വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബാറ്റിങിലും ബൗളിങിലും ഏഷ്യക്ക് 'ഒന്നാംറാങ്ക്'- കൂടുതല്‍ റണ്‍സ്, വിക്കറ്റ് എല്ലാമറിയാം

ബാബര്‍ ആസവും ഹസരംഗയുമാണ് തലപ്പത്ത്

ഐസിസിയുടെ ടി20 ലോകകപ്പിനു തിരശീല വീണപ്പോള്‍ ബാറ്റിങിലും ബൗളിങിലും ഏഷ്യയുടെ ആധിപത്യമാണ് കാണാന്‍ കഴിയുക. കൂടുതല്‍ റണ്‍സും വിക്കറ്റുമെടുത്തിട്ടുള്ള താരങ്ങളെയെടുത്താല്‍ ഏഷ്യയില്‍ നിന്നുള്ളവരാണ് തലപ്പത്തു നില്‍ക്കുന്നത്. നിരവധി മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കു നാലാഴ്ചയോളം നീണ്ടുനിന്ന ടൂര്‍ണമെന്റ് സാക്ഷിയായി. അക്കൂട്ടത്തില്‍ തടുത്തു പറയേണ്ടത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനങ്ങളാണ്. ബൗളിങില്‍ ശ്രീലങ്കയുടെ പുതിയ സ്പിന്‍ സെന്‍സേഷനും ലോക ഒന്നാംനമ്പറുമായ വനിന്ദു ഹസരംഗ, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരുടെ ബൗളിങും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 റണ്‍വേട്ടക്കാര്‍

റണ്‍വേട്ടക്കാര്‍

കന്നി ടി20 ലോകകപ്പ് കളിച്ച ബാബറാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. ആറു മല്‍സരങ്ങളില്‍ നിന്നും 60.60 ശരാശരിയില്‍ 303 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 70 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനം ബാബറിനെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തിച്ചിരുന്നു.
റണ്‍വേട്ടയില്‍ ബാബറിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. ഫൈനലിലെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് അദ്ദേഹത്തെ രണ്ടാമതെത്തിച്ചത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 48.16 ശരാശരിയ.ില്‍ 289 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികളടക്കമാണിത്. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്നാംസ്ഥാനത്ത് പാക് ഓപ്പണറും വി്ക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ്. ആറു കളികളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 70.25 ശരാശരിയില്‍ 281 റണ്‍സ് അദ്ദേഹം നേടി. പുറത്താവാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ (269 റണ്‍സ്, ഓരോ സെഞ്ച്വറി, ഫിഫ്റ്റി), ശ്രീലങ്കയുടെ ചരിത് അസലെന്‍ക (232 റണ്‍സ്, രണ്ടു ഫിഫ്റ്റി) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

 കൂടുതല്‍ വിക്കറ്റ്

കൂടുതല്‍ വിക്കറ്റ്

ബൗളിങില്‍ ഇതു ശ്രീലങ്കയുടെ യുവ സ്പിന്നര്‍ വനിന്ദു ഹസരംഗയുടെ ലോകകപ്പായിരുന്നു ഇതെന്നു സംശയമില്ലാതെ തന്നെ പറയാം. കാരണം അത്രയും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്. എട്ടു മല്‍സങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്. സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഹാട്രിക്കുള്‍പ്പെടെയാണിത്. ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം.
ഓസീസ് യുവ സ്പിന്നര്‍ ആദം സാംപയാണ് വിക്കറ്റ് കൊയ്ത്തില്‍ ഹസരംഗയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയത്. ഏഴു കളികളില്‍ നിന്നും 13 വിക്കറ്റുകള്‍ സാംപയ്ക്കു ലഭിച്ചു. 19 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഈ ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത ഏക താരവും സാംപയാണ്.
ന്യൂസിലാന്‍ഡ് പേസര്‍ ഏഴു മല്‍സരങ്ങളില്‍ മൂ്ന്നു വിക്കറ്റുകളുമായി മൂന്നാമതെത്തി. 17 റണ്‍സിന് മൂന്നു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (ആറു മല്‍സരം, 11 വിക്കറ്റ്, മികച്ച പ്രകടനം നാലിന് 9), ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് (7 മല്‍സരം, 11 വിക്കറ്റ്, മികച്ച പ്രകടനം നാലിന് 39) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ളത്.

 ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍

ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍

ടൂര്‍ണമെന്റിലെ ഒരേയൊരു സെഞ്ച്വറിയുടെ അവകാശി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ്. അതുകൊണ്ടു തന്നെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിലായിരുന്നു ബട്‌ലര്‍ 67 ബോളില്‍ പുറത്താവാതെ 101 റണ്‍സ് വാരിക്കൂട്ടിയത്. ആറു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.
ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ചത് സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെനാണ്. ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ 12ലെ അവസാനത്തെ കളിയില്‍ 60 ബോളില്‍ ആറു സിക്‌സറും അഞ്ചു ബൗണ്ടറിയുമടക്കം പുറത്താവാതെ 94 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (93 റണ്‍സ്, 56 ബോള്‍, ആറു ബൗണ്ടറി, ഏഴു സിക്‌സര്‍, എതിരാളി-സ്‌കോട്ട്‌ലാന്‍ഡ്), ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (89*, 56 ബോള്‍, 9 ബൗണ്ടറി, 4 സിക്‌സര്‍, എതിരാളി-വെസ്റ്റ് ഇന്‍ഡീസ്), ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (85, 48 ബോള്‍, 10 ബൗണ്ടറി, 3 സിക്‌സര്‍, എതിരാളി- ഓസ്‌ട്രേലിയ) എന്നിവരാണ് ടോപ്പ് ഫൈവിലെ മറ്റു കളിക്കാര്‍.

 സിക്‌സര്‍ വീരന്‍മാര്‍

സിക്‌സര്‍ വീരന്‍മാര്‍

ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരന്‍മാരില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്‌ലറാണ് ഒന്നാമന്‍. ആറു മല്‍സരങ്ങൡ നിന്നും 13 സിക്‌സറുകള്‍ അദ്ദേഹം വാരിക്കൂട്ടി. തൊട്ടുപിന്നാലെ പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്വാനുണ്ട്. ആറു കളികളില്‍ നിന്നും 12 സിക്‌സറുകളാണ് താരം പായിച്ചത്. നമീബിയയുടെ ഡേവിഡ് വീസെ (11 സിക്‌സര്‍, എട്ടു മല്‍സരം), ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡാരില്‍ മിച്ചെല്‍ (10 സിക്‌സര്‍, ഏഴു മല്‍സരം), ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (10 സിക്‌സര്‍, 7 മല്‍സരം)
എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Monday, November 15, 2021, 0:06 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X