For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വാഴ്ത്തപ്പെടുന്നില്ല, പക്ഷെ സൂപ്പര്‍ ഹീറോകള്‍, ലേലത്തില്‍ ഈ എട്ട് പേരും കോടികള്‍ നേടിയേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതുവരെയുള്ളതില്‍ നിന്ന് വലിയ മാറ്റങ്ങളാണ് അടുത്ത സീസണില്‍ ഐപിഎല്ലില്‍ കാണാന്‍ പോകുന്നത്. ഇതുവരെ എട്ട് ടീമായിരുന്നുവെങ്കില്‍ അടുത്ത സീസണില്‍ 10 ടീമുകളുമായാണ് ടൂര്‍ണമെന്റ് നടക്കാന്‍ പോകുന്നത്. അഹമ്മദാബാദ്,ലഖ്‌നൗ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകളാണ് പുതിയതായി എത്തുന്നത്.

1

മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ വീതമാണ് നിലവിലെ എട്ട് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. പുതിയ രണ്ട് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ നേരത്തെ സ്വന്തമാക്കാനും അവസരമുണ്ട്. മെഗാ താരലേലമായതിനാല്‍ ടീമുകളില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നുറപ്പ്. പുതിയ പല താരങ്ങള്‍ക്കും ഐപിഎല്ലിലേക്ക് ഉയര്‍ന്നുവരാനും അവസരം ഉണ്ടാവും. ഐപിഎല്ലില്‍ കളിക്കാത്ത പല വിദേശ താരങ്ങളും ഇത്തവണ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നു.

ടീമുകളുടെ ലേലത്തുകയും ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇത്തവണ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല സൂപ്പര്‍ താരങ്ങളും കൂടുമാറാന്‍ തയ്യാറായി ഇരിക്കുന്നുണ്ട്. എന്നാല്‍ മെഗാ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള ചില വാഴ്ത്തപ്പെടാത്ത താരങ്ങളുണ്ട്. അത്തരത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

ഷെല്‍ഡോന്‍ ജാക്‌സന്‍

ഷെല്‍ഡോന്‍ ജാക്‌സന്‍

ഏറെ നാളുകളായി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഷെല്‍ഡോന്‍ ജാക്‌സന്റേത്. എന്നാല്‍ ഇതുവരെ ദേശീയ ടീമിലേക്ക് താരത്തിന് വിളിയെത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ട് കൈയടി നേടുകയാണ് ഷെല്‍ഡോന്‍ ജാക്‌സന്‍. ഐപിഎല്ലില്‍ കെകെആറിനൊപ്പം ഇടം പിടിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടീമിനായി മികച്ച സ്‌കോര്‍ നേടാന്‍ താരത്തിനായി. യുവതാരങ്ങളെ പരിഗണിക്കുന്ന ടീമുകള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യുന്ന താരമാണ് ജാക്‌സന്‍. ലേലത്തില്‍ വലിയ പ്രതിഫലം തന്നെ താരത്തിന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Also Read: IND vs NZ: ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, മികച്ച പ്ലേയിങ് 11ല്‍ ആര്‍ക്കൊക്കെ സ്ഥാനം? പരിശോധിക്കാം

എയ്ഡന്‍ മാര്‍ക്രം

എയ്ഡന്‍ മാര്‍ക്രം

ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തിന് ഐപിഎല്ലില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ച താരം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയ്ക്കായി അദ്ദേഹം തിളങ്ങി. വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ എയ്ഡന്‍ മാര്‍ക്രത്തിനാവും. 20 ടി20യില്‍ നിന്ന് 147 സ്‌ട്രൈക്കറേറ്റില്‍ 588 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ആംഗര്‍ റോളില്‍ കളിക്കാന്‍ മിടുക്കനായ മാര്‍ക്രത്തിന് വലിയ പ്രതിഫലം തന്നെ മെഗാ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ജിതീഷ് ശര്‍മ

ജിതീഷ് ശര്‍മ

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജിതീഷ് ശര്‍മ. 51 ടി20യില്‍ നിന്ന് 1289 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 2016ല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇടം പിടിച്ചെങ്കിലും ഒരു മത്സരത്തില്‍പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 139.95 സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം. ഒരു തവണ സെഞ്ച്വറിയും നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 174 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അധികം ആളുകള്‍ക്കും അറിയാത്ത താരമാണെങ്കിലും ഇത്തവണത്തെ ലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരമാണ് ജിതീഷ് ശര്‍മ.

Also Read: T20 World Cup 2021: 'തോല്‍വി അംഗീകരിച്ചുകൊണ്ട് അഭിനന്ദിക്കുക, അനാവശ്യ വിമര്‍ശനം വേണ്ട'- ഇന്‍സമാം

തന്‍മെയ് അഗര്‍വാള്‍

തന്‍മെയ് അഗര്‍വാള്‍

ഹൈദരാബാദുകാരനായ ഓപ്പണറാണ് തന്‍മെയ് അഗര്‍വാള്‍. 50 ടി20യില്‍ നിന്ന് 1477 റണ്‍സാണ് തന്‍മെയ് നേടിയിട്ടുള്ളത്. 130ന് മുകളിലാണ് സ്‌ട്രൈക്കറേറ്റ്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 151 സ്‌ട്രൈക്കറേറ്റിലാണ് യുവതാരത്തിന്റെ പ്രകടനം. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 31 ഫോറും 11 സിക്‌സും താരം നേടിക്കഴിഞ്ഞു. യുവ ഓപ്പണര്‍മാരെ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് പരിഗണിക്കാവുന്ന താരമാണ് തന്‍മെയ്.

റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ ഹീറോയായി മാറിയ താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. അഞ്ച് മത്സരത്തില്‍ നിന്ന് 177 റണ്‍സാണ് താരം നേടിയത്. നിര്‍ഭാഗ്യംകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് സെമി കളിക്കാനായില്ലെങ്കിലും റാസിയുടെ പ്രകടനം കൈയടി നേടി. ഇംഗ്ലണ്ടിനെതിരേ 94 റണ്‍സ് നേടിയ അദ്ദേഹം പാകിസ്താനെതിരായ പരിശീലന മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു. നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും മികവുള്ള റാസിക്കായി ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്.

Also Read: T20 World Cup 2021: ഫൈനല്‍ നാളെ, ആരടിക്കും കപ്പ്? ഓസീസ് X ന്യൂസീലന്‍ഡ്, സമയം, വേദി എല്ലാമറിയാം

ആദം സാംബ

ആദം സാംബ

സ്പിന്നറെ അന്വേഷിക്കുന്ന ടീമുകള്‍ ആദം സാബക്കായി കോടികള്‍ മുടക്കാന്‍ തയ്യാറായേക്കും. ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്,ആര്‍സിബി ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള സാംബ ടി20 ലോകകപ്പില്‍ മിന്നും ഫോമിലാണ്. ഓസീസിനൊപ്പം ആറ് മത്സരത്തില്‍ നിന്ന് 12 വിക്കറ്റ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 5.73 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇക്കോണമി 7.74.

അക്ഷയ് കര്‍ണിവര്‍

അക്ഷയ് കര്‍ണിവര്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരമാണ് അക്ഷയ് കാര്‍ണിവര്‍. ഒരു ടി20 മത്സരത്തില്‍ നാല് മെയ്ഡന്‍ ഓവര്‍ എറിഞ്ഞ് റെക്കോഡിട്ട താരമാണ് അദ്ദേഹം. വിദര്‍ഭ താരമായ അക്ഷയ് 44 മത്സരത്തില്‍ നിന്ന് 43 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്. അതിനാല്‍ യുവ സ്പിന്നറെന്ന നിലയില്‍ അക്ഷയ്ക്ക് ലേലത്തില്‍ വലിയ പ്രാധാന്യം ലഭിച്ചേക്കും.

Also Read: വിരാട് കോലി ഏകദിന, ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞേക്കും, അവന്റെ ലക്ഷ്യം മറ്റൊന്ന്- രവി ശാസ്ത്രി

ഡാരില്‍ മിച്ചല്‍

ഡാരില്‍ മിച്ചല്‍

ഇത്തവണ ന്യൂസീലന്‍ഡിന്റെ ലോകകപ്പ് ഹീറോയാണ് ഡാരില്‍ മിച്ചല്‍. ഓപ്പണറായി മിന്നിയ മിച്ചലാണ് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിച്ചത്. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കനായ മിച്ചല്‍ ക്ലാസിക് ശൈലിയുള്ള താരം കൂടിയാണ്. മെഗാ ലേലത്തില്‍ സിഎസ്‌കെ അടക്കം പല വമ്പന്മാരും മിച്ചലിനായി രംഗത്തെത്തിയേക്കും. മീഡിയം പേസ് പന്തെറിയാനും കഴിവുള്ള താരമാണ് അദ്ദേഹം.

Story first published: Sunday, November 14, 2021, 12:46 [IST]
Other articles published on Nov 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+