Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എവിടെ ഹാര്‍ദിക്? നായകസ്ഥാനത്തു നിന്ന് തെറിച്ചോ, ഇതാണ് സത്യം

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡയുടെ അഭാവം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ടോസിന്റെ സമയത്ത് അദ്ദേഹത്തിനു പകരം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു കീഴില്‍ എംഐ കളിക്കാനിറങ്ങിയത്. നേരത്തേ കഴിഞ്ഞ മാസം പഞ്ചാബ് കിങ്‌സിനെതിരേയും സൂര്യക്കു ക്യാപ്റ്റനായി നറുക്കുവീണിരുന്നു.

HARDIK PANYDA

എല്‍എസ്ജിക്കെതിരായ ഇന്നത്തെ പോരാട്ടത്തില്‍ ഹാര്‍ദിക് ഇല്ലാതിരുന്നതോടെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതാണെന്നു അഭ്യൂഹങ്ങളും പരന്നു. യഥാര്‍ഥത്തില്‍ ഹാര്‍ദിക് എന്തുകൊണ്ടാണ് ഈ മല്‍സരത്തില്‍ ഇല്ലാതിരുന്നത്? ഇതിനു പിന്നിലെ കാരണമറിയാം.

സൂര്യ പറഞ്ഞതെന്ത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയിലെ ടോസിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിന്റെ കാരണത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സൂര്യകുമാര്‍ യാദവ് തുറന്നു പറഞ്ഞിരുന്നില്ല.

ഇന്നു രാത്രി ഹാര്‍ദിക് പാണ്ഡ്യക്കു നല്ല സുഖമില്ല, അതിനാല്‍ താന്‍ അേേദ്ദഹത്തിന്റെ റോളിലേക്കു വന്നതാണെന്നു മാത്രമായിരുന്നു സൂര്യയുടെ വാക്കുകള്‍. അതിനു ശേഷം ടീമില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതോടെയാണ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയെന്നും പകരം സൂര്യയെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയെന്നുമുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുംബൈ വളരെ മോശം സമയമത്തിലൂടെ കടന്നു പോവുതിനാല്‍ തന്നെ ഇതു സത്യമായിരിക്കുമെന്നും എല്ലാവരും ഉറപ്പിക്കുകയായിരുന്നു.

HARDIK PANYDA

ഹാര്‍ദിക്കിന് സംഭവിച്ചതെന്ത്?

ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തു നിന്നും മാറ്റിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തു വരികയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെപ്പോക്കില്‍ നടന്ന അവസാനത്തെ മല്‍സരത്തിനിടെ ഹാര്‍ദിക്കിനു പുറംവേദന അനുഭവപ്പെട്ടിരുന്നതായും ഈ കാരണത്താലാണ് പിന്‍മാറ്റമെന്നും മുംബൈ ക്യാപ് അറിയിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പുറംഭാഗത്തു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. മാത്രമല്ല പുറം ഭാഗത്തെ പരിക്ക് ഹാര്‍ദിക്കിനെ കരിയറിന്റെ പല ഘട്ടങ്ങളിലും അലട്ടുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബൗങിളില്‍ നിന്നും പൂര്‍ണമായും മാറിനിന്ന അദ്ദേഹം വെറുമൊരു ബാറ്ററായി കളിക്കുന്നതും കണ്ടിട്ടുള്ളതാണ്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, വില്‍ ജാക്ക്സ്, രാജ് ബവ, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, അല്ലാ ഗസന്‍ഫര്‍, രഘു ശര്‍മ്മ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മര്‍ക്രം, റിഷഭ് ഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരന്‍, അക്ഷത് രഘുവംശി ഹിമ്മത് സിംഗ്, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്.

Story first published: Monday, May 4, 2026, 20:51 [IST]
Other articles published on May 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+