
വലിയ താരനിരയുമായെത്തിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും സെമി പോലും കണ്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടുമാണ് തോറ്റത്. ടി20 സ്‌പെഷ്യലിസ്റ്റുകളുടെ നീണ്ട നിരയുമായെത്തിയ വെസ്റ്റ് ഇന്‍ഡീസ് നിലംതൊട്ടില്ല. തൊട്ടതെല്ലാം കീറോണ്‍ പൊള്ളാര്‍ഡിനും സംഘത്തിനും പിഴച്ചു.
സെമിയിലും ഫേവറേറ്റുകളായ രണ്ട് ടീമുകളുടെ വീഴ്ചയാണ് കണ്ടത്. പാകിസ്താന്‍ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ അഞ്ച് മത്സരവും ജയിച്ചെങ്കിലും സെമിയില്‍ ഓസ്‌ട്രേലിയയോടെയാണ് തോറ്റത്. അതേ സമയം ന്യൂസീലന്‍ഡിനോട് തോറ്റാണ് കരുത്തരായ ഇംഗ്ലണ്ട് പുറത്തായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ടോസിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഭൂരിപക്ഷം മത്സരങ്ങളും ജയിച്ചതെന്ന് പറയാം.

മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് രണ്ടാമത് പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ടോസ് മത്സരഫലം തീരുമാനിക്കുന്ന അവസ്ഥയായിരുന്നു ടൂര്‍ണമെന്റിലുടെനീളം ഉണ്ടായിരുന്നത്. ഇനി അടുത്ത ടി20 ലോകകപ്പ് 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് നടക്കാനുള്ളത്. 2021 ടി20 ലോകകപ്പിന് അവസാനമാവുമ്പോള്‍ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ക്യാപ്റ്റനായ പ്ലേയിങ് 11ല്‍ ഇന്ത്യക്കാരാരുമില്ല. ഐസിസിയുടെ പ്ലേയിങ് 11 വിശദമായി പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍-ജോസ് ബട്‌ലര്‍
ടീമിന്റെ ഓപ്പണര്‍മാര്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുമാണ്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നെങ്കിലും ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്. വലം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ 48.16 ശരാശരിയില്‍ 289 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ രാജകീയ തിരിച്ചുവരവ് തന്നെയാണ് വാര്‍ണര്‍ നടത്തിയിരിക്കുന്നത്.
Also Read: T20 World Cup: ബാറ്റിങിലും ബൗളിങിലും ഏഷ്യക്ക് 'ഒന്നാംറാങ്ക്'- കൂടുതല്‍ റണ്‍സ്, വിക്കറ്റ് എല്ലാമറിയാം

ജോസ് ബട്‌ലറും ഇത്തവണ മോശമാക്കിയില്ല. ഓപ്പണിങ്ങില്‍ കസറിയ ബട്‌ലര്‍ 89.66 ശരാശരിയില്‍ 269 റണ്‍സാണ് നേടിയത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ അഞ്ച് പുറത്താക്കലും നടത്തി. വെടിക്കെട്ട് ബാറ്റിങ് പ്രകടനം ബട്‌ലര്‍ നടത്തിയെങ്കിലും ഇംഗ്ലണ്ടിന് ഫൈനലില്‍ കടക്കാനായില്ല. സെമിയില്‍ ന്യൂസീലന്‍ഡിനോടാണ് ഇംഗ്ലണ്ട് തോറ്റത്.
Also Read: T20 World cup: പാക് ടീമിനെ 'അടിച്ച് പുറത്താക്കിയ' വേഡ് എന്തുകൊണ്ട് ഐപിഎല്ലിലില്ല? ഹോഗ് പറയുന്നു

ബാബര്‍ ആസം,ചരിത് അസലന്‍ക,എയ്ഡന്‍ മാര്‍ക്രം
മൂന്നാം നമ്പറില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്. പ്ലേയിങ് 11ന്റെ നായകനും ബാബറാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനായും തിളങ്ങാന്‍ അദ്ദേഹത്തിനായി. പാകിസ്താനെ ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ജയിപ്പിച്ചു. ഇതില്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ നേടുന്ന ആദ്യ ജയവും ഉള്‍പ്പെടും. 60.60 ശരാശരിയില്‍ 303 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. ഓപ്പണിങ്ങിലാണ് അദ്ദേഹം കളിച്ച് മികവ് കാട്ടിയത്..
Also Read: T20 World Cup 2021: 'എന്നെക്കാളും നിരാശനായി ഇപ്പോള്‍ മറ്റാരുമില്ല, ആരാധകര്‍ ക്ഷമിക്കണം'- ഹസന്‍ അലി

ശ്രീലങ്ക തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ചരിത് അസലന്‍ക കൈയടി നേടുന്ന പ്രകടനമാണ് നടത്തിയത്. 46.20 ശരാശരിയില്‍ 231 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ശ്രീലങ്കയുടെ ഭാവി താരങ്ങളിലൊരാളായി അസലന്‍കയെ വിശേഷിപ്പിക്കാം. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ശ്രീലങ്ക പ്രധാന എതിരാളികള്‍ക്കെതിരെയെല്ലാം തോല്‍വി ഏറ്റുവാങ്ങി.
Also Read: ഏകദിന ടീമും രോഹിത്തിലേക്ക്, കോലി ടെസ്റ്റിലേക്ക് ഒതുങ്ങും!- ദ്രാവിഡ് ഓക്കെ പറയണം

അഞ്ചാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനാണ് അവസരം. 54 ശരാശരിയില്‍ 162 റണ്‍സാണ് അദ്ദേഹം നേടിയത്. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്ക അഞ്ചില്‍ നാല് മത്സരവും ജയിച്ചു. ഇംഗ്ലണ്ടിനെയടക്കം തോല്‍പ്പിച്ചെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി കാണാതെ പുറത്താവുകയായിരുന്നു.

മോയിന്‍ അലി,വനിന്‍ഡു ഹസരങ്ക,ആദം സാംബ
ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലിയാണ് ആറാം നമ്പറില്‍. ബാറ്റുകൊണ്ടാണ് മോയിന്‍ കൂടുതല്‍ തിളങ്ങിയത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന മോയിന്‍ 131.42 സ്‌ട്രൈക്കറേറ്റില്‍ 92 റണ്‍സാണ് നേടിയത്. ഏഴ് വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം നടത്തിയ വെടിക്കെട്ട് പ്രകടനം ടി20 ലോകകപ്പിലും അലിയെ തുണച്ചു.
Also Read: T20 World Cup 2021: ഓസ്‌ട്രേലിയ X ന്യൂസീലന്‍ഡ്, കാത്തിരുന്ന് കാണേണ്ട മൂന്ന് താരപോരാട്ടങ്ങള്‍

ഏഴാം നമ്പറില്‍ ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണ്. ഹാട്രിക്കടക്കം 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. ശ്രീലങ്കന്‍ ടീം കാര്യമായ വെല്ലുവിളിയൊന്നും എതിരാളികള്‍ക്ക് ഉയര്‍ത്തിയില്ലെങ്കിലും ഹസരങ്കയുടെ സ്പിന്‍ ബൗളിങ് എതിരാളികളെ വട്ടം കറക്കി. ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്തായിരുന്നു ഹസരങ്ക.
Also Read: T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം

ഓസ്‌ട്രേലിയയുടെ ആദം സാംബയാണ് എട്ടാമന്‍. 13 വിക്കറ്റാണ് സാംബ ടൂര്‍ണമെന്റില്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തില്‍ സാംബയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും സാംബ നടത്തി. ടൂര്‍ണമെന്റിലെ താരമായി പരിഗണിക്കപ്പെട്ട താരങ്ങളിലൊരാളാണ് ആദം സാംബ.
Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദ-ദ്രാവിഡ്-ലക്ഷ്മണ്‍ 'ഭരണം', ദ്രാവിഡിന്റെ കസേര ലക്ഷ്മണിന് തന്നെ

ജോഷ് ഹെയ് സല്‍വുഡ്,ട്രന്റ് ബോള്‍ട്ട്,ആന്റിച്ച് നോക്കിയേ
ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഒമ്പതാമന്‍. ഫൈനലില്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹം ആകെ 11 വിക്കറ്റാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. ഓസീസ് ടി20 നിരയില്‍ അഏത്ര സജീവമല്ലായിരുന്നു ഹെയ്‌സല്‍വുഡ്. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്‌കൊപ്പം തിളങ്ങിയത് അദ്ദേഹത്തെ തുണച്ചു.
Also Read: IND vs NZ: ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ ഇനിയൊരു മടങ്ങിവരവില്ല

10ാം നമ്പറില്‍ കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ട്രന്റ് ബോള്‍ട്ട് 13 വിക്കറ്റുകളാണ് നേടിയത്. ഫൈനലില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനും ബോള്‍ട്ടിനായി. എന്നാല്‍ കിരീടത്തിലേക്ക് ടീമിനെയെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

ഐപിഎല്ലിലെ മിന്നും ഫോം ടി20 ലോകകപ്പിലും തുടര്‍ന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ആന്‍ റിച്ച് നോക്കിയേ. ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. കഗിസോ റബാദ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും നോക്കിയേ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. 12ാമനായി ഷഹീന്‍ അഫ്രീദിയാണ് ടീമിലുള്ളത്. ഏഴ് വിക്കറ്റുകളാണ് പാകിസ്താന്‍ ഇടം കൈയന്‍ പേസര്‍ വീഴ്ത്തിയത്. ഇന്ത്യക്കെതിരായ മൂന്ന് വിക്കറ്റ് പ്രകടനമാണ് മികച്ച പ്രകടനം.


Click it and Unblock the Notifications