
രണ്ട് ടീമും കന്നി ടി20 ലോകകപ്പ് സ്വപ്‌നം കണ്ടാണിറങ്ങുന്നത്.ദുബായില്‍ മഞ്ഞ് വീഴ്ച തുടരുന്ന സാഹചര്യത്തില്‍ ടോസ് നിര്‍ണ്ണായകമാവും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടും. ടൂര്‍ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതിനാല്‍ ടോസിന് വ്യക്തമായ പ്രാധാന്യമുണ്ട്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. കലാശപ്പോരാട്ടത്തില്‍ കാത്തിരുന്ന് കാണേണ്ട മൂന്ന് താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup 2021: അടുത്ത ലോകകപ്പില്‍ ഈ ടീം പോരാ, മൂന്ന് മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര

ഡേവിഡ് വാര്‍ണര്‍-ടിം സൗത്തി
ഫൈനലില്‍ ന്യൂസീലന്‍ഡിന് മുന്നിലെ വലിയ വെല്ലുവിളി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. മോശം ഫോമിലായിരുന്ന വാര്‍ണര്‍ അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു 49 റണ്‍സും വാര്‍ണര്‍ നേടി. പാകിസ്താനെതിരായ സെമിയില്‍ 49 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കരുത്തരായ പാക് ബൗളിങ് നിരക്കെതിരേ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ വാര്‍ണറിനായി. നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് വാര്‍ണര്‍.
Also Read: T20 World Cup 2021: ആര് നേടും കിരീടം? ഓസ്‌ട്രേലിയയോ ന്യൂസീലന്‍ഡോ? പീറ്റേഴ്‌സന്റെ പ്രവചനം

തുടക്കത്തിലെ വാര്‍ണറെ മടക്കേണ്ടത് ന്യൂസീലന്‍ഡിന് അത്യാവശ്യമാണ്. അതിന് സീനിയര്‍ പേസര്‍ ടിം സൗത്തിയെത്തന്നെയാവും ടീം വിശ്വസിക്കുക. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരത്തിലും വിക്കറ്റ് നേടിയ സൗത്തി 5.75 എന്ന മികച്ച ഇക്കോണമിയും കാത്തുസൂക്ഷിക്കുന്നുണ്ട്. സ്വിങ് ബൗളറായ സൗത്തിക്ക് തന്റെ ബൗളിങ്ങിലൂടെ വാര്‍ണറെ കുടുക്കാനാവുമോയെന്ന് കണ്ടറിയാം.
Also Read: T20 World Cup 2021: ന്യൂസീലന്‍ഡ് കപ്പടിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം നടക്കും

കെയ്ന്‍ വില്യംസന്‍-ആദം സാംബ
ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ബാറ്റിങ് ടീമിന് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ ടൂര്‍ണമെന്റിലൂടെനീളം പ്രതീക്ഷക്കൊത്തുയരാന്‍ വില്യംസണായിട്ടില്ല. മോശം ഫോമിലുള്ള വില്യംസണ്‍ ഫൈനലിലും നിരാശപ്പെടുത്തിയാല്‍ ടീമിനത് വലിയ തിരിച്ചടിയാവും. അതിവേഗം റണ്‍സുയര്‍ത്താനോ കൃത്യമായ ടൈമിങ് കണ്ടെത്താനോ സാധിക്കാത്ത വില്യംസന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ഓസീസ് സ്പിന്നര്‍ ആദം സാംബയാണ്.
Also Read: IND vs NZ: 'ആരും അന്തം വിടും', നിലവിലെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ അഞ്ച് കൗതുക തീരുമാനങ്ങള്‍

ആറ് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ സാംബ വീഴ്ത്തിക്കഴിഞ്ഞു. ഇതില്‍ ഒര് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ആറില്‍ താഴെയാണ് അദ്ദേഹത്തിന്റെ ഇക്കോണമി. ദുബായില്‍ സ്പിന്നിന് തിളങ്ങാനാവുമെന്നതിനാല്‍ സാംബയുടെ ബൗളിങ് വില്യംസനെ കറക്കി വീഴ്ത്താനുള്ള സാധ്യതകളേറെയാണ്. സാംബയുടെ ബൗളിങ് പ്രകടനം ഓസീസിന് നിര്‍ണ്ണായകമാവുമ്പോള്‍ ഇഷ് സോധിയിലൂടെ മറുപടി പറയാനാവും കിവീസ് ശ്രമിക്കുക.
Also Read: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു

ആരോണ്‍ ഫിഞ്ച്-ട്രന്റ് ബോള്‍ട്ട്
ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. എന്നാല്‍ ടൂര്‍ണമെന്റില്‍ താരം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. ഡേവിഡ് വാര്‍ണറിനൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഫൈനലില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഓസ്‌ട്രേലിയക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഫിഞ്ചിന് ഭീഷണി ഉയര്‍ത്തുന്നത് കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. സ്വിങ് ദൗര്‍ബല്യമുള്ള ബാറ്റ്‌സ്മാനാണ് ഫിഞ്ച്. പാകിസ്താനെതിരേ ഷഹീന്‍ അഫ്രീദിയുടെ സ്വിങ് ബോളിലാണ് ഫിഞ്ച് കുടുങ്ങിയത്. ട്രന്റ് ബോള്‍ട്ട് പന്തിനെ നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള താരമാണ്. 11 വിക്കറ്റുകള്‍ ഇതിനോടകം ബോള്‍ട്ട് വീഴ്ത്തിക്കഴിഞ്ഞു. അതിനാല്‍ ഫിഞ്ച്-ബോള്‍ട്ട് പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവും.


Click it and Unblock the Notifications











