ഡര്‍ബന്‍ ടെസ്റ്റ്: 'മഹാരാജാ'വിനു മുന്നില്‍ തല കുനിച്ച് ഓസീസ്... പൊരുതിയത് മൂന്നു പേര്‍ മാത്രം

Written By:

ഡര്‍ബന്‍: ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിന്റെ തകര്‍പ്പന്‍ ബൗളിങിന്റെ മികവില്‍ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക വരിഞ്ഞുകെട്ടി. രണ്ടാം ദിനം 101 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് എട്ടു വിക്കറ്റിന് 300 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സുമായി മിച്ചെല്‍ മാര്‍ഷാണ് ക്രീസിലുള്ളത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ (35) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് അവസാനമായി നഷ്ടമായത്.

ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

അഞ്ജുവിന് ഒളിംപിക് മെഡല്‍ ലഭിച്ചേക്കും!! 14 വര്‍ഷങ്ങള്‍ക്കു ശേഷം ട്വിസ്റ്റ്...

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

1

നാലു വിക്കറ്റെടുത്ത മഹാരാജാണ് വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഓസീസിനെ തടഞ്ഞത്. 30 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 103 റണ്‍സ് വഴങ്ങി മഹാരാജ് നാലു പേരെ പുറത്താക്കുകയായിരുന്നു. മിച്ചെല്‍ മാര്‍ഷിനെക്കൂടാതെ രണ്ടു പേര്‍ മാത്രമാണ് ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 56 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 51 റണ്‍സെടുത്തു പുറത്തായി.

2

നാലു വിക്കറ്റെടുത്ത മഹാരാജിനെക്കൂടാതെ പേസര്‍മാരായ വെര്‍ണോണ്‍ ഫിലാന്‍ഡറും കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ ടോസ് ലഭിച്ച ഓസീസ് നായകന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.

Story first published: Friday, March 2, 2018, 15:52 [IST]
Other articles published on Mar 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍