Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 10 ഓവറില്‍ 141, അടുത്ത 10ല്‍ വെറും 87!! കണ്ടു പഠിക്കൂ ഹാര്‍ദിക്!! ഇതാണ് ക്യാപ്റ്റന്‍സി

മുംബൈ: ഐപിഎല്ലിലെ ഡു ഒാര്‍ ഡൈ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു 229 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നല്‍കിയത്. പക്ഷെ യഥാര്‍ഥത്തില്‍ 250 പ്ലസ് ടോട്ടല്‍ ഉറപ്പായും പടുത്തുയര്‍ത്താന്‍ ലഖ്‌നൗവിനു സാധിക്കേണ്ടതായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സി അവരെ 228 റണ്‍സിലൊതുക്കുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മികവ് ഒരിക്കല്‍ക്കൂടി പുറത്തെടുക്കുകയായിരുന്നു. എല്‍എസ്ജിയെ കൂറ്റന്‍ സ്‌കോറില്‍ നിന്നും സൂര്യ എങ്ങനെയാണ് പിടിച്ചുകെട്ടിയതെന്നു നോക്കാം.

SURYA

ഇങ്ങനെ വേണം ക്യാപ്റ്റന്‍സി

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സ് ആദ്യത്തെ പത്തോവറില്‍ അതിഗംഭീരമായിട്ടാണ് ബാറ്റ് വീശിയത്. മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെയെല്ലാം അവര്‍ ശരിക്കും പഞ്ഞിക്കിട്ടു. ആക്രമണത്തിനു ചുക്കാന്‍ പിടിച്ചതാവട്ടെ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരനുമായിരുന്നു.

വണ്‍ഡൗണായി കളിച്ച പൂരന്‍ വെറും 21 ബോളില്‍ വാരിക്കൂട്ടിയത് 63 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറുകളും ഒരു ഫോറും ഇതിലുള്‍പ്പെടും. എന്നാല്‍ കോര്‍ബിന്‍ ബോഷ് എറിഞ്ഞ ഒമ്പതാം ഓവറില്‍ ആദ്യം പൂരനും പിറകെ മിച്ചെല്‍ മാര്‍ഷും (25 ബോളില്‍ 44) മടങ്ങിയതോടെ റണ്ണൊഴുക്കിനു ചെറിയൊരു ബ്രേക്ക് വന്നു.

എങ്കിലും ആദ്യ 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ എല്‍എസ്ജി മൂന്നു വിക്കറ്റിനു 141 റണ്‍സെന്ന കൂറ്റന്‍ ടോട്ടലില്‍ എത്തിയിരുന്നു. ഏഴു വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ തന്നെ 260-270 റണ്‍സെങ്കിലും എല്‍എസ്ജിക്കു വാംഖഡെയില്‍ സാധ്യമായിരുന്നു. എന്നാല്‍ പിന്നീട് സൂര്യയുടെ ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാണ് കണ്ടത്. വെറും 87 റണ്‍സ് മാത്രമേ അടുത്ത പത്തോവറില്‍ മുംബൈ വിട്ടുകൊടുത്തുള്ളൂ.

ബൗളര്‍മാരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്തും ഫീല്‍ഡര്‍ കൃത്യമായി വിന്യസിച്ചുമെല്ലാം എല്‍സ്ജിക്കു സൂര്യ മുക്കുകയറിട്ടു. ആദ്യ ഓവറില്‍ 20 റണ്‍സ് വാരിക്കോരി നല്‍കിയിട്ടും 11 ഓവറില്‍ വില്‍ ജാക്‌സിനു രണ്ടാം ഓവര്‍ നല്‍കാന്‍ അദ്ദേഹം ചങ്കൂറ്റം കാണിച്ചു. ഇതു ഫലം കാണുകയും ചെയ്തു. എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്തിനെ (15) ജാക്‌സ് മടക്കുകയായിരുന്നു.

MUMBAI INDIANS

അടുത്ത അഞ്ചോവറില്‍ വെറും 34 റണ്‍സ് മാത്രമാണ് മുബൈ ബൗളര്‍മാര്‍ നല്‍കിയത്. രണ്ടു വിക്കറ്റകളും ഇതിനിടെ വീഴ്ത്തുകയും ചെയ്തു. ഒരു ബൗളര്‍ക്കു പോലും തുടര്‍ച്ചയായ രണ്ടോവര്‍ നല്‍കാതെ തന്റെ ബൗളിങ് നിരയെ വളരെ തന്ത്രപരമായി സൂര്യ റൊട്ടേറ്റ് ചെയ്തു കൊണ്ടേയിരുന്നു. 16, 17 ഓവറുകൡലായി 21 റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അതിനു ശേഷം എല്‍എസ്ജിയെ സൂര്യ വീണ്ടും പൂട്ടി.

രണ്ടോവറില്‍ 20 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത കോര്‍ബിന്‍ ബോഷുണ്ടായിട്ടും അദ്ദേഹത്തെ വിളിക്കാതെ 18ാം ഓവര്‍ ദീപക് ചാഹറിനു നല്‍കാന്‍ സൂര്യ ധൈര്യം കാണിച്ചു. നേരത്തേ രണ്ടോവറില്‍ വിക്കറ്റില്ലാതെ 28 റണ്‍സ് വഴങ്ങിയ താരമാണ് ചാഹര്‍. പക്ഷെ രണ്ടാം വരവില്‍ അദ്ദേഹം ആളാകെ മാറി. തന്റെ അടുത്ത രണ്ടോവറില്‍ 15 റണ്‍സ് മാത്രമേ ചഹര്‍ വഴങ്ങിയുള്ളൂ.

ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാക്കുകയായിരുന്നു. ഇവിടെയാണ് സൂര്യയുടെ ക്യാപ്റ്റന്‍സിക്കു ശരിക്കും കൈയടിക്കേണ്ടത്. ബോഷിനു പകരം ചഹറിനെ വച്ചുള്ള അദ്ദേഹത്തിന്റെ ചൂതാട്ടം ഫലം കാണുക തന്നെ ചെയ്തു. ഇതിനിടെ ഒരോവര്‍ (19ാം ഓവര്‍) ജസ്പ്രീത് ബറയും എറിഞ്ഞിരുന്നു. നല്‍കിയത് ഏഴു റണ്‍സ് മാത്രം.

Story first published: Monday, May 4, 2026, 22:43 [IST]
Other articles published on May 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+