Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: തുറുപ്പുചീട്ട് തിരിച്ചെത്തും!! ജയിച്ച ടീമിനെ മാറ്റാന്‍ സിഎസ്‌കെ; ഡിസിക്കെതിരേ ഈ 11

ഡല്‍ഹി: പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായി അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത അങ്കത്തിന് കച്ചമുറുക്കുന്നു. നാളെ (ചൊവ്വ) അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍.

എട്ടു പോയിന്റ് വീതമുള്ള സിഎസ്‌കെയും ഡിസിയും പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. മികച്ച നെറ്റ് റണ്‍റേറ്റാണ് സിഎസ്‌കെയെ മുന്നിലെത്തിച്ചിരിക്കുന്നത്.

ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ രണ്ടു ടീമുകള്‍ക്കും പ്ലേഓഫ് സാധ്യതയുള്ളൂ. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും സിഎസ്‌കെയും ഡിസിയും ഇനിയുള്ള മല്‍സരങ്ങളില്‍ ലക്ഷ്യമിടുന്നില്ല.

SANJU RUTURAJ

നേരത്തേ ചെപ്പോക്കില്‍ നടന്ന ആദ്യ പാദത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ (115*) അപരാജിത സെഞ്ച്വറിയിലേറി വിജയം കൊയ്യാന്‍ സിഎസ്‌കെയ്ക്കായിരുന്നു. ഇനി ഡല്‍ഹിയിലും ഇതാവര്‍ത്തിക്കുറച്ചാണ് സിഎസ്‌കെയെത്തുക.

അവസാനമായി കളിച്ച എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്യാന്‍ ചെന്നൈക്കായിരുന്നു. അന്നു ജയിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ഡിസിക്കെതിരേ സിഎസ്‌കെയിറങ്ങുക. സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഇലവനിലെ മാറ്റമെന്ത്?

മുംബൈ ഇന്ത്യന്‍സിനെ ആധികാരികമായി തകര്‍ത്തുവിട്ട അതേ ടീം കോമ്പിനേഷനെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സാധിക്കിക്കില്ല. ഇലവനില്‍ മാറ്റം വരുത്താന്‍ അവര്‍ നിര്‍ബന്ധിതരായി മാറിയിരിക്കുകയാണ്. വീണ്ടുമൊരു താരത്തിനേറ്റ പരിക്കാണ് സിഎസ്‌കെയ്ക്കു ക്ഷീണമായിരിക്കുന്നത്.

എംഐക്കെതിരേ ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷിനു ഇതേ കളിക്കിടെ പരിക്കുമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരിക്കുകയാണ്. ഘോഷിനു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇലവനിലെത്തുക വെസ്റ്റ ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നായിരിക്കും.

അവസരം ലഭിച്ചപ്പോള്‍ ഇംപാക്ടുണ്ടാക്കുന്ന പ്രകടനം നടത്തിയിട്ടും കഴിഞ്ഞ മല്‍സരത്തില്‍ തഴയപ്പെട്ടയാളാണ് അക്കീല്‍. അദ്ദേഹം തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നു. അക്കീലും നൂര്‍ അഹമ്മദും ചേര്‍ന്നുള്ള സ്പിന്‍ കോമ്പിനേഷന്‍ ഡിസിക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുകയും ചെയ്യും.

ഷോഷിനു പകരം അക്കീല്‍ തിരിച്ചെത്തുന്നത് മാത്രമായിരിക്കും സിഎസ്‌കെയുടെ ലൈനപ്പില്‍ വരാനിടയുള്ള ഏക മാറ്റം. മറ്റു അഴിച്ചുപണികളൊന്നെും ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഓപ്പണിങില്‍ പതിവുപോലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണുമുണ്ടാവും. രണ്ടു തുടര്‍ ഫിഫ്റ്റികളുടെ ആവേശത്തിലാണ് റുതുവെങ്കില്‍ കഴിഞ്ഞ രണ്ടു മാച്ചിലെയും നിരാശ മാറ്റാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

വണ്‍ഡൗണായി മൂന്നാം നമ്പറില്‍ അഗ്രസീവ് ബാറ്ററായ ഉര്‍വില്‍ പട്ടേലെത്തും. നാലാമനായി കാര്‍ത്തിക് ശര്‍മയായിരിക്കും കളിച്ചേക്കുക. കഴിഞ്ഞ കളിയിലെ അഗ്രസീവ് ഫിഫ്റ്റിയോടെ അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

അഞ്ചാമനായി സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിനെ കാണാം. സീസണില്‍ ഇനിയും വലിയ ഇംപാക്ടുണ്ടാക്കിയിട്ടില്ലെങ്കിലും അദ്ദേഹം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിഎസ്‌കെ.

AKEAL RUTURAJ

ആറാമനായി ശിവം ദുബെ കളിക്കും. ഈ സീസണിലെ മറ്റൊരു വന്‍ പരാജയമാണ് അദ്ദേഹം. ബാറ്റിങ്, ബൗളിങ്, ക്യാച്ചിങ് തുടങ്ങി എല്ലാത്തിലും സിഎസ്‌കെയുടെ തലവേദനയായി ദുബെ മാറിക്കഴിഞ്ഞു.

എങ്കിലും പകരം മികച്ച ഓപ്ഷനുകളില്ലെന്നതിനാല്‍ അദ്ദേഹത്തെ തഴയാനിടയില്ല. ഏഴാമനായി ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറുണ്ടാവും. എട്ടില്‍ അക്കീല്‍ ഹൊസെയ്‌നും ഒമ്പതില്‍ നൂര്‍ അഹമ്മദുമായിരിക്കും. അന്‍ഷുല്‍ കംബോജും മുകേഷ് ചൗധരിയുമായിരിക്കും (ഇംപാക്ട് പ്ലെയര്‍) ടീമിലെ പേസര്‍മാര്‍.

സിഎസ്‌കെയുടെ സാധ്യതാ 11

റുതുരാജ് ഗെയ്കാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍ ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്.

ഇംപാക്ട് പ്ലെയര്‍- മുകേഷ് ചൗധരി

Story first published: Monday, May 4, 2026, 12:21 [IST]
Other articles published on May 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+