For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഇവര്‍ അയര്‍ലാന്‍ഡിലേക്കില്ല! ടീമിലെ ചീട്ട് കീറും, 5 ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍

ഐപിഎല്‍ നിര്‍ണായകമായ അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഈ മാസം ഐപിഎല്ലിനു തിരശീല വീണാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ഷെഡ്യൂളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരമ്പരകളിലൊന്നാണ് അയര്‍ലാന്‍ഡുമായിട്ടുള്ളത്. ജൂണ്‍ അവസാനമാണ് അയലാന്‍ഡില്‍ ഇന്ത്യ രണ്ടു ടി20കളുടെ പരമ്പരയില്‍ കളിക്കുക.

ജൂണ്‍ 26, 28 തിയ്യതികളിലായാണ് ഇന്ത്യയുടെ ഐറിഷ് പര്യടനം. ടി20 ലോകകപ്പല്‍ ചാംപ്യന്‍മാരായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടി20 പരമ്പര കൂടിയാണിത്. ഈ പരമ്പരയെ സ്‌പെഷ്യലാക്കുന്നതും ഇതാണ്. പക്ഷെ ലോകകപ്പില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ലുക്കിലുള്ള ടീമിനെയാവും ഈ പരമ്പരയില്‍ കാണാനാവുക.

HARDIK PANDYA

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില യുവ താരങ്ങളുടെ അരങ്ങേറ്റം ഈ പരമ്പരയില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്കു സംഘത്തില്‍ ഇടം ലഭിച്ചേക്കില്ല. പ്രധാനമായും അഞ്ചു പേര്‍ക്കായിരിക്കും ഐറിഷ് ടൂറില്‍ ടിക്കറ്റ് മിസ്സാവുക. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

IPL 2026: സഞ്ജുവിനേക്കാള്‍ സൂപ്പര്‍ വൈഭവ്!! പക്ഷെ ഏറ്റവും ബെസ്റ്റ് ഓപ്പണര്‍ അവന്‍; റായുഡു പറയുന്നുIPL 2026: സഞ്ജുവിനേക്കാള്‍ സൂപ്പര്‍ വൈഭവ്!! പക്ഷെ ഏറ്റവും ബെസ്റ്റ് ഓപ്പണര്‍ അവന്‍; റായുഡു പറയുന്നു

ആരെല്ലം പുറത്താവും?

മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ടീം ഇന്ത്യയുടെ നായകസ്ഥാനത്തു സൂര്യകുമാര്‍ യാദവ് തന്നെ തുടരാനാണ് സാധ്യത. അദ്ദഹേത്തെ ധൃതി പിടിച്ച് പുറത്താക്കാനുള്ള ശ്രമമൊന്നും ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായേക്കില്ല.

അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം ഇംഗ്ലണ്ടില്‍ അഞ്ചു ടി20കളുടെ പരമ്പര ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഈ പരമ്പര വരെ സൂര്യ ക്യാപ്റ്റനായി തുടകുമെന്നാണ് അടുത്തിടെ ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം മാത്രമേ പുതിയ നായകനെ കൊണ്ടുവരുന്നതക്കമുള്ള നീക്കങ്ങളിലേക്കു ബിസിസിഐ കടക്കുകയുള്ളൂ. അതിനാല്‍ തല്‍ക്കാലത്തേക്കു സ്‌കൈയുടെ ക്യാപ്റ്റന്‍സി സുരക്ഷിതമാണെന്നു പറയാം.

ഐറിഷ് പര്യടനത്തില്‍ ടീമില്‍ ഇടം ലഭിക്കാനിടയില്ലാത്തവര്‍ യുവതാരം തിലക് വര്‍മ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി, സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറ എന്നിവരാണ്.

IPL 2026: സഞ്ജു ഔട്ട്!! വൈഭവ്-അഭി ഓപ്പണിങ്, ക്യാപ്റ്റന്‍ ശ്രേയസ്; ഈ 11നെ വീഴ്ത്താന്‍ ആരുണ്ട്?IPL 2026: സഞ്ജു ഔട്ട്!! വൈഭവ്-അഭി ഓപ്പണിങ്, ക്യാപ്റ്റന്‍ ശ്രേയസ്; ഈ 11നെ വീഴ്ത്താന്‍ ആരുണ്ട്?

ഈ അഞ്ചു പേരും ഐപിഎല്ലില്‍ വന്‍ പരായമാണ്. അതിനാല്‍ ഇര്‍ക്കെല്ലാം ഇപ്പോള്‍ ആവശ്യം ചെറിയൊരു ബ്രേക്കാണ്. ടി20 ലോകകപ്പിനു തൊട്ടുപിന്നാലെ ഐപിഎല്ലില്‍ കളിക്കാനിറങ്ങിയത് താരങ്ങളെ മാനസികവും ശാരീരികവുമായി തളര്‍ത്തിയിരിക്കുകയാണ്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐപിഎല്ലില്‍ മുംബൈയ്ക്കുള്ള ബുംറയുടെ ദയനീയ പ്രകടനം. കരിയറില്‍ ഇത്രയും മോശം ഫോമില്‍ അദ്ദേഹത്തെ മുമ്പൊരിക്കലും നമ്മള്‍ കണ്ടിട്ടില്ല. വലിയ രീതിയിലുള്ള വിക്കറ്റ് ക്ഷാമമാണ് ഐപിഎല്ലില്‍ ബുംറ നേരിടുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 8.6 ഇക്കോണമി റേറ്റില്‍ ബുംറയ്ക്കു ലഭിച്ചത് വെറും മൂന്നു വിക്കറ്റുകളാണ്.

JASPRIT BUMRAH

ടി20യിലെ മിന്നും താരമായ ഹാര്‍ദിക്കിന്റെ പ്രകടനത്തിലും വലിയ രീതിയിലുള്ള ഈ ഐപിഎല്ലില്‍ നമുക്കു കാണാം. മാച്ച് വിന്നറില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ ടീമിനു ബാധ്യതയായി മാറിയിരിക്കുകയാണ്. മുംബൈയ്ക്കായി എട്ടിന്നിങ്‌സുകളില്‍ നിന്നും 146 റണ്‍സെടുത്ത ഹാര്‍ദിക്കിനു വീഴ്ത്താനായത് നാലു വിക്കറ്റുകള്‍ മാത്രമാണ്,

തിലകിന്റെയും ഐപിഎല്ലിലെ പ്രകടനം നിരാശാജനകമാണെന്നു പറയാം. ഒമ്പതിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 193 റണ്‍സാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേടിയ അപരാജിത സെഞ്ച്വറി (101*) മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച എട്ടിന്നിങ്‌സുകളിലും അദ്ദേഹം വന്‍ പരാജയമാണ്.

ദുബെയിലേക്കു വന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി എട്ടിങ്‌സുകളില്‍ നിന്നും നേടാനായത് 150 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെട്ടിട്ടില്ല. ബൗളിങിലാവട്ടെ രണ്ടിന്നിങ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ ലഭിച്ചത് ഒരു വിക്കറ്റ് മാത്രം. കെകെആറിനായി വരുണ്‍ ഏഴിന്നിങ്‌സുകളില്‍ വീഴ്ത്തിയത് പത്തു വിക്കറ്റുകളുമാണ്.

Story first published: Monday, May 4, 2026, 19:20 [IST]
Other articles published on May 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+