
എന്നാല്‍ ഒരോവറും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ ജയിച്ചു. ഡെത്ത് ഓവറിലെ മോശം ബൗളിങ്ങാണ് പാകിസ്താന് തിരിച്ചടിയായത്. നിര്‍ണ്ണായക സമയത്ത് ഹസന്‍ അലി മാത്യു വേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതും പാകിസ്താന് തിരിച്ചടിയായി. ടീമിന്റെ പുറത്താകലില്‍ കടുത്ത നിരാശയരായ ആരാധകര്‍ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്.

നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുക്കുകയും ഒരു വിക്കറ്റ് പോലും നേടാതിരിക്കുകയും നിര്‍ണ്ണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്ത ഹസന്‍ അലിക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. ഹസന്‍ അലി ഇന്ത്യക്കാരിയായ ഭാര്യക്ക് വേണ്ടി ഒത്തുകളിച്ചുവെന്നും ഭാര്യയെ വധിക്കണമെന്നുമടക്കം വ്യക്തിപരമായ പല അധിക്ഷേപങ്ങള്‍ക്കും അദ്ദേഹം ഇരയായി. ടീമിലെ സഹതാരങ്ങള്‍ ഹസന് പിന്തുണ അറിയിച്ചെങ്കിലും ആരാധകര്‍ അധിക്ഷേപം തുടര്‍ന്നു.
Also Read: T20 World Cup 2021: അടുത്ത ലോകകപ്പില്‍ ഈ ടീം പോരാ, മൂന്ന് മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര

ഇപ്പോഴിതാ തന്റെ നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് ഹസന്‍ അലി. എന്നെക്കാളും നിരാശനായി ഇപ്പോള്‍ മറ്റാരുമില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് ഹസന്‍ അലി പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.'എന്റെ പ്രകടനത്തില്‍ നിങ്ങളെല്ലാവരും നിരാശരാണെന്ന് അറിയാം. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എനിക്കായില്ല. എന്നാല്‍ എന്നെക്കാള്‍ നിരാശനായി മറ്റാരുമില്ലെന്ന് പറയാം.എന്നിലുള്ള നിങ്ങളുടെ പ്രതീക്ഷ കൈവിടരുത്. കഴിയുന്നത്ര പാകിസ്താന്‍ ക്രിക്കറ്റിനെ സേവിക്കണമെന്നുണ്ട്. അതിനാല്‍ വീണ്ടും കഠിനാധ്വാനത്തിലേക്ക് തിരിച്ചുപോകും.ഇത് എന്നെ കൂടുതല്‍ ശക്തനാക്കുന്നു.ദൈവത്തിന് സ്തുതി. നിങ്ങളുടെ സന്ദേശങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥകള്‍ക്കും നന്ദി'-ഹസന്‍ അലി കുറിച്ചു.
Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

ടൂര്‍ണമെന്റിന് മുമ്പ് വലിയ വാക് പോരാട്ടം നടത്തിയെത്തിയ ഹസന്‍ അലിക്ക് അപ്രതീക്ഷിതമായാണ് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കെതിരേയടക്കം ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഹസന്‍ അലിക്ക് സാധിച്ചിരുന്നു. 9 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്. ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനുള്ള അവസരവും ലഭിച്ചില്ല.
Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

സെമിയില്‍ മിഡ് വിക്കറ്റിലേക്കുയര്‍ന്ന മാത്യു വേഡിന്റെ ക്യാച്ച് എടുക്കുക പ്രയാസം തന്നെയായിരുന്നു. ഓടിയെടുക്കേണ്ട ക്യാച്ചിനായുള്ള ശ്രമത്തില്‍ പ്രതീക്ഷച്ചതിലും വേഗം ഹസന്റെ ഓട്ടത്തിനുണ്ടായിരുന്നു. ഇതോടെ പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. തുടര്‍ന്നുള്ള മൂന്ന് പന്തും മാത്യു വേഡ് സിക്‌സര്‍ പറത്തിയാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. മത്സരശേഷം ഹസന്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത് മത്സരത്തില്‍ നിര്‍ണ്ണായകമായെന്ന് ടീമിന്റെ നായകനായ ബാബര്‍ ആസമും പറഞ്ഞിരുന്നു.
Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

എന്നാല്‍ ഹസന്‍ അലിക്കെതിരേ വ്യക്തിപരമായ അധിക്ഷേപം ഉണ്ടായതോടെ ടീമെന്ന നിലയില്‍ എല്ലാവരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. മുന്‍ പാക് താരം വസീം അക്രമവും ഇന്‍സമാം ഉല്‍ ഹഖുമെല്ലാം ആരാധകരോട് വിമര്‍ശിക്കരുതെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോല്‍വിയെ ഉള്‍ക്കൊണ്ടുകൊണ്ട് ടീമിനെ അഭിനന്ദിക്കണമെന്നാണ് മുന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം പറഞ്ഞത്. എന്തായാലും ഹസന്‍ അലിക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാവില്ല. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. പാകിസ്താന്‍ നിരയില്‍ ഹസന്‍ അലിക്ക് ഇനിയും അവസരം നല്‍കുമെന്ന് കരുതാനാവില്ല. ബാബര്‍ ആസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് പാകിസ്താനുവേണ്ടി ഗംഭീര പ്രകടനമാണ് നടത്തിയത്.


Click it and Unblock the Notifications











