Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെപ്പോക്കില്‍ 115*, ഡല്‍ഹിയില്‍ എത്ര? സഞ്ജുവിന്റെ സ്‌കോര്‍ പറഞ്ഞ് എഐ!! വൈറല്‍ പ്രവചനം

ഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചൊവ്വാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനൊരുങ്ങവെ എല്ലാ കണ്ണുകളും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലേക്കാണ്. കാരണം നേരത്തേ ചെപ്പോക്കിലെ ആദ്യ പാദത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ഹീറോയായത് അദ്ദേഹമാണ്.

അന്നു പുറത്താവാതെ സഞ്ജു അടിച്ചെടുത്തത് 115 റണ്‍സാണ്. 56 ബോളില്‍ 15 ഫോറും നാലു സിക്‌സറുമുള്‍പ്പെടെയാണിത്. സിഎസ്‌കെ 23 റണ്‍സിന്റെ വിജയം കൊയ്ത പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് മാച്ചും അദ്ദേഹം തന്നെ. സിഎസ്‌കെ ഇപ്പോള്‍ വീണ്ടും ഡിസിയുമായി ഏറ്റുമുട്ടാനിരിക്കവെ സഞ്ജു പ്രകടനം ആവര്‍ത്തിക്കുമോയെന്നതാണ് ആകാക്ഷയുയര്‍ത്തുന്ന ചോദ്യം.

SANJU SAMSON

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ സിഎഎസ്‌കെയ്ക്കായി സഞ്ജു എത്ര റണ്‍സായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നമുക്കു നോക്കാം.

എത്ര റണ്ണെടുക്കും?

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അവസാനം കളിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല. രണ്ടു കളിയിലും 11 റണ്‍സ് വീതമാണ് അദ്ദേഹത്തിനു നേടാനായത്. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരായിരുന്നു എതിരാളികള്‍.

എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അടുത്ത മാച്ചില്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. 40 മുതല്‍ 60 റണ്‍സ് വരെയാവും ഈ കളിയില്‍ മലയാളി താരത്തിന്റെ സ്‌കോര്‍. ഫിഫ്റ്റി പ്ലസ് സ്‌കോറോ, ഒരു അതിവേഗ ക്യാമിയോയോ കളിച്ച് അദ്ദേഹം ക്രീസ് വിട്ടേക്കും.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ സഞ്ജുവിന്റെ ഫേവറിറ്റ് എതിരാളികളില്‍ ഒന്നു കൂടിയാണ് ഡിസി. അവര്‍ക്കെതിരേ മുമ്പ് കളിച്ചപ്പോഴെല്ലാം അദ്ദേഹം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

20 മല്‍സരങ്ങളിലാണ് ഡിസിക്കെതിരേ സഞ്ജു ഇതിനകം കളിച്ചത്. 38 ശരാശരിയില്‍ 154 സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസണില്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ നേടിയ സെഞ്ച്വറിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.

ഇനി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്കു വന്നാല്‍ അവിടെ സഞ്ജു അത്ര മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലെന്നു കാണാം. 2024ല്‍ രാജസ്ഥാന്‍ റോയല്‍സിനായി നേടിയ 86 റണ്‍സാണ് അവിടെ അദ്ദേഹത്തിന്റ ഏറ്റവും മികച്ച പ്രകടനം. അതു മാറ്റിയാല്‍ കൂടുതലും ചെറിയ സ്‌കോറുകള്‍ക്കാണ് സഞ്ജു ഇവിടെ പുറത്തായത്.

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി ബാറ്റിങിനെ തുണയ്ക്കുന്നാണ്. നല്ല പേസും ബൗണ്‍സുമെല്ലാമുള്ള പിച്ച് സഞ്ജുവിനെപ്പോലെയൊരു അഗ്രസീവ് ബാറ്റര്‍ക്കു ഏറെ യോജിച്ചതുമാണ്.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

രാജസ്ഥാന്‍ റോയല്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങസിലേക്കു ചേക്കേറാനുള്ള സഞ്ജു സംസണിന്റെ തീരുമാനം പിഴച്ചില്ലെന്നു പറയാം. ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി അദ്ദേഹംം മാറിയിരിക്കുയാണ്.

സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് സഞഞ്ജുവാണ്. ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 45 ശരാശരിയില്‍ 315 റണ്‍സാണ് അദ്ദഹേത്തിന്റെ സമ്പാദ്യം. 167.55 സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു സെഞ്ച്വറികള്‍ തന്റെ പേരിലേക്കു സഞ്ജു ചേര്‍ത്തു കഴിഞ്ഞു.

സിഎസ്‌കെയിലെ കന്നി സെഞ്ച്വറി (115*) ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണെങ്കില്‍ രണ്ടാമത്തേത് മുംബൈ ഇന്ത്യന്‍സിനെതിരേയുമാണ്. വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

Story first published: Monday, May 4, 2026, 13:39 [IST]
Other articles published on May 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+