം ചെയ്യും

പവര്‍പ്ലേയില്‍ സ്വാഭാവികമായും എതിര്‍ ടീം വലിയ ഷോട്ടുകള്‍ക്കു നിരന്തരം ശ്രമിക്കും. എന്നാല്‍ ഫീല്‍ഡിങ് നിയന്ത്രണമുള്ളതിനാല്‍ പലപ്പോഴും ഗ്രൗണ്ടിലുള്ള ഒരു കളിക്കാരന് വേഗമെത്തി ഈ ബോള്‍ കളക്ട് ചെയ്ത് കളി പുനരാരംഭിക്കുകയെന്നത് എളുപ്പമുളള കാര്യമല്ല. അതുകൊണ്ടാണ് ബെഞ്ചിലുള്ള കളിക്കാര്‍ ഗ്രൗണ്ടിനു ചുറ്റും വിവിധ ഭാഗങ്ങളിലായി അണിനിരന്ന ശേഷം അതിവേഗം ബോള്‍ ഫീല്‍ഡ് ചെയ്ത് ഗ്രൗണ്ടിലേക്കു പാസ് ചെയ്യുന്നത്. ഇതു കാരണം സമയം ലാഭിക്കാന്‍ കഴിയും. പവര്‍പ്ലേയില്‍ ഈ തരത്തില്‍ ചെയ്യുന്നത് വെറും കോമണ്‍സെന്‍സ് മാത്രമാണ്. കാരണം ഈയൊരു സമയത്ത് ബൗണ്ടറി ലൈനിന് അരികില്‍ നിങ്ങള്‍ക്കു ഫീല്‍ഡര്‍മാര്‍ അധികമുണ്ടാവില്ലെന്നും ആഗര്‍ വിശദീകരിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവച്ച വീഡിയോ കാണാം

Story first published: Wednesday, October 19, 2022, 22:12 [IST]
Other articles published on Oct 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X