Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 6 കളിയില്‍ 65!! വന്‍ ഫ്‌ളോപ്പായി വദേര, പകരം വിഷ്ണുവിനെ ഇറക്കാത്തതെന്ത്? കടുത്ത അവഗണന

ഐപിഎല്ലില്‍ തുടര്‍ ജയങ്ങളുടെ ആലസ്യത്തില്‍ നിന്നും തുടര്‍ പരാജയങ്ങളുടെ ഷോക്കിലേക്കു വേണിരിക്കുകയാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ്. ഒരു തോല്‍വി പോലുമില്ലാതെ 100 ശതമാനം വിജയ റെക്കോര്‍ഡുമായി കുതിച്ച അവര്‍ക്കു അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായില്ല.

രാജസ്ഥാന്‍ റോയല്‍സായിരുന്നു പഞ്ചാബിന്റെ വിജയക്കുതിപ്പിനു ബ്രേക്കിട്ടത്. അതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സും അവരെ മലര്‍ത്തിയടിച്ചു. പ്ലേഓഫ് യോഗ്യത തൊട്ടരികിലാണെങ്കിലും ഈ തോല്‍വികള്‍ തീര്‍ച്ചയായും പഞ്ചാബിനെ ഉലച്ചിട്ടുണ്ടാവും.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നു കാണാം. കഴിഞ്ഞ രണ്ടു മല്‍സരങ്ങൡലെയും തോല്‍വികള്‍ ഇതുതന്നെയാണ് അടിവരയിടുന്നത്.

NEHAL WADHERA

മധ്യനിരയും ലോവര്‍ഓര്‍ഡറുമെല്ലാം ബാറ്റിങില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയാല്‍ മാത്രമേ പഞ്ചാബിനു കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ സാധിക്കുകയുളളൂ. അവുരുടെ മധ്യനിര ബാറ്റിങിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായിി മാറിയിരിക്കുകയാണ് ഇടംകൈയന്‍ ബാറ്ററും യുവതാരവുമായ നെഹാല്‍ വദേര.

ബാറ്റിങില്‍ യാതൊരു ഇംപാക്ടമുണ്ടാക്കാന്‍ കഴിയാതിരുന്നിട്ടും പഞ്ചാബുകാരന്‍ കൂടിയായ താരത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കുകയാണ്. വെടിക്കെട്ട് ബാറ്ററും മലയാളി താരവുമായ വിഷ്ണു വിനോദ് ടീമിലുണ്ടായിട്ടും ഒരു അവസരം പോലും നല്‍കാന്‍ പഞ്ചാബ് ഇനിയും തയ്യാറായിട്ടുമില്ല.

ദയനീയം വദേര

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ ആദ്യം മുംബൈ ഇന്ത്യന്‍സിനൊപ്പവും അതിനു ശേഷം ഹോം ടീമായ പഞ്ചാബ് കിങ്‌സിനു വേണ്ടിയും പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് നെഹാല്‍ വദേര. പക്ഷെ ഈ സീസണില്‍ അദ്ദേഹം അമ്പെ പരാജയമാണ്.

ഇത്തവണ പഞ്ചാബിനായി എട്ടു മല്‍സരങ്ങൡ വദേര കളിച്ചു കഴിഞ്ഞു. ഇതില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് ആറിന്നിങ്‌സുകളുമാണ്. ഇവയില്‍ വെറും 57 ബോളുകള്‍ നേരിട്ട താരത്തിനു നേടാനായത് കേവലം 65 റണ്‍സ് മാത്രം. 10.83 എന്ന ദയനീയ ശരാശരിയില്‍ 114.03 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 25 റണ്‍സുമാണ്.

വിഷ്ണുവിനെ തഴയുന്നതെന്ത്?

നെഹാല്‍ വദേരയുടെ നിലവിലെ ദയനീയ ഫോം പരിഗണിക്കുമ്പോള്‍ പഞ്ചാബ് കിങ്‌സിനു തീര്‍ച്ചയായും പകരം പരീക്ഷിക്കാവുന്നയാളാണ് വിഷ്ണു വിനോദ്. ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടിയുള്ള വിണ്ഷുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് ഏറെ കൈയടി നേടിയിരുന്നു. വെറും 82 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 162 റണ്‍സാണ്. പുതുച്ചേരിക്കെതിരേയായിരുന്നു ഇത്.

VISHNU VINOD

അതിനു മുമ്പ് കെസിഎല്ലിലും വിഷ്ണു മിന്നിച്ചു. 199.3 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 301 റണ്‍സാണ്. കരിയര്‍ ബെസ്റ്റ് ഫോമിലായിട്ടും വിഷ്ണുവിന് ഒരവസരം പോലും നല്‍കാന്‍ പഞ്ചാബ് തയ്യാറാവുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം.

വദേരയെ കൂടുതലായി പിന്തുണയ്ക്കുന്നിനു ചില കാരണങ്ങളുമുണ്ടായിരിക്കാം. ആദ്യത്തേത് ഇടംകൈയന്‍ ബാറ്ററെന്ന ആനുകൂല്യമാണ്. പഞ്ചാബ് നിരയില്‍ കൂടുതലും വലംകൈയന്‍മാരായതിനാല്‍ വദേരയുടെ സാന്നിധ്യം ബാറ്റിങ് ലൈനപ്പിന് വൈവിധ്യം കൊണ്ടുവരികയും ചെയ്യും.

ഐപിഎല്ലില്‍ ഇതിനകം മികവ് തെളിയിച്ച താരമാണ് വദേരയെന്നതാവാം രണ്ടാമത്തെ കാരണം. കഴിഞ്ഞ സീസംണില്‍ പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 145.18 സ്‌ട്രൈക്ക് റേറ്റോടെ 369 റണ്‍സാണ് വദേര അടിച്ചെടുത്തത്. ഈ കാരണത്താലാണ് ഇത്തവണ മോശം ഫോമിലായിട്ടും ടീം മാനേജ്‌മെന്റ് പിന്തുണ തുടരുന്നതെന്നു കാണാം.

കോച്ച് റിക്കി പോണ്ടിങിന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഉറച്ച പിന്തുണ വദേരയ്ക്കുണ്ട്. ടീം കോമ്പിനേഷനില്‍ നിരന്തരം അഴിച്ചുപണി നടത്താന്‍ ഇഷ്ടപ്പെടാത്തയാളാണ് പോണ്ടിങ്. ശ്രേയസാവട്ടെ വദേരയെ പരസ്യമായി പിന്തുണച്ചും സംസാരിച്ചിരുന്നു. യാതാരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കൂയെന്നായിരുന്നു താരത്തിനു അദ്ദേഹം നല്‍കിയ ഉപദേശം.

Story first published: Monday, May 4, 2026, 15:26 [IST]
Other articles published on May 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+