വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍ റെയ്ന്‍... ടി20യില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് റെയ്‌ന, നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് താരം റെക്കോര്‍ഡിട്ടത്

By Manu
റൺ മെഷീനായി സുരേഷ് റെയ്‌ന | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയ്ക്കു അപൂര്‍വ്വ നേട്ടം. ദേശീയ ടീമിന് പുറത്തായ റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന് അദ്ദേഹത്തിന് പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് സ്ഥാനം നഷ്ടമാക്കിയത്.

ബാറ്റിങ് പ്രകടനത്തിന് അംഗീകാരമെത്തി; സ്മൃതി മന്ദാന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ബാറ്റിങ് പ്രകടനത്തിന് അംഗീകാരമെത്തി; സ്മൃതി മന്ദാന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

ഇപ്പോള്‍ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി കളിക്കുകയാണ് റെയ്‌ന. ഇതിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും അദ്ദേഹത്തെ കാണാം.

8000 റണ്‍സ് പൂര്‍ത്തിയാക്കി

8000 റണ്‍സ് പൂര്‍ത്തിയാക്കി

ടി20യില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനാണ് റെയ്‌ന അവകാശിയായത്. ദില്ലിയില്‍ പുതുച്ചേരിക്കെതിരേ നടന്ന ടി20 മല്‍സരത്തിനിടെയാണ് അദ്ദേഹത്തിന്റെ അപൂര്‍വ്വനേട്ടം. കളിയില്‍ നാലാമനായി ഇറങ്ങിയ റെയ്‌നയ്ക്ക് 12 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ കരിയറില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് ഇതു തന്നെ ധാരാളമായിരുന്നു. 300 ടി20കളില്‍ നിന്നാണ് റെയ്‌ന 8000 റണ്‍സ് തികച്ചത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിന് ഉടമയായ ആറാമത്തെ താരമാണ് അദ്ദേഹം.
യുപിക്കായി 300ാം മല്‍സരത്തില്‍ ഇറങ്ങിയതോടെ മറ്റൊരു നേട്ടത്തിന് കൂടി റെയ്‌ന അര്‍ഹനായി. എംഎസ് ധോണിക്കു ശേഷം 300 മല്‍സരങ്ങള്‍ കളിച്ച താരമായി അദ്ദേഹം മാറി.

ടി20 സ്‌പെഷ്യലിസ്റ്റ്

ടി20 സ്‌പെഷ്യലിസ്റ്റ്

ടി20 ക്രിക്കറ്റിലെ അപകടകാരിയായ താരങ്ങളിലൊരാളായാണ് റെയ്‌ന വിശേഷിപ്പിക്കപ്പെടുന്നത്. 176 ഐപിഎല്‍ മല്‍സരങ്ങളും 78 അന്താരാഷ്ട്ര മല്‍സങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ടി20 മല്‍സരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 6500 റണ്‍സ് റെയ്‌ന ഇതുവരെ നേടിക്കഴിഞ്ഞു.
ഐപിഎല്ലില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും റെയ്‌ന തന്നെ. 4985 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സയ്ദ് മുഷ്താഖ് അലിയില്‍ റെയ്‌ന ഈ സീസണില്‍ നാലു മല്‍സരങ്ങള്‍ ഇതുവരെ കളിച്ചു കഴിഞ്ഞു. 5, 54, 1, 12 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

റണ്‍വേട്ടയില്‍ തലപ്പത്ത് ഗെയ്ല്‍

റണ്‍വേട്ടയില്‍ തലപ്പത്ത് ഗെയ്ല്‍

ടി20യിലെ യൂനിവേഴ്‌സല്‍ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത്. 269 മല്‍സരങ്ങളില്‍ നിന്നും 12298 റണ്‍സ് ഗെയ്ല്‍ അടിച്ചു കൂട്ടിക്കഴിഞ്ഞു. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ് 370 മല്‍സരങ്ങളില്‍ നിന്നും 9922 റണ്‍സുമായി രണ്ടാംസ്ഥാനത്ത്.
വിന്‍ഡീസിന്റെ കിരോണ്‍ പൊള്ളാര്‍ഡ്, പാകിസ്താന്റെ ശുഐബ് മാലിക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Tuesday, February 26, 2019, 12:54 [IST]
Other articles published on Feb 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X